1978 SSLC പരീക്ഷ എഴുതി വീട്ടിലിരിക്കുന്ന സമയം. അപ്പോൾ ആണ് അങ്ങാടിപ്പുറത്ത് ബോമ്പെ ഗാരേജ് തുറക്കുന്നത്. അന്ന് നാട്ടിൽഒന്നുംനല്ലവർക്ക്ഷോപ്പുകളില്ല.പെരിന്തൽമണ്ണയിൽനല്ലഒരുലെയ്ത്ത്ഇൻഡസ്ട്രീസ് ഉണ്ട്.അത് വരെ വല്ല ഓലഷെഡ്ഡിലും റോഡ് സൈഡിലുമൊക്കെയാണ് വർക് ഷോപ്പ് പണി നടന്നിരുന്നത്.ബോമ്പെ ഗാരേജ് വരുന്നു എന്ന് വലിയ പ്രചാരമാണ് ഉണ്ടായിരുന്നത്. ആളുകൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്തോ വലിയ വ്യവസായ സ്ഥാപനം വരുന്നു എന്ന മട്ടിൽ ആണ് ആളുകൾ.എല്ലാവർക്കും ജോലി ലഭിക്കും.പക്ഷെവർക്ക് ഷോപ്പ് പണി അറിയുന്നവർക്കല്ലെ എന്തെങ്കിലും പണി കിട്ടുകയുള്ളു അല്ലാത്തവർ വെറും ഹെൽപ്പർമാർ, അവരേക്കാളും താഴ്ന്ന പടിയിൽ നില്ക്കുന്നപണി പഠിക്കാൻ വരുന്നവരും. അല്ലാതെ അത്രയധികം ആളുകൾക്കൊന്നും പണി കിട്ടുകയില്ല. പണി പഠിക്കാൻ അന്യേഷിക്കുന്നവരൂടെ തള്ളിക്കയറ്റമാണ്ആരെയുംഎടുക്കുകയില്ല. ഹൈ റക്കമെന്റ് വേണം. അങ്ങനെയൊരു് റകമന്റ് ഉമ്മ ആദ്യം തന്നെ നടത്തി വച്ചിട്ടുണ്ടായിരുന്നു .മുതലാളി കപ്പൂർ മുഹമ്മദ്ക്കയും,ഹസയ്നാർക്കയും ഉൽഘാടനം പറയാൻ വീട്ടിൽ വന്നപ്പോൾ. ആറക്കമെന്റ് അവർ സ്വീകരിക്കുകയും ചെയ്തു.കാരണം എന്റെ ഉപ്പയും അവരും ഒന്നിച്ച് ബോമ്പെയിലുണ്ടായിരുന്നു അവർ തമ്മിൽ നല്ല ബന്ധ മായിരുന്നു. ഉൽഘാടനം ഉൽസവഛായ കലർന്ന അന്തരീക്ഷത്തിൽ തന്നെ നടന്നു. ആളുകൾക്കൊക്കെ ചായയും പലഹാരവും ആദ്യമായാണ് അങ്ങാടിപ്പുറത്ത് അങ്ങനെയൊരു ഉൽഘാടനംനടക്കുന്നത്.ധാരാളംവാഹനങ്ൾ റിപ്പയറിനായികൊണ്ടുവന്നിരിക്കുന്നു.പ്രധാനമായും ഗവൺമെന്റ് വാഹനങ്ങൾ, പോലീസ് ജീപ്പുകൾ PWDവാഹനങ്ങൾ മുതലായവ.
