ചെന്നൈ മദ്രാസ് ആയിരുന്ന കാലം. ഞാൻ എന്റെ വീട്ടിൽ രാവിലെ എഴുന്നേറ്റ് പല്ല് തേപ്പൊക്കെ കഴിഞ്ഞ് ഒരു കട്ടനും അടിച്ച് പത്രം വായിച്ചു കൊണ്ടിരിക്കുന്നു. ഭാര്യ അടുക്കളയിൽ വലിയ തിരക്കിലാണ് .രണ്ട് കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. ഒരു പെൺകുട്ടി മുടി ചീകണം ചോറ് പാത്രത്തിലാക്കണം വെള്ളകുപ്പിയിൽ വെള്ളം നിറക്കണം പെൻസിൽ കൂർപ്പിക്കണം time table നോക്കി കൊടുക്കണംuniform തേക്കണം ഇതിനൊന്നും എന്നെ കിട്ടാത്ത ദേഷ്യം പറഞ്ഞു കൊണ്ടേ പണി എടുത്ത് കൊണ്ടേ ഇരിക്കുന്നു. ഞാനാണെങ്കിൽ രാഷ്ട്രീയാതിപ്രസരം തലക്ക് പിടിച്ച് പാരമ്യതയിലെത്തി നില്ക്കുന്ന കാലം. രാവിലെ ദേശാഭിമാനി കയ്യിൽ കിട്ടിയാൽ മുഴുവൻ അരിച്ച് പെറുക്കി തീർത്തിട്ടേ കയ്യിൽ നിന്ന് വെക്കുകയുള്ളൂ അതിലിടക്ക് മല മറിഞ്ഞാലും തിരിഞ്ഞു നോക്കാത്ത സമയം. ജോർജ് ബുഷ് മുതൽ നരസിoഹറാവു അദ്വാനി തുടങ്ങിയുള്ളവരെ വരെ പ്രാകിക്കൊണ്ടാണ് എന്റെ ദിവസം ആരംഭിച്ചിരുന്നത്. ബൂർഷ്വാസിയോടുള്ള പക ഒട്ടും കുറയാതിരിക്കാനുള്ള നല്ല കഷായം തന്നെയായിരുന്നു ഇ.എം.എസ്.ജീവിച്ചിരുന്ന ആ കാലത്തെ ദേശാഭിമാനി വായന. പ്രാകലിന്റെ മൂർച്ച ഒട്ടും കുറയാതെ എന്റെ തലയിലേക്ക് ദേഷ്യം അടിച്ച് കയറ്റി കൊണ്ടുള്ള ഭാര്യയുടെ വാക്കുകൾ .അപ്പോഴാണ് അമ്മാ, അമ്മാ എന്ന വിളി പുറത്ത് കേൾക്കുന്നത്. ഞാൻ വാതിൽ തുറന്ന് നോക്കി എന്റെ വീട്ട് മൂറ്റത്തൊരു യാചക വണ്ടി.നാലു ചക്രമുള്ള ആ യാചക വണ്ടിയിൽ ഒരു പത്തറുപത് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് കാലും ഇല്ലാത്ത കുഷ്ഠരോഗിയായ ഒരു സ്ത്രീ ഇരിക്കുന്നു. ആ നാല് ചക്ര വണ്ടിക്ക് നാല് ചക്രവും ഇരിക്കാൻ ഒരു പലകയും ആ പലകയിൽ നിന്ന് ഒരാൾക്ക് തള്ളികൊണ്ട് പോകാൻ പാകത്തിൽ ഒരു കൈ പിടിയും മാത്രമെ ഉള്ളു.ആ കൈ പിടിയിൽ പിടിച്ചു കൊണ്ട് ഈ നാല് ചക്ര വണ്ടിയേയും സ്ത്രീയേയും തള്ളി വന്നിരിക്കുന്ന ഒരു മനുഷ്യനും.ആ മനഷ്യന്റെ കയ്യിലും കാലിലും നിറയെ കെട്ടുണ്ട്, അയാൾക്കും ഒരു പത്തറുപത് വയസ്സ് പ്രായം തോന്നിക്കും" അയ്യാ എതാവത് താ അയ്യാ " ഞാൻ ചോദിച്ചു എവിടുന്നാണ് " മദിരാശി ന്നേ വറികയ്യാ "നീ എത്ക്ക് ഇത്തന ദൂരം താണ്ടി ഇന്തമാതിരി അയ്യാ പാവത്തെയെല്ലാം തള്ളി വന്തിരിക്കേ വണ്ടി തള്ളരുത്ക്ക് മദിരാശി താൻ നല്ല എടം ഇങ്കേ വന്ത് മലയാളി മക്കളെയെല്ലാം പറ്റിക്കാം എന്ന് നിനച്ചാച്ചാ.എനിക്ക് അറിയുന്ന തമിഴിൽ ഞാൻ അവനോട് ചോദിച്ചു .ഇത് കേട്ടതും അവൻ " നീങ്ക മലയാളി മക്കൾ താൻ പറ്റിക്കുന്ന ആൾകൾ നീങ്ക താൻ തിരുട്ട് മക്കൾ" എന്ന് പറഞ്ഞ് എന്നോട് ഭയങ്കര ദേഷ്യത്തോട് കൂടെ കയർത്തു. ഞാനാണെങ്കിൽ ഭാര്യ തലയിൽ നല്ലത് പോലെ പെരുപ്പിച്ച് വച്ച് തന്ന് നില്ക്കുന്ന സമയവും. ഇത് കേട്ടതും എന്റെ പെരുപ്പ് ഇരട്ടിയായി. പിച്ചക്കാരോട് വഴക്കടിക്കുത് എന്നു് പഞ്ചതന്ത്രം കഥയിൽ വായിച്ചിട്ടുണ്ടെങ്കിലും എന്നിലെ മലയാളിക്ക് അത് ഓർക്കാൻ സമയമുണ്ടായിരുന്നില്ല."