S.S.L.C ക്ക് രണ്ടാമത് പഠിക്കുന്ന കാലം.ട്യൂഷൻ പഠിക്കാൻ അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന് നേർ എതിർവശത്തുള്ള നമ്പൂതിരി മാസ്റ്ററുടെ ട്യൂഷൻ സെന്ററിൽ ചേർന്നു് പഠിക്കുകയാണ്. അധ്യാപകരായി നമ്പൂതിരി മാസ്റ്റർ (കണക്കും ഇംഗ്ലീഷും മൂപ്പർ തന്നെ) പിന്നെ ഉസ്മാൻ മാസ്റ്റർ ചാത്തോലിക്കുണ്ട്, ഹരി മാസ്റ്റർ അങ്ങാടിപ്പുറം,ഉമർ മാസ്റ്റർ അരിപ്ര. എല്ലാ അധ്യാപരും നല്ല കഴിവും ആത്മാർത്ഥതയും ഉള്ളവർ. ട്യൂഷൻ സെന്റർ കെട്ടിടം ഓടിട്ടതാണ്. പക്ഷെ നിലത്ത് സിമന്റ് തേക്കുകയോ ചാണകം മെഴുകുകയോ ഒന്നും ചെയ്തിട്ടില്ല. നെരിയാണിക്ക് മുകൾഭാഗം വരെ കാൽ ആഴ്ന്ന് പോകുന്നത് വരെ നിറയെ നല്ല ചുവന്ന മണ്ണ്. ആരെങ്കിലും കോരി കൊണ്ടു പോയാൽ ആ കാലത്തെ ചുമരുകൾ തേക്കാൻ പറ്റിയ അത്ര മിനുസമുള്ള പൊടി. ഈ പൊടിയിൽ കാൽ വച്ചാണ് സുന്ദരികളും സുന്ദരൻമാരുമായ ഞങ്ങൾ ആക്ലാസിലെ ബഞ്ചുകളിലിരുന്നിരു ന്നത് . ഇതേ പൊടിയിലാണ് ക്ലാസെടുത്തു കൊണ്ട് സ്മാർടൻ മാരും,സുന്ദരൻമാരുമായ ഉമ്മർ മാസ്റ്ററും, ഉസ്മാൻ മാസ്റ്ററും, ഹരി മാസ്റ്ററും നടന്നിരുന്നത്, മുതലാളിയായ നമ്പൂതിരി മാഷും അതിലൂടെ നടന്നു തന്നെയാണ് ക്ലാസെടുത്തിരുന്നത്. ഒരു സുന്ദരി ടീച്ചർ അണിഞ്ഞൊരുങ്ങി നല്ല സാരിയൊക്കെ ഉടുത്ത് ഒരു ദിവസം വന്നു പിറ്റന്നു് കണ്ടില്ല. പറമ്പിൽ പച്ചക്കറി ഉണ്ടാക്കിയാൽ ഇത്ര പൊടി മേലാകുകയില്ലല്ലോ എന്നു് കരുതിക്കാണും. ഉമ്മർ മാസ്റ്ററും, ഉസ്മാൻ മാസ്റ്ററും, ഹരി മാസ്റ്ററും നന്നായി വസ്ത്രം ധരിച്ച് ആണ് വരിക, നല്ല പാൻറും ഷർടും ഇസ്ത്രി ഇട്ട് ദിവസേന കുളിച്ച് ഇന്നിട്ട വസ്ത്രം നാളെ ഇടൂല.നമ്പൂതിരി മാഷ് ആണെങ്കിൽ വലിയ വെള്ള ഡബിൾമുണ്ട് ആണ് ഉടുക്കുക പുള്ളി ആണെങ്കിൽ ഒരു തുണി മാസത്തിൽ ഒരിക്കലെങ്കിലും എങ്ങനെ തിരുമ്പാതെ ഉപയോഗിക്കാം എന്ന് പരീക്ഷണം നടത്തുന്ന കാലഘട്ടവും. ഇന്ന് ഉടുത്ത തുണി ഓഫീസിൽ നിലത്ത് അഴിച്ചു വച്ചിട്ടുണ്ടാവും, നാളെ ആ തുണിയുടെ അരയിൽ കുത്തിയ ഭാഗം ഇന്ന് നിലത്ത് കൂടെ വലിച്ചിഴച്ച ഭാഗം ആയി മാറിക്കഴിഞ്ഞിട്ടുണ്ടാകും. നാളെ ഉടുത്ത തുണി മറ്റന്നാൾ ഓഫീസിന്റെ മൂലയിൽ വിശ്രമം .