Saturday, December 3, 2016

യമനിയുടെ തെറി.

സൗദിയിൽ ജിദ്ദയിലെ അൽ റവ്ദയിൽ ഫോട്ടോഗ്രാഫറായി ജോലി നോക്കുന്ന കാലം.അൽ റവ്ദ യിൽ മലയാളി കളുടേതായി ആകെ രണ്ട് ഷോപ്പുകളാണ് ഉള്ളത്.സ്റ്റുഡിയോ തലാലും, ്റവ്ദ ബ്രോസ്റ്റും. തലാൽ സ്റ്റുഡിയോ വിലാണ് ഞാൻ ജോലി ചെയ്യുന്നത് .ഞങ്ങളുടെ സ്റ്റുഡിയോക്ക്  നേരെ എതിർവശത്ത് ആയിട്ടാണ് റവ്ദ ബ്രോസ്റ്റ്.കമ്മൂട്ടിക്കയും മൊയ്തീൻക്കയും ആണ് ആ കടയുടെ ഉടമസ്ഥർ.പാർട്ണർമാരായാണ് അവർ ആ കട നടത്തിയിരുന്നത്. ഒരു ദിവസം ഒരു പത്തൻപത് കോഴിയൊക്കെ പോയിരുന്നു.രണ്ട് ഷിഫ്റ്റ് ആയാണ് അവർ രണ്ട് പേരും ജോലി ചെയ്തിരുന്നത്.രാവിലെ ഒരാൾ വന്ന് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം തയ്യാറാക്കണം. 11 മണി ആകുമ്പോഴേക്ക് കട തുറക്കണം. അതിനു മുൻപായി 7 മണിക്ക് തന്നെ വന്ന് അകത്ത് ഉള്ള പണി ഒക്കെ എടുക്കണം. എന്നാലെ അന്നത്തേക്ക് വേണ്ടുന്ന കോഴി തയ്യാറാവുകയുള്ളൂ. മൂന്നര മണി വരെ രാവിലെ ഷിഫ്റ്റ്ലെ ആൾ പണി എടുക്കും. അത് കഴിഞ്ഞ് അടുത്ത ആൾ രാത്രി 12 മണിക്ക് കട അടക്കുന്നത് വരെ.കമ്മൂട്ടിക്ക നന്നായി വസ്ത്രധാരണം ചെയ്യുന്ന ആളാണ്, ഷൂസും,പാന്റും,നല്ല ഫുൾ കൈ' ഷർട്ടും,അത് ഇൻസൈഡ്ചെയ്ത്ബെൽറ്റ്കെട്ടിയിട്ടുണ്ടാവും.ഇന്ന്ധരിച്ചവസ്ത്രംനാളെധരിക്കുകയില്ല.ദിവസവും ഷേവ് ചെയ്ത് നന്നായി Brill Creemഒക്കെ തേച്ച് മുടി ചീകി പൗഡർ ഒക്കെ ഇട്ട് നല്ല സുന്ദര കുട്ടപ്പനായേ കടയിലേക്ക് വരികയുള്ളൂ.മൊയ്തീൻക്ക നേരെ തിരിച്ചും. പല്ല് തേക്കുന്നുണ്ടോ എന്ന് തന്നെ സംശയം. ഒരു ഹവായ് ബാത്റൂം ചെരുപ്പ്, പാന്റ് ഒരാഴ്ച ഒന്ന് കൊണ്ട് തന്നെ തികക്കും. കുപ്പായം ചിലപ്പോൾ ആഴ്ചയിൽ രണ്ടെണ്ണം. ഷേവ് ചെയ്യണമെങ്കിൽ ബാർബറുടെ വലിയ കത്തി തന്നെ വേണം അത് കൊണ്ട് അത് മിക്കവാറും രണ്ട് മാസം കൂടുമ്പോൾ മുടിവെട്ടുമ്പോൾ മാത്രം ബെൽറ്റില്ല ഇൻസൈഡില്ല, ആകെ  കൂടെ എല്ലാം പുല്ലെന്ന ഭാവം.കടയിൽ കമ്മുട്ടിക്കയുടെ ഷിഫ്റ്റ് ആണ് രാവിലെ എങ്കിൽ കടനന്നായി വൃത്തിആക്കിയിട്ടുണ്ടാവും.മൊയ്തീൻക്കയാണെങ്കിൽഒക്കെഒരുകടമകഴിക്കലാണ്.