അങ്ങനെ വർക്ക്ഷോപ്പ് തുറന്നു. ഞാനും അവിടെ പണി പഠിക്കാൻ പോയി തുടങ്ങി. അവിടുത്തെ പ്രധാന മെക്കാനിക്ക് മങ്കടക്കാരൻ രാവുണ്ണിയേട്ടൻ, അസിസ്റ്റന്റ് മെക്കാനിക്ക് ഹംസ, രാമേട്ടൻ, ലെയിതിൽ സധു,സൂപ്പർവൈസർ ആയി അബ്ദുള്ള കാക്ക, ഓഫീസിൽ മൂതലാളിമാരും അക്കൗണ്ടൻറും. അങ്ങനെ പണി തുടങ്ങി. ഞാൻ ആര് വിളിച്ചാലും ഓടിച്ചെല്ലേണ്ടുന്നവെറും Low class helper കുതിരവട്ടം പപ്പു മെയ്തീനെ ചെറിയ സ്ക്രൂ ഡ്രൈവർ ഉം ചെറിയ സ്പാനറും എടുക്കാൻ പയുന്നതിനു മുമ്പായി രാവുണ്ണിയേട്ടൻ ഇത് എന്നോട് പറഞ്ഞിട്ടുണ്ട് ഹംസ എന്നോട് പറഞ്ഞിട്ടുണ്ട് രാമേട്ടൻ പറഞ്ഞിട്ടുണ്ട് സധു പറഞ്ഞിട്ടുണ്ട് "ബഷീറേ ആ ചെറ്യേ സ്പാനർ ഇങ്ങെടുത്താ,ആ പതിനഞ്ച് പതിനാറ് ഇങ്ങെടുത്താ ആ ഇരുപത് ഇരു പത്തിരണ്ട്" ഇങ്ങെടുക്ക് ഇത് ഞാനാദ്യമായാണ് കേൾ ക്കുന്നതെങ്കിലും ഒരു പാട് മെക്കാനിക്കുകൾ ഒരുപാട് ബഷീറുമാരോടും ഒരുപാട് മൊയ്തീൻമാരോടും ഇത് പറഞ്ഞിട്ടുണ്ട്.ഒരു കാലിച്ചായപോലും ഇല്ല കൂലിയായിട്ട്. പണി പഠിക്കാൻ നിറുത്തിയത് തന്നെ വലിയ കാര്യം. അന്ന് അത്രയും സാധ്യത ഉള്ള ഒരു തൊഴിലായിരുന്നു മെക്കാനിക്കിന്റേത്.നന്നായി പണി പഠിക്കണം ഗൾഫിൽ പോകണം. മോഹങ്ങൾ വലുതായിരുന്നു. ഒരു രണ്ട് മാസം കഴിഞ്ഞു കാണും, ചെർപ്പുളശ്ശേരിയിലൂള്ള ഒരു ഡോക്ടറുടെ ഫിയറ്റ് ( പ്രിമിയർ പത്മിനി ) കാർ ഒരു വെള്ളിയാഴ്ച വൈകുന്നേരം റിപ്പയറിനായി വന്നു. ഞായറാഴ്ച ഡോക്ടർക്ക് കല്ല്യാണത്തിന് പോകണം വണ്ടിയുടെ എഞ്ചിനകത്ത് നിന്ന് എന്തോശബ്ദംകേൾക്കുന്നു. സൂപ്പർവൈസർ അബദുള്ള കാക്കായോടും മെക്കാനിക്ക് രാവുണ്ണിയേട്ടനോടും ആണ് ഡോകടർഇത്പറഞ്ഞത്.അവർവണ്ടിപരിശോധിച്ചു എഞ്ചിൻ അഴിക്കണം ഡോക്ടർ സമ്മതിച്ചു. പക്ഷെ ശനിയാഴ്ച വൈകന്നേരം ആകുമ്പോഴേക്ക് കിട്ടണം. കൊടുക്കാമെന്നായി മെക്കാനിക്കും സൂപ്പർവൈസറും .