ഗേദരായ്, മഞ്ചി, ബൂത്തായ്, ജിലേബി... ഗേദരായ്, മഞ്ചി, ബൂത്തായ്, ജിലേബി ..... ബാംഗ്ളൂർ മാർത്ത ഹള്ളി മത്സ്യ മാർക്കറ്റിൽ പോയപ്പോൾ ഞാൻ കേട്ട ശബ്ദമാണത്. കേത്റ, വെള്ള ആവോലി, മത്തി, തിലാപിയ എന്നീ മത്സ്യങ്ങളുടെ കന്നട പേരാണ് മാർക്കറ്റിലെ മലയാളിയായ തിരുർ ക്കാരൻ അബ്ദു കാക്ക വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.നല്ല തിരക്കുള്ള മത്സ്യ മാർക്കറ്റാണ് .കന്നടക്കാരും മലയാളികളും തമിഴരും തെലുങ്കരും ഒക്കെയായി ധാരാളം ആളുകൾ വരുന്നു. അബ്ദു കാക്ക അവർക്കൊക്കെ മീൻ എടുത്ത് കൊടുക്കുന്നു .അബ്ദു കാക്കായുടെ വായിൽ എപ്പോഴും മുറുക്കാൻ ഉണ്ടായിരിക്കും അബ്ദു കാക്കായെ വെറ്റില ചവച്ചു കൊണ്ടല്ലാതെ ആ മാർക്കറ്റിൽ നിന്ന് ഞാൻ കണ്ടിട്ടേ ഇല്ല. ഗേദരായ്, മഞ്ചി, ബൂത്തായ്, ജിലേബി, അബ്ദു കാക്ക മുറുക്കുകയും വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. വലിയ മീൻ വാങ്ങാൾ വരുന്നവർ മീൻ ചേളപൊക്കി പരിശോധിച്ചേ മീൻ കൊണ്ടു പോകാറുള്ളൂ. ചേളക്കുള്ളിൽ നല്ല ചുവപ്പ് കളർ കാണണം.എന്നാലേ ആ ളുകൾക്ക് തൃപ്തിയാകു. അങ്ങെനെ വാങ്ങുന്ന മീൻ അബ്ദു കാക്ക പുറകിലുള്ള പയ്യന് ഇട്ടു കൊടുക്കും അവൻ അത് മുറിച്ച് സഞ്ചിയിലാക്കി കൊടുക്കും അബ്ദു കാക്ക പണം വാങ്ങി പെട്ടിയിലും. ഞാനും അബ്ദു കാക്കാന്റെയടുത്ത് നിന്ന് മീൻ വാങ്ങാറുണ്ടായിരുന്നു.എങ്ങനെയാണ് വലിയ മീൻ വാങ്ങുമ്പോൾ നോക്കി വാങ്ങേണ്ടത് എന്ന് അവിടുത്തെ ആളുകൾ കാണിക്കുന്നത് കണ്ട് എനിക്കും മനസ്സിലായി.ഞാനും മീനിന്റെ ചെകിള പൊക്കി നോക്കി നല്ല ചുവപ്പ് ഉള്ള മീൻ വാങ്ങാൻ തൂടങ്ങി. ആദ്യമൊക്കെ അബ്ദുക്ക എന്നെ അതിനു
അനുവദിക്കാറുണ്ടായിരുന്നു.എന്നാൽ ഞാൻ പെരിന്തൽമണ്ണ ക്കാരനാണെന്നും മലപ്പുറം ജില്ലക്കാരനാണെന്നും അറിഞ്ഞപ്പോൾ ഒരു മലയാളിക്ക് മലയാളിയോടുള്ള സ്നേഹത്തേക്കാൾ മലപ്പും ജില്ലക്കാരന് മലപ്പുറം ജില്ലക്കാരനോടുള്ള സ്റ്റേഹം അബ്ദു ക്കാക്ക് എന്നോട് ഉണ്ടായി. ഞങ്ങൾ കൂടുതൽ അടുത്തു. ഞാൻ ഇടക്കൊക്കെ ഇതുപോലെ പോയി മീൻ വാങ്ങും.എന്നാൽ പിന്നീട് അബ്ദുക്കമേശയുടെ അടിയിൽ നിന്ന് എനിക്ക് ചെകിളയിൽ ചുവപ്പില്ലാത്ത മീൻ എടുത്ത് തരാൻ തുടങ്ങി.അബ്ദുക്ക എന്നെ പറ്റിക്കുന്നുണ്ടോ എന്നു് എനിക്ക് സംശയം .