Friday, December 2, 2016

Queueu..........

ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും ക്യൂവിൽ നില്കുക എന്ന് പറഞ്ഞാൽ എന്തൊരു പ്രയാസമാണ്. ദിവസേന വരിനിൽക്കുന്നവരുടെ കദനകഥയാണ് കേൾക്കുന്നത്. ചെറുപ്പക്കാരും,സ്ത്രീകളും,വൃദ്ധൻമാരും, ബാങ്കിലും, ട്രഷറിയിലും, A TM ലും വരിനിൽക്കുന്നത് വലിയ പ്രയാസമായി നിങ്ങൾക്ക് അനു ഭവപ്പെടുന്നു. നിങ്ങൾക്ക് ഇത് ഒട്ടും പരിചയം ഇല്ലാത്തതു കൊണ്ടാണ്. എനിക്ക് ഇത് ഒട്ടും പുത്തരിയല്ല. എന്റെ ജന്മം തന്നെ വരി നിന്നിട്ടാണ് എന്റെ ഇരട്ട സഹോദരൻ ഹുസൈൻ വരിയിൽ ആദ്യം കയറി നിന്നു കളഞ്ഞു. അവന്നു ശേഷം രണ്ടാമതായേ എനിക്ക് ജനിക്കാൻ തന്നെ കഴിഞ്ഞുള്ളൂ.

Thursday, December 1, 2016

മുസാഫിർ

കുറച്ചു വർഷങ്ങൾക്ക് മുൻപാണ്.  നാട്ടിൽ വളരെ അടുത്ത് വേണ്ടപ്പെട്ട ഒരു വീട്ടിലെ കല്യാണം കഴിച്ച് കൊണ്ടുവന്ന ഒരു പെൺകുട്ടി മലപ്പുറം മിഷൻ ആസ്പത്രിയിൽ വച്ച് പ്രസവിച്ചു.പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചു പോയി, ഒരു ആൺകുട്ടി. കുട്ടിയെ ഖബറടക്കണം. ഒരു പാട് പേർ കുട്ടിയെ കണ്ടു പക്ഷെ ആ കുഞ്ഞ്  ഈ ലോകത്തെ കണ്ടില്ല തന്റെ ഉമ്മയെ കണ്ടില്ല ബന്ധുക്കളെ കണ്ടില്ല പക്ഷെ ഖബറടക്കുന്നതിന് മുൻപ് അവനൊരു പേരിടണം,  ഉസ്താദിന്റെ അടുത്ത് നിന്ന് കിട്ടിയ ഉപദേശമാണ്.ഒരു സാധാരണ കൂലി പണിക്കാരുടെ കുടുംബം, കുട്ടിയുടെ വാപ്പ അഞ്ചാറു മാസം ആയിട്ടേ ഉള്ളൂ ഗൾഫിൽ പോയിട്ട്.അടുത്ത ബന്ധുക്കളാരെങ്കിലും പേരിടണം അവിടെ ആ ചുമതല നിർവഹിക്കാൻ ചുമതലപ്പെട്ടത് കുട്ടിയുടെ തന്നെ അമ്മാവന്നാണ് .ഒരു സാധാരണ കൂലി പണിക്കാരൻ എട്ടാം ക്ലാസോ മറ്റോ മാത്രം വിദ്യാഭ്യാസം. ആ അമ്മാവൻ ആ കുഞ്ഞ് മൃതശരീരം കയ്യിലെടുത്ത്, തന്റെ ചുണ്ട് ആ കുഞ്ഞ് ചെവിയോടടുപ്പിച്ചു പിടിച്ചു ഞങ്ങളെല്ലാവരും കേൾക്കേ  വിതുമ്പി കരഞ്ഞുകൊണ്ട് ആ കാതിലേക്ക് പേർ വിളിച്ചു   "മുസാഫിർ " എന്റെ കണ്ണുകളെ ഈറനണിയിക്കുകയും  അതോടൊപ്പം സന്ദർഭത്തിനൊത്ത് ഏറ്റവും അനുയോജ്യമായ ഒരു പേർ കണ്ടെത്താൻ കഴിഞ്ഞ ആ സാധാരണക്കാരന്റെ ബുദ്ധിയെ കുറിച്ച് ആദരവ് തോന്നിക്കുകയും ചെയ്ത നിമിഷം. ആ കുഞ്ഞിന്റെ സമകാലികരായി എന്റെ നാട്ടിലും കുടുംബത്തിലും ഒക്കെ ആയി ധാരാളം കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. പക്ഷെ അവരുടെ ആരുടെയും പേർ എനിക്ക് അറിയൂല. ഇതൊരു മറക്കാത്ത പേരായി ഇന്നും മനസ്സിൽ നിൽക്കുന്നു. മറ്റൊരു മുസാഫിറാകുന്നതിനു വേണ്ടി നിങ്ങളേപ്പോലെ ഞാനും എന്തൊക്കെയോ കർമ്മങ്ങൾ ചെയ്ത് കാലം കഴിക്കുന്നു.