മറ്റന്നാൾ അലക്കി വച്ച വേറൊരു മുണ്ട്. ആദ്യത്തെ തുണിയുടെ തനിയാവർത്തനം ഈ ഡബിൾ മുണ്ടിനും സംഭവിക്കും.ആകെ രണ്ട്തുണി.രണ്ടാമത്തെ തുണി ആദ്യത്തെ തുണിയെ അനുകരിച്ച് തീർന്നാൽ, വീണ്ടും ആദ്യത്തെ ഡബിൾ മുണ്ടിലേക്ക്. ഇപ്പോൾ ഞങ്ങളുടെ ആരുടെയെങ്കിലും സഹായം വേണം ആ രണ്ട് തലയും പൊടിയിലിഴഞ്ഞ് വലഞ്ഞ ഡബിളിനെയൊന്ന് അകം പുറം മറിച്ച് കരയോട് കര ഒപ്പം പിടിക്കാൻ. അങ്ങനെ ആദ്യത്തെതുണിയുടെ രണ്ടാമൂഴവും രണ്ടാമത്തെ തുണിയുടെ രണ്ടാമൂഴവും കഴിഞ്ഞാൽ ആദ്യത്തെ ഡബിൾ ന്റെയും രണ്ടാമത്തെ ഡബിൾന്റെയും മൂന്നാമൂഴം. അവസാനം ആരിൽ നിന്നാണ് തുടങ്ങിയത് എന്ന് തിരിച്ചറിയാവാനാവാത്ത അവസ്ഥ. ആരാ തൊമ്മൻ(തമ്മിൽ ഭേദം) എന്നു് പുള്ളിക്ക് തന്നെ തിരിച്ചറിയാതാവുമ്പോൾ വീട്ടിൽ കൊണ്ടു പോകും. പുള്ളി ക്ലാസെടുക്കുമ്പോൾ തന്നെക്കാൾ നന്നായി ക്ലാസെടുക്കാൻ അറിയുന്ന ആരും ഈ ഭൂമിമലയാളത്തിൽ ഇല്ല എന്ന് ഇടക്കിടക്ക് പറയും. സ്വയം പൊക്കി പറയുക എന്നാൽ പുള്ളിക്ക് പായസത്തിന്ന് ശേഷം വയറ്റിൽ സ്ഥലം ഉണ്ടങ്കിൽ രണ്ട് പൂവൻപഴം കൂടെ തിന്നുന്ന അത്ര ഇഷ്ടമാണ്. "നിങ്ങടെ മാഷമ്മാരെയൊക്കെ എന്തിനു് പറ്റും അവരൊക്കെ പഠിപ്പിച്ചത് എഴുതിയാൽ നിങ്ങൾക്ക് കുമ്പളങ്ങ കിട്ടും, ഒരു വഹക്കും കൊള്ളുകയില്ല".ഒരു ദിവസം ക്ലാസെടുത്തപ്പോൾ ഇതു തന്നെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. " ഞങ്ങളുടെ മാഷമ്മാരൊക്കെ നിങ്ങളേക്കാൾ നല്ല അധ്യാപകരാണ്.( കുഞ്ഞാലൻ കുട്ടി മാസ്റ്ററെ കുറിച്ചും , ശിവദാസൻ മാഷെ പറ്റിയും, കുട്ടികൃഷ്ണൻ മാഷെ സംബന്ധിച്ചും, ഉസ്മാൻമാഷെ ആയാലും, ചിന്നമ്മ ടീച്ചറെയൊ, സരസമ്മ ടീച്ചറെയൊ പറ്റി ആയാലും പുള്ളിക്കെന്തറിയാം). ഇത് പുള്ളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല " ഞാൻ ഒരു നമ്പൂതിരിയാണ് പറയുന്നത്. ലോകത്ത് ഒരേ ഒരു നമ്പൂതിരിയേ കള്ളം പറയുകയുള്ളൂ അത് ഇ.എം.എസ് ആണ്."ഞാൻ പറഞ്ഞു, ഇ.എം.എസ്.കള്ളം പറയുന്നത് ഞാൻ കേ ട്ടിട്ടില്ല. പക്ഷെ കള്ളം പറയുന്ന ഒരു നമ്പൂതിരിയെ ഇപ്പോൾ ഞാനും കണ്ടു. ക്ലാസിലെ കുട്ടികളൊക്കെചിരിച്ചു. ഇതിനു് പുള്ളി പകരം വീട്ടിയത് അത്രയും കുട്ടികളുടെ ഇടയിൽ വച്ച് എന്നോട് ട്യൂഷൻ ഫീസ് ചോദിച്ചു കൊണ്ടാണ്.