അന്ന് ഇനി സമയമില്ല എന്നാലും എഞ്ചിൻ ബോഡിയിൽ നിന്നു് വേർപെടുത്തി വെക്കണം ഏതിനും എന്നെ വിളിക്കും"ബഷീറേ ആ മുക്കാലി കൊണ്ടു വാ കപ്പിയും കയറും കൊണ്ടു വാ"കാറിന്റെ മൂന്ന് ഭാഗങ്ങളിലായി ഉയരം കൂടിയ ഇരുമ്പ്കാലുള്ള മുക്കാലി വച്ചിട്ടാണ് ചേസിൽ നിന്നു് വേർപെടുത്തിയ എഞ്ചിൻ കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി എടുക്കാറ്. കാറിന്റെ അടിയിൽ കിടന്നു് എഞ്ചിനും ചേസും തമ്മിൽ ബന്ധിപ്പിച്ച ഫൗണ്ടേഷൻ ബോൾട്ട് അഴിക്കണം, അതിനൊന്നും എന്നെ ഉപയോഗിക്കുകയില്ല അതൊക്കെ ഹംസ The Aടടistant Mechanc. ന്റെ പണി .എന്നെ ഒരു സ്പാനർ കൊണ്ടും ഒരു ബോൾട്ടോ നട്ടോ അഴിക്കാൻഅനുവദിച്ചിട്ടില്ല ഒരു സ്ക്രൂ ഡ്രൈവർ കൊണ്ടും ഒരു സ്ക്രൂ അഴിക്കാനും എന്നോട് പറഞ്ഞിട്ടില്ല കാരണം അന്നൊക്കെ അതൊരു അലിഖിത നിയമമായിരുന്നു പണി പഠിക്കാൻ വരുന്നവൻ കുറെകൊല്ലമെങ്കിലും മെയിൻ മെക്കാനിക്കുകൾക്ക് കിണ്ടിയും വെള്ളവും എടുക്കണം ചായകൊണ്ടു കൊടുക്കണം എന്നാലെ പ്രധാനമന്ത്രി ആയില്ലെങ്കിലും മെക്കാനി സത്തിന്റെ ABCDയെങ്കിലും അവരിൽ നിന്നു് പഠിക്കാൻ പറ്റുകയുള്ളൂ. അവരും അങ്ങനെ വന്നവരാണ്. ഒരു നാലഞ്ചു കൊല്ലമെങ്കിലും എടുത്തേ ഒരു നല്ല മെക്കാനിക്കാകുകയുള്ളൂ അത് വരെ അവൻ ക്ഷമിക്കകതന്നെ വേണം. ക്ഷമ ഒരു ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും ക്ഷമ എന്ന രണ്ടക്ഷരം ഊരിൽ കൂടെ പോകാത്ത എന്നെയാണ് അഞ്ച് കൊല്ലം ക്ഷമയുടെ എവറസ്റ്റ് കയറേണ്ട മെക്കാനിക്ക് പണി പഠിക്കാൻ പറഞ്ഞയച്ചിരിക്കുന്നത്.
ഞാൻ മുക്കാലിയും കയറും കപ്പിയും കൊണ്ടുവന്നു.ഹംസ ഒരു കാർഡ് ബോർഡ് ചട്ട എടുത്ത് കാറിന്റെ അടിയിൽ വിരിച്ചു.അതിനു മുകളിൽ മലർന് കിടന്ന് തലയും നെഞ്ചും വരെയുള്ള ഭാഗം വരെ എഞ്ചിന്റെ നേർ അടിഭാഗത്തേക്കായി നിരങ്ങി നീങ്ങി ഇപ്പോൾ കാലും വയറും മാത്രം പുറത്തും ബാക്കി അകത്തും, ഇനി ഹംസയുടെ വിളിക്കനുസരിച്ച് ആവശ്യ മുള്ള സാധനങ്ങൾ ഓരോന്നും ആയിട്ട് അവന്റെ കൈകളിലെത്തിക്കുക എന്നുള്ളത് എന്റെ ജോലിയാണ്. ഹംസ ചേസിൽ നിന്ന് ബോൾട്ട് അഴിച്ച് വേർപ്പെടുത്തി എന്നിട്ട് എഴുന്നേറ്റ് പുറത്ത് വന്ന് എഞ്ചിൽ ചേമ്പറിൽ എഞ്ചിനോട്കൂട്ടിഘടിപ്പിച്ച് വച്ചിരുന്ന റേഡിയേറ്റർ അഴിച്ചു, ഓയിൽ പമ്പ് അഴിച്ചു,എക്സോസ്റ്റ്പമ്പ് അഴിച്ചു, വാട്ടർ പമ്പ് അഴിച്ചു, വാട്ടർ പൈപ്പ് അഴിച്ചു.