കമ്മൂട്ടിക്കയുടെ ഈ സുന്ദര കുട്ടപ്പനായുള്ള വരവിന്റെ രഹസ്യം  പിന്നീടാണെനിക്ക് മനസ്സിലായത്. എന്നും 12 മണി സമയത്ത് ഒരു തക്റോണി സ്ത്രീ വരും. ഒരു കാക്ക കറുമ്പി, പതിനാലു ദിവസം പട്ടിണി കിടന്ന പട്ടി തിരിഞ്ഞു നോക്കാത്ത വിധത്തിലുള്ള പൊട്ടിയ കഞ്ഞി ചട്ടി മാതിരി മോന്തയുള്ള ഒരുത്തി. ഒരു കറുത്ത പർദ്ദയും പർദ്ദയെ തോല്പിപിക്കുന്ന തൊലിയും. കരിന്തുണി പടക്കുന്ന മില്ലുകാരന് പടച്ചവനെ കളറിന്റെ കാര്യത്തിൽ തോല്പിക്കാൻ കഴിഞ്ഞില്ല എന്നു് അവളെ കണ്ടാലറിയാം. ആ മരുഭൂമിയിൽ അതൊരു മഹിളാമരുപ്പച്ചയായിരുന്നു കമ്മുട്ടിക്കക്ക്.അവളെ ലെയിൻ അടിക്കാനായിരുന്നു ഈ വേഷം കെട്ട്. സോറി, ലെയിനടിക്കുക എന്ന പദം അന്ന് മലയാളികൾ പഞ്ചാരയടിക്ക് പകരമായി ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല അത് കൊണ്ട് തന്നെ പദം നന്നാക്കിയിട്ട് കാര്യമില്ലല്ലോ,അന്നത്തെ കർമ്മത്തിന് ഇന്നത്തെ പദം വച്ച് പറയാൻ എനിക്കർഹതയില്ലല്ലോ,അവൾ ,കമ്മുട്ടിക്കയുടെ ഒരു പഞ്ചാരയായിരുന്നു. അവളെ ഞാൻ ഒരിക്കലേ നോക്കിയിട്ടുള്ളൂ. എങ്ങനെയാണ് ഇയാൾ ഇവളെ ഇത്രയധികം സമയം നോക്കി നിലക്കുന്നത് .ചിലപ്പോൾ കമ്മുട്ടിക്കയുടെ കണ്ണെടുത്ത്  എന്റെ മുഖത്ത് വച്ച് നോക്കിയാലറിയാം അവൾ എത്ര സുന്ദരിയാണെന്ന്.
ഇത്രയും പറഞ്ഞത് പശ്ചാത്തലം. അങ്ങനെയുള്ള ആ ബ്രോസ്റ്റ് കടയിലേക്ക് Binladen കമ്പനിയുടെ അനുബന്ധ കമ്പനിയായ സൗദി സർവ്വീസ് കമ്പനിയിലെ ഹാരിസ് (കാവൽക്കാരൻ ) ഒരു യമനി എപ്പോഴും വന്നു് ബ്രോസ്റ്റ് വാങ്ങിച്ചു കൊണ്ടു പോകും. സൗദി സർവീസ് കമ്പനിയിൽ കേരളത്തിൽ എല്ലാ ജില്ലയിലെയും മലയാളികൾ പണി എടുക്കുന്നുണ്ട്. അവരൊക്കെ ഈ യമനിയെ മലയാളത്തിലെ പച്ചതെറി വിളിക്കും. വിളി കേട്ടുകേട്ട് അവനും അത് നന്നായി പഠിച്ചു. പിന്നെ പിന്നെ അവനും അതൊരു ഹരമായി. കൂടുതൽ തെറികൾ ചോദിച്ച് പഠിക്കാൻ തുടങ്ങി. ഈ കേട്ട തെറിയും പഠിച്ച തെറിയും ഏത് മലയാളികളെ കണ്ടാലും അവൻ അവരുടെ നേരെ പ്രയോഗിക്കും. അങ്ങനെ  ബ്രോസ്റ്റ് കടയിൽ വരുമ്പോഴും ഈ തെറിയൊക്കെ പറയും.മൊയ്തീൻക്ക   നില്കുന്ന സമയത