എന്റെ ബഞ്ചിൽ ഞാനും മദനനും, പുത്തനങ്ങാടി ഉസ്മാനും, അമാനത്ത് ബാപ്പുട്ടിയും അബ്ദുള്ളയും . ഒക്കെ അടുത്തടുത്താണ് ഇരുന്നിരുന്നത് ഞങ്ങളുടെ മുൻ ബഞ്ചിൽ കുറെ പെൺ കുട്ടികൾ മിനി, ഹേമ, ഗീത, സരസ്വതി, കാർത്തിക. എല്ലാവരും സുന്ദരികൾ.മദനൻ ഒരു ദിവസം ഡസ്കിൽ തന്റെ രണ്ട് കയ്യും അമർത്തി പിടിച്ച് ശരീരം ബഞ്ചിനും ഡസ് കിനും ഇടയിലേക്ക് ഒന്ന് കൂടെ താഴ്ത്തി എത്തി വലിഞ്ഞ് സുന്ദരിയായ ഹേമയുടെ കാലിൽ തന്റെകാലുകൊണ്ട്തോണ്ടി. ഉസ്മാൻ മാസ്റ്ററുടെ ക്ലാസ്, ഹേമ പരാതി പറഞ്ഞു.
തോണ്ടിയില്ല എന്നായി മദനൻ. മാഷ് ഹേമയോട് എഴുന്നേറ്റ് മുൻപോട്ട് വരാൻ പറഞ്ഞു.എന്നിട്ട് കാലിന്റെ പുറക് വശം കാണിക്കാൻ ആവശ്യപ്പെട്ടു.ഹേമ തന്റെ കാലിന്റെ പുറക് വശം മടമ്പിന് മുകളിലായി തന്റെ പാവാട കുറച്ച് ഉയർത്തി കാണിച്ചു. അതാ കിടക്കുന്നു മദനന്റെ വലത്തു കാലിലെ പെരുവിരലിന്റെയും അടുത്ത രണ്ട് വിരലുകളുടെയും പഞ്ചാരയടിയുടെ പഞ്ചാരപൊടി അടയാളം, ഹേമയുടെ മടമ്പിന് തൊട്ട് മുകളിൽ. മദനൻ ആ പീരിയഡ് പുറത്ത്. ഇൻറർവെല്ലിന് ചായയും ഉഴുന്ന് വടയും കഴിക്കാൻ ഞങ്ങൾ ചെല്ലുന്നത് വരെ അപ്പുവേട്ടന്റെ ചായക്കടയിൽ കാത്തിരുന്നു.
മാസങ്ങൾ കഴിഞ്ഞു ഞങ്ങളെല്ലാവരും മാർച്ചിൽ പരീക്ഷയെഴുതി. റിസൾട് വന്നു ഞാൻ ജയിച്ചു, മദനൻ തോറ്റു, . മിനിയും ഹേമയും. ജയിച്ചു. കുറെ പേർ ജയിക്കുകയും കുറെ പേർ തോല്ക്കുകയും ചെയ്തു. സ്വപ്രയത്നത്തിന്റെ ഫലമായാണോ ട്യൂഷന്റെ ഗുണം കൊണ്ടാണോ ഏതായാലും ഞാൻ ജയിച്ചു.ശേഷമുള്ള പരസ്യ ബോർഡിൽ കയറാൻ ഏതായാലും ഫോട്ടോ എടുക്കേണ്ടി വന്നില്ല. 238 മാർക്ക് കാരെ അന്നും പിന്നീടും ട്യൂഷൻ സെന്റെറുകാർ പടമടിച്ച് പരസ്യം ചെയ്യുന്ന പതിവില്ലല്ലോ. ഈ വിവരം പറയാൻ നമ്പൂതിരി മാഷ്ടെ അടുത്ത് ചെന്നു."അത്ഭുതം,അത്ഭുതം".പെട്ടെന്നായിരുന്നു മാഷുടെ പ്രതികരണം. ഏതായാലും അന്നത്തെ ഗ്രൂപ്പ് സമ്പ്രദായത്തിനു് നന്ദി പറയാൻ തോന്നുന്നത് ഇടക്കിടക്ക് പഴയ ആ SSLC സർടിഫിക്കറ്റ് മറിച്ചു നോക്കു മ്പോഴാണ്. PASSED.
അതിനു ശേഷം പാലക്കാട്ടേക്ക് പോയ മിനിയേയും, ഷൊർണ്ണൂരിലേക്ക് പോയ ഹേമയേയും. ഞാൻ കണ്ടിട്ടേ ഇല്ല. വർഷങ്ങൾക്ക് ശേഷം ഒരു ത്തെട്ടലോടെ ഞാനറിഞ്ഞു ഞങ്ങളുടെ പ്രിയ സഹപാഠി, കൂട്ടുകാരി ഹേമ ആത്മഹത്യ ചെയ്തു എന്ന്.
ഈ പോസ്റ്റ് ആ കൂട്ടുകാരിക്ക് സമർപ്പിക്കുന്നു.

No comments:
Post a Comment