കാർബറേറ്റർ അഴിച്ചു. ഡൈനാമോ അഴിച്ചു, സ്റ്റാർട്ടർ മോട്ടോർ അഴിച്ചു.ഈ ഓരോന്ന് അഴിക്കമ്പോഴും ഞാൻ അടുത്ത് വേണം താഴെ ഇരുമ്പ് ചട്ടിയിൽ വച്ചിട്ടുള്ള ആവശ്യാനുസരണമുള്ള സ്പാനറുകൾ പത്ത് പതിനൊന്നായും, പതിനാല് പതിനഞ്ചായും, പതിനെട്ട് ഇരുപതായും റിങ്ങായും ഞാൻ മാറി മാറി എടുത്ത് കൊടുക്കണം ചിലപ്പോൾ സ്ക്രൂ ഡ്രൈവറാകും വേണ്ടിവരിക ചിലപ്പോൾ ചുറ്റിക ആവും ഏതിനും ഞാൻ അടുത്ത് വേണം നായയെ കൊണ്ട് പറഞ്ഞത് പോലെ ഓട്ടം തന്നെ ഓട്ടം നിക്കാൻ നേരമില്ല. എന്നാൽ ഓടിയിട്ട് വല്ല കാര്യവുമുണ്ടോ അതും ഇല്ല ഞാനീ സ്പാനറും സ്ക്രൂ ഡ്രൈ വറും എടുത്ത് കൊടുക്കുകയല്ലാതെ ഒരു കാലി ചായ പോലും ഈ രണ്ട് മാസം കാലം ആകാറായിട്ടും എനിക്ക് കിട്ടിയിട്ടില്ല . ഹംസ ഓരോന്നായി അഴിച്ചു കഴിഞ്ഞു. എന്നിട്ട് എഞ്ചിനു ചുറ്റും കയർ കെട്ടി. കയറിന്റെ ഒരറ്റം മുക്കാലിയിൽ അതിനു മുമ്പേ കെട്ടിവച്ചിട്ടുണ്ടായിരുന്ന കപ്പിയിൽ കോർത്തു ഞങ്ങൾ നാലഞ്ച് ആളുകൾ ചേർന്ന് കയറിന്റെ അറ്റം വലിച്ച് എഞ്ചിൻ ചേമ്പറിൽനിന്ന്പുറത്തെടുത്തുഅപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. ഇനി എന്താണ് ശരിക്കും പ്രശ്നം എന്ന പരിശോധനയും റിപ്പയറിങ്ങും ഒക്കെ നാളെ.
പിറ്റെന്ന് ശനിയാഴ്ചയായി നാളെ ഞായറാഴ്ച ഡോക്ടർക്ക് കല്ല്യാണമാണ് ഡോക്ടറുടെ കാർ കൊടുക്കണം ഇന്ന് വൈകന്നേരം ആവുമ്പോഴേക്ക് തന്നെ പണി തീർക്കണം.രാവിലെ 8 മണിക്ക് തന്നെ എല്ലാവരും എത്തി പുറത്ത് നിലത്ത് വച്ച എഞ്ചിൻ രാവുണ്ണിയേട്ടൻ ഓരോന്നായി അഴിക്കാൻ തുടങ്ങി. എഞ്ചിൻ പുറത്ത് ഉണ്ടായിരുന്ന സ്പാർക്കിങ്ങ് പ്ലഗ്ഗ് അഴിച്ചു,
എഞ്ചിൻ കവർ അഴിച്ചു,ക്രാങ്ക് ഷാഫ്റ്റ് അഴിച്ചു കണക്ടിങ്ങ് റോഡ് അഴിച്ചു, ത്രോട് വാൾവ് ,റോട്ട് ചേമ്പർ,ഫ്ളൈ വീൽ, സിലിണ്ടർ, പിസ്റ്റൺ,പിസ്റ്റൺറിങ്ങ്, പൽ ചക്രം, ടൈമിങ്ങ് ബെൽറ്റ്, അങ്ങനെ ആ ആയിരത്തി ഇരുനൂറു സി സി നാല് സിലിണ്ടർ വാഹനത്തിന്റെ കരളും കക്കും അവുത്തിറച്ചിയും മുഴുവനായും വലിച്ച് പുറത്തിട്ടു. ഇതിനൊക്കെ കത്തിയും കല്ലും എടുത്ത്കൊടുക്കാൻഞാനും.രാവുണ്ണിയേട്ടൻ രോഗം കണ്ടുപിടിച്ചു പിസ്റ്റൺ അടിക്കുന്നു സിലിണ്ടർ ലൂസായിരിക്കുന്നു ആകെയുള്ള നാല് സിലിണ്ടറിൽ രണ്ടെണ്ണം ഒന്നുകിൽ ബോർ ചെയ്യണം അല്ലെങ്കിൽ പുതുത് മാറ്റിവെക്കണം ബോറ് ചെയ്യണമെങ്കിൽ അതിന് സൗകര്യമുള്ള ലെയ് ത് കോഴിക്കോടാണ് ഉള്ളത് അത് കൊടുത്തയച്ചാൽ അന്നു് കിട്ടുകയില്ല. ഒരു പത്ത് മണി ആയപ്പോഴേക്ക് ഡോക്ടർ വന്നു അദ്ദേഹം പുതുത് വാങ്ങാൻ പറഞ്ഞു. അങ്ങനെ രണ്ട് പുതിയ സിലിണ്ടർ വാങ്ങി കൊണ്ടുവന്നു.പാക്കറ്റ് പൊട്ടിച്ച് രാവുണ്ണിയേട്ടൻ ഒരു സിലിണ്ടർ ആദ്യം പുറത്തെടുത്ത് അത് ഫിറ്റ് ചെയ്തു. കാലി പാക്കറ്റ് വലിച്ചെറിഞ്ഞു. ഞാൻ ആ കാലി പാക്കറ്റിനകത്ത് പഴയ സിലിണ്ടർ ഇട്ടുവച്ചു.അപ്പോഴേക്കും സമയം രണ്ട് മണി ആയി എല്ലാവരും ഊണ് കഴിക്കാൻ പോയി. തിരിച്ചൊരു മൂന്ന് മണിയോട് കൂടെ വീണ്ടും പണി ആരംഭിച്ചു. അടുത്ത സിലിണ്ടറും പാക്കറ്റിൽ നിന്ന് എടുത്ത് രാവുണ്ണിയേട്ടൻ ഫിറ്റ് ചെയ്തു. അഴിച്ചു വെച്ച സാധനങ്ങൾ ഓരോന്നായി അദ്ദേഹം തിരിച്ച് ഫിറ്റ് ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് മുക്കാലിയിൽ കെട്ടി എഞ്ചിൻ കാറുമായി കൂട്ടി ഘടിപ്പിച്ചപ്പോഴേക്ക് രാത്രി ഒമ്പത് മണി കഴിഞ്ഞു. വണ്ടി സ്റ്റാർട് ചെയ്തു പഴയ അത്ര ശബദമില്ല എങ്കിലും ഒരു പകുതി കണ്ട് ഒച്ച ഇപ്പഴും ഉണ്ട്. ഡോക്ടറും വണ്ടി കൊണ്ടുപോകാൻ വന്നു് നില്ക്കുന്നുണ്ട്. എന്ത് പറയും എന്താണു് കാരണം മെക്കാനിക്കും സൂപ്പർവൈസറും തല പുകഞ്ഞ് ആലോചിച്ചു എന്താവും കാരണം. അവർ അത് കണ്ട് പിടിക്കുക തന്നെ ചെയ്തു. എന്നോട് പറഞ്ഞില്ല, ഡോക്ടറോട് പറഞ്ഞില്ല മറ്റാരോടും പറഞ്ഞില്ല. ഡോക്ടറെ സമാധാനാപ്പിച്ചു "ഹേയ് ഒച്ചയൊന്നും ഇല്ല" അപ്പോൾ ഞാൻ എനിക്കങ്ങനെ പറയേണ്ടുന്ന ഒരു കാര്യവും ഉണ്ടായിരുന്നില്ല." ഉണ്ട് നേരത്തെയത്ര ഇല്ലങ്കിലും ഒച്ചയുണ്ട് "എന്നായി ഞാൻ. ഡോക്ടറെ എങ്ങനെയെങ്കിലും പറഞ്ഞ് സ്മാധാനിപ്പിച്ച് പറഞ്ഞയക്കാനുള്ള തിരക്കിലായിരുന്നു അവർ."പുതിയ സിലിണ്ടർ ഇട്ടതല്ലെ ഓടുമ്പോൾ ശരിയായിക്കൊള്ളും നിങ്ങൾ കല്യാണം കഴിഞ്ഞ് മറ്റന്നാൾ തന്നെ ഇങ്ങോട്ട് പോന്നോളിൻ എന്തുണ്ടെങ്കിലും ഞങ്ങൾ ശരിയാക്കി തരാം" എന്നു് പറഞ്ഞ് ഡോക്ടറെ കൊണ്ട് ബില്ലടപ്പിക്കാനുള്ള ശ്രമത്തിലാണ് വാചകമടിയിൽ മിടുക്കനായ സൂപ്പർവൈസർ.ഡോക്ടർ സമ്മതിച്ചു. സൂപ്പർവൈസർ ബില്ല ടക്കാൻ അക്കൗണ്ടന്റിന്റടുത്തേക്ക് ഡോക്ടറെ കൂട്ടിപ്പോയി. മെക്കാനിക്ക് ചായ കുടിക്കാനും പോയി.ഡോക്ടർ പണമടക്കാൻ ആപ്പീസിൽ നില്ക്കുന്ന നേരം ഒരു വലിയ കണ്ടുപിടുത്തം മാതിരി ഞാൻ അന്ന് വാങ്ങി കൊണ്ടുവന്ന പുതിയ സിലിണ്ടർ പാക്കറ്റുമായി ഓടിച്ചെന്ന് സൂപ്പർവൈസറോട് "നിങ്ങൾ ഈ പുതിയതിന് പകരം പഴയത് ആണ് വീണ്ടും ഇട്ടിരിക്കുന്നത് " എന്ന് പറഞ്ഞു പുതിയ സിലിണ്ടർ കാണിച്ചു കൊടുത്തു.ഇത് കണ്ടതും ഡോക്ടർ പണമടക്കാതെ സൂപ്പർവൈസർക്ക് നേരെ ദേഷ്യപ്പെട്ടു. രംഗം വഷളായി ഞാൻ പതുക്കെ മുങ്ങി. സൂപ്പർവൈസറും മെക്കാനിക്കും ഇത് സിലിണ്ടർ മാറി പോയതാണെന്നു് നേരത്തേ കണ്ട് പിടിച്ചിരുന്നു. പക്ഷെ പുതിയ സിലിണ്ടർ പാക്കിൽ പഴയ സിലിണ്ടർ വച്ചത് ഞാനാണെന്ന് മാത്രം അവർക്ക് കണ്ട് പിടിക്കാനായില്ല. അവർക്ക് ആത്മാർത്ഥമായും ആഗ്രഹമണ്ടായിരുന്നു. ആ സിലിണ്ടർ തിങ്കളാഴ്ച വീണ്ടും എഞ്ചിൻ അഴിച്ച് മാറ്റിക്കൊടുക്കാം എന്നുള്ളത്. ഡോക്ടർ പറ്റിയ അബദ്ധം അറിയുകയും വേണ്ട ഡോക്ടറുടെ കാര്യവും നടക്കട്ടെ എന്നായിരുന്നു അവരുടെ മനസ്സിൽ.പിന്നീടെ ങ്ങനെയാണു് ഡോക്ടറെ സെറ്റിൽ ചെയ്തത് എന്നറിയൂല്ല.ഏതായാലും എന്നെ വിളിച്ച് സൂപ്പർവൈസർ പറഞ്ഞു "മെക്കാനി സം നമുക്ക് പിന്നെ പഠിക്കാം നീ ആദ്യം നാല് ഇന്നത് പഠിച്ച് വാ". അന്ന് മുതൽ ഇന്നത് പഠിക്കാൻ തുടങ്ങിയതാണ്, ഇന്നെനിക്ക് ഒരു പാട് ഇന്നതറിയാം ( സ്ഥലം, കുലം, മുഖം,ന്യായം, ) അതിനപ്പുറമുള്ള മുഴുവൻ ഇന്നതും അറിയുമോ എന്നറിയില്ല. ഒന്നുറപ്പാണു് അന്നവിടെ വെച്ച് നിറുത്തിയത് കൊണ്ട് മെക്കാനിസം അറിയില്ല... !

No comments:
Post a Comment