എൻറെ സൗഹൃദം മുതലാക്കുന്നോ. ഞാൻ നീരസം പ്രകടിപ്പിച്ചില്ല എങ്കിലും എന്റെ അതൃപ്തിയുടെ മുഖഭാവം പിന്നീടൊരിക്കൽ അബ്ദുക്ക വായിച്ചെടുക്കുക തന്നെ ചെയ്തു. അദ്ദേഹം എന്നോട് പറഞ്ഞു "അന്റെ വെഷമം ഞമ്മക്കറിയാം അനക്ക് കേട് വന്ന മീൻ തന്ന് അന്നെ പറ്റിക്കുന്നു എന്ന് അനക്ക് തോന്നുന്നുണ്ടോ " ഞാൻ മനസ്സിൽ അതെ എന്ന് പറഞ്ഞെങ്കിലും പുറമേക്ക് ഹേയ് അങ്ങനൊന്നും ഇല്ല എന്ന് പറഞ്ഞ് വീണ്ടും നീരസം പുറത്ത് കാണിച്ചില്ല. അപ്പോഴും അബ്ദുക്ക മുറുക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ അടുത്ത് വിളിച്ചു മേശയുടെ ഉൾവശത്തേക്ക് അദ്ദേഹത്തിനരികിലേക്ക് വിളിച്ചു എന്നിട്ട് രണ്ട് കാലിലും മറക്കിരിക്കുന്നത് പോലെ അവിടെ ഇരുന്നു എന്നോടും അങ്ങനെ. ഇരിക്കാൻ പറഞ്ഞു. മേശക്കടി വശത്ത് ധാരാളം വലിയ മത്സ്യങ്ങൾ.കുറെ എണ്ണത്തിന് ചെകിളയിൽ ചുകപ്പുണ്ട് കുറെ എണ്ണം അത്രചുകപ്പില്ല ചാര കളറിനോടാണ് കൂടുതൽ അടുപ്പം." നിനക്ക് ഏത് മീൻ വേണം" ഞാൻ ചെകിളയിൽ ചുവപ്പുള്ള ഒരു മീൻ എടുത്തു. അദ്ദേഹം എന്റെയടുത്ത് നിന്ന് ആ മീൻ വാങ്ങി തിരികെ വച്ചു എന്നിട്ട് ചകിള യിൽ ചാരകളറുള്ള ഒരു മീൻ എടുത്ത് അതിന്റെ രണ്ട് വശത്തെയും ചകിള ഉയർത്തിചകിളയിലെ മീൻ പൂ മുഴുവനും നനയുന്ന വിധത്തിൽ തന്റെ വായിലുള്ള ചുവന്ന മുറുക്കാൻ ആഞ്ഞു തുപ്പി.ഇപ്പോൾ ആ മീനിന്റെ ചെകിളക്ക് നല്ല ചുവപ്പ് നിറം ആ മീൻ അദേഹം എനിക്ക് തന്നു. ഞാൻ ഒരു സൈക്കളിൽ നിന്ന് വീണചിരിയുമായി അദേഹത്തിന്റെ മുഖത്തേക്ക് നോക്കി.അദേഹമാകട്ടെ വായിലെ ബാക്കിയുള്ള മുറുക്കാനെല്ലാം എന്റെ മുഖത്തും ദേഹത്തും തെറിക്കുന്ന വിധത്തിൽ ഒരു K P ഉമ്മർ സ്റ്റൈലൻ ചിരി തന്റെ വെറ്റിലക്കറ പിടിച്ച മുഴുവൻ പല്ലുകളും പുറത്ത് കാണിച്ച് ഉറക്കെയുറക്കെചിരിച്ചു. അന്നാണ് ഞാൻ ചിരിയുടെ വെറ്റില സൗന്ദര്യം ഇത്ര ആസ്വാദ്യമാണെന്നറിഞ്ഞത്. പിന്നീടlന്നേ വരെ ഞാൻ ചെകിളചുകപ്പുള്ള ഒരു മീനിനേയും വിശ്വസിച്ചിട്ടില്ല. ബുദ്ധി വരാൻ എന്താണ് വഴി എന്ന് ചോദിച്ച പൊട്ടനോട് മീൻതല തിന്നാൽ മതി എന്നു 'പറഞ്ഞ് മീൻതല തീറ്റിച്ച് ബുദ്ധി വരുത്തിച്ച മീൻകാരന്റെ പിൻമുറക്കാരനാണല്ലോ ഈ അബ്ദുക്ക എന്നാലോചിച്ച് എനിക്ക് ഇപ്പോഴും ചിരി വരുന്നു.. South India യിലെ ഒരു പാടാളുകൾ അബദുക്കയുടെ വെറ്റില തുപ്പൽ. കഴിച്ചിട്ടുണ്ടാവും.ഗേദരായ്, മഞ്ചി,ബൂത്തായ്, ജിലേബി..........
ഞാൻ ബാംഗ്ളൂരിൽ മാർത്തഹള്ളിയിൽ ഒരു കട നടത്തിയിരുന്ന കാലത്തെ കഥയാണ്.

No comments:
Post a Comment