എന്താട നായേ നീ പറയുന്നത് കേരളത്തിൽ വന്ന് തെണ്ടിയിട്ട് മലയാളി കളെ മുഴുവൻ കള്ളൻമാരാക്കുന്നോ തെണ്ടീ, നിന്നെ ഞാൻ ഇപ്പോ കാണിച്ചു തരാം പട്ടീടെ മോനേ" എന്ന് പറഞ്ഞ് അടുത്ത വേലിയരികിൽനിന്ന് ഒരു ചീമ കൊന്ന കമ്പ് പൊട്ടിച്ചു.ഇത് കണ്ടതും അവൻ ആ സ്ത്രീയേയും വണ്ടിയും എന്റെ ഉമ്മറത്ത് ഉപേക്ഷിച്ചു കൊണ്ട് കാൾ ലൂയിസിനെ വെല്ലുന്ന വിധത്തിൽ ഒറ്റ ഓട്ടo. അപ്പോഴാണ് അത് വരെ മിണ്ടാതിരുന്ന ആ സ്ത്രീകരയാൻ തുടങ്ങിയത്.കരഞ്ഞുകൊണ്ട് ആ സ്ത്രീ പറഞ്ഞു "അയ്യാ കാപ്പാത്ത്ങ്കോ അന്ത ആള് മദിരാശീന്ന് എന്നെ കൂപ്പിട്ട് വന്തിരിക്കേ നാൻ മദിരാശി വടപളനി പക്കത്ത് താൻ ഉക്കാറിരുന്തനേരം ഇന്ത ആൾ വന്ന് കേരളാ വിൽ നിന്ന് നല്ല കാശ് സമ്പാദിരിക്കാം അന്തമാതിരി ചൊല്ലി കൊണ്ട് വന്തിരിക്കയ്യാ കാപ്പാത്തുങ്കോ അന്ത ആളെ കൂപ്പിട്ട് വാ അണ്ണാ" എന്ന് പറഞ് വലിയ വായിൽ കരയാൻ തുടങ്ങി.ഞാൻ പറഞ്ഞു "നീ കരയാതിരിക്ക് ഉന്നെ വിട്ട് അവൻ എങ്കെ പോകറേ കൊഞ്ച നേരത്ത്ക്ക് അപ്പുറം അവൻ തിരുമ്പി വരുo" ഇത് ഞാൻ പറഞ്ഞതും അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി " ഇല്ലണ്ണാ അന്ത ആള് കൊച്ചിക്കാരൻ ഇന്ത കേരളാവിൽ കൊച്ചിയിലിരിക്കറ് ആളണ്ണാ അന്ത ആളെ കൂപ്പി വാ അണ്ണാ" അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. വായിച്ച പഞ്ചതന്ത്രം കഥ ഓർക്കാതിരുന്നതിന് സ്വയം ശപിച്ചത് ഈ യാചക വണ്ടി ശരിക്കും ഒരു വണ്ടീം വലയും ആയല്ലോ രാവിലെ തന്നെ Free ആയി ഒരുതെണ്ടിയെ കിട്ടിയോ തമ്പുരാനേ എന്നിലെ മലയാളി മഞ്ഞു പോലെ മാഞ്ഞ് ഉരുകാൻ തുടങ്ങി.ഞാനെന്റെ സ്കൂട്ടറെടുത്ത് പാഞ്ഞു. അവൻ ഓടിയ വഴി അങ്ങാടിപ്പുറം ഭാഗമാണെന്ന് ആളുകൾ പറഞ്ഞറിഞ്ഞു റോഡു മുഴുവൻ തെരഞ്ഞു അങ്ങാടി മുഴുവനും തെരഞ്ഞു കണ്ടില്ല. എന്റെ മനസ്സിലൊരു കൊള്ളിയാൻ, പത്ത് മണിക്ക് ഷൊർണ്ണൂരിലേക്ക് ഒരു വണ്ടിയുണ്ട്. വണ്ടി വരാനായിരിക്കുന്നു. വേഗം റയിൽവേ സ്റ്റേഷനിലേക്ക് ഓടി. അതാ അയാളൊരു സിമന്റ് ബഞ്ചിലിരിക്കുന്നു.അടുത്ത വണ്ടിക്ക് കയറാൻ . ഓടി അയാളുടെയടുത്ത് ചെന്നു. ഇപ്പോൾ അയാൾ മലയാളിയും ഞാൻ സോമാലിയും, ഒരു ചായ അവിടുന്ന് തന്നെ വാങ്ങി കൊടുത്ത് നൂറ് രൂപയും കയ്യിൽ കൊടുത്ത് സോപ്പിട്ട് എന്റെ സ്കൂകൂട്ടറിന്റെ പുറകിലിരുത്തി കൊണ്ട് വന്ന് ആ യാചക വണ്ടിയെ സന്തോഷപൂർവ്വം യാത്രയാക്കി.
അന്നത്തെ എന്റെ ബാക്കി ദിവസം നിങ്ങൾക്ക് ഊഹിക്കാമല്ലോ?
അന്നത്തെ എന്റെ ബാക്കി ദിവസം നിങ്ങൾക്ക് ഊഹിക്കാമല്ലോ?
No comments:
Post a Comment