Tuesday, November 29, 2016

ഡിജിറ്റൽ ഇന്ത്യ സൗജന്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ സൗജന്യങ്ങൾ.

ഒരു കള്ളവണ്ടി കയറി പോയി ആസാമിൽ ചായതോട്ടത്തിലെ പെണ്ണുങ്ങളോട്സംഘം ചേർന്ന് സാധനങ്ങൾ വാങ്ങി തമ്മിൽ തമ്മിലുള്ള കണക്ക് പിന്നെ ശരിയാക്കാം എന്ന് പറഞ്ഞ് അടുത്ത കള്ളവണ്ടി കയറി പോന്ന്,  ഗുജറാത്തിലെ കല്ല്യാണത്തിന് കൂടി കാലി ചായയും കുടിച്ച് അടുത്ത കള്ളവണ്ടി കയറി പോന്നു മഹാരാഷ്ട്രയിൽനിന്നു ഏതോ ഹോട്ടലിൽ സൗജന്യ ഭക്ഷണം കൊടുക്കുന്നുണ്ടത്രെ അതും കഴിച്ച് അടുത്ത കള്ളവണ്ടി കയറി പോന്നു് ആന്ധ്രയിലെ ഒരു റെയിൽവെ സ്റ്റോഷനിൽ കുപ്പതൊട്ടിയിൽ എച്ചിലിന്നു വേണ്ടി നായകളോട് മല്ലടിക്കുന്ന കുട്ടികൾക്ക് ഒരു ഡിജിറ്റൽ ഇന്ത്യ ക്ലാസും എടുത്ത്  കൊടുത്ത്  ' അടുത്ത കള്ളവണ്ടി കയറി തമിഴ്നാട്ടിൽ റെയിലിന്റെ വക്കിലിരുന്നൊന്ന് അരകോപ്പ വെള്ളം കൊണ്ട് സൗജന്യമായികാര്യം സാധിക്കണം.
പോരുന്നോ ഡിജിറ്റൽ ഇന്ത്യക്കാരാരെങ്കിലും സൗജന്യമായി കാര്യം സാധിക്കാൻ?.

Sunday, November 27, 2016

ബോബനും, മോളിയും, പഴക്കുലയും

ബോബനും, മോളിയും പഴക്കൂല വിറ്റ് നടന്ന ഒരു കഥയുണ്ട് എങ്ങനെ ഒരു കച്ചവടം തുടങ്ങാം. ഒരു പഴം അമ്മാവൻ  പത്ത് പൈസ കൊടുത്ത് ബോബന്റെ കയ്യിൽ നിന്ന്  വാങ്ങിക്കുന്നു. " ഇനി ഇത് പോലെ മോളിയുടെ കയ്യിൽ നിന്ന് 10 പൈസ കൊടുത്ത് നിനക്ക് വേണമെങ്കിൽ പഴം വാങ്ങാo,അങ്ങനെ ആളുകളുടെയടുത്ത് കച്ചവടം ചെയ്യാം "
അവർ കച്ചവടം തുടങ്ങി കുറേ കഴിഞ്ഞപ്പോൾ   ബോബന് വിശന്നു കയ്യിലുള്ള പത്ത് പൈസ കൊടുത്ത് മോളിയുടെ കയ്യിൽ നിന്ന് ഒരു പഴം വാങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മോളിക്ക് വിശന്നു ബോബന്റെ കയ്യിൽ നിന്ന് മോളി ഒരു പഴം വാങ്ങി  അടുത്തായി ബോബൻ വീണ്ടും ഒരു പഴം വാങ്ങി പിന്നീട് മോളി ഇത് പല പ്രാവശ്യം ആവർത്തിച്ചു അവസാനം പത്ത് പൈസയും പഴമില്ലാത്ത തണ്ടും മാത്രം ബാക്കിയായി.ഇതിപ്പോൾ ഓർക്കാൻ കാരണം ഇന്ത്യാ രാജ്യത്തിന്റെ  കറൻസി നേപ്പാൾ നിരോധിച്ചിരിക്കുന്നു ഞാൻ ഈ അടുത്ത കാലത്താണ് നേപ്പാളിൽ പോയത് നേപ്പാൾ കറൻസിയേക്കാൾ അവർ ചോദിച്ചിരുന്നത് ഇന്ത്യൻ കറൻസിയാണ് നേപ്പാൾ രൂപ കൊടുത്താൽ പോലും ഇന്ത്യൻ രൂപ ഉണ്ടോ എന്നായിരിക്കും ചോദ്യം. നേപ്പാളി പോലുള്ള ഒരു എരപ്പാളി രാജ്യത്തിന് പോലും ഇന്ന് ഇന്ത്യൻ രൂപ വേണ്ടാതായിരിക്കുന്നു. money exchange സ്ഥാപനങ്ങൾ ഇന്ത്യൻ രൂപ വാങ്ങാതായിരിക്കുന്നു, ഡോളറിനെതിരെയും, യൂറോക്കെതിരേയും, ദിർഹത്തിനു, ദീനാറിനും, റിയാലിനുമെതിരെയും, ഇന്ത്യൻ രൂപ തകർന്നടിയുന്നു വിദേശ കറൻസിക്കെതിരെ ഇന്ത്യൻ രൂപ ആർക്കും വേണ്ടാതായിരിക്കുന്നു. ഒരു കറൻസി ലോകത്തെവിടെയും  ക്രയവിക്രയം ചെയ്യാൻ കഴിയുമ്പോഴാണ് ആ കറൻസിക്ക് വിശ്വാസ്യത ഉണ്ടാകുന്നത് .ഇവിടെ ഒരു നട്ടപ്പാതിര നേരം  ഈ വിശ്വാസ്യത രാജ്യത്തിന്റെ കപ്പിത്താൻ തന്നെ തകർത്തെറിഞ്ഞിരിക്കുന്നു.ലോകത്തിന് ഒരു സന്ദേശം കൊടുത്തിരിക്കുന്നു 'ഞങ്ങളുടെ കറൻസി വിശ്വസിക്കാൻ കൊള്ളുകയില്ല'അതുകൊണ്ടാണ് നേപ്പാൾ പോലും ഇന്ത്യൻ രൂപ നിരോധിച്ചിരിക്കുന്നത് ലോകത്ത് ഇന്ത്യൻ രൂപ ചോദിച്ചു വാങ്ങി ക്രയവിക്രയം നടത്തിയിരുന്ന ഒരേ ഒരു രാജ്യമായി മായിരുന്നു നേപ്പാൾ  എന്നോർക്കണം. അച്ചാദിൻ വരാനല്ല പോകുന്നത് കഴിഞ്ഞു പോയതായിരുന്നു അച്ചാദിൻ എന്ന് നമുക്ക് മനസ്സിലാവാൻ 50 ദിവസത്തിന്റെ ആവശ്യം ഇല്ല ഈ 20 ദിവസം കൊണ്ട് തന്നെ അത് അനുഭവിക്കുന്നു. നമ്മുടെ ഇന്ത്യൻ രൂപ ഇന്ത്യക്കാർ മാത്രം ബോബനും മോളിയുടെയും പഴക്കച്ചവടം മാതിരി പരസ്പരം വാങ്ങി മൂല്യവർധന ഇല്ലാത്ത പാഴ് കടലാസാകാൻ പോകുന്നു. ഈ അവസ്ഥ സൃഷ്ടിച്ച മുൻഗാമികളായ എല്ലാ രാഷ്ട്ര തലവൻ മാർക്കും വന്നു പെട്ട ദുരന്തം ഈ പ്രതിനായകനും  വന്നു പെടുന്നതിനു വേണ്ടി നമുക്ക് കൂട്ടായി പരിശ്രമിക്കാം.

Saturday, November 26, 2016

ഭരണാധികാരിയും വിശ്വാസവും

ധാർഷ്ഠ്യനും ധിക്കാരിയുമായ ഒരു മർദക ഭരണാധികാരിയെ ഒരൊറ്റ  മിനുട്ട് നേരത്തേക്കെങ്കിലും വിശ്വസിക്കുക എന്നത് മനസാക്ഷിയുള്ള  ഏതൊരു മനുഷ്യനും തന്റെ ബാക്കി ജീവിതകാലമത്രയും പശ്ചാതപിക്കാനുള്ള വകയാവും.
                                                                                                                               ഫിദൽ കാസ്ട്രോ.



ക്യൂബൻ വിപ്ളവം

ഒരു വിപ്ലവം ജയിക്കാൻ അധികം ആളുകൾ വേണം എന്നില്ല എന്ന് തെളിയിച്ച മഹാൻമാർ. ആളുകൂടിയാൽ പാമ്പ് ചാവുകയില്ല. ബാറ്റിസ്റ്റ ഗവൺമെൻറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ 15 ആളുകൾക്ക് കയറാവുന്നതോണിയിൽ.82 ആളുകൾ കയറി പോയി, അതിൽ തന്നെ ബാറ്റിസ്റ്റ യുടെ പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ 60 പേരും മരിച്ചു, ബാക്കി 22 പേരുമായി ഒരു രാജ്യം പിടിച്ചടക്കിയ നേതാക്കൾ -ഫിഡൽ ,റൗൾ, ചെഗുവേര, ഇത്രയും ആവേശം നല്കാൻ കഴിയുന്ന മറ്റേതൊരു കമ്യണിസ്റ്റ് വിപ്വകാരികളുണ്ട്?ശ്വാസം അടക്കിപിടിച്ചല്ലാതെ ഹൃദയമിടിപ്പ് നിയന്ത്രിച്ചല്ലാതെ വായിക്കാൻ കഴിയുമോ ഈ വിപ്ളവചരിത്രം ? ഹേ ഫിഡൽ ,ഹേ റൗൾ, ഹേ ചെ നിങ്ങളൊരു സംഭവമായിരുന്നു പോരാട്ടത്തിൻ പര്യായപദമായി മാറിയവർ വിപ്ളവത്തിൻ പര്യായമായി മാറിയവർ നിങ്ങളെ ഓർക്കുമ്പോൾ അറിയുന്നതിപ്പോൾ ആലങ്കാരിക വിപ്ളവ വായാടികളെ എപ്പഴോ ചവറ്റുകുട്ടയിലേക്കെറിയേണ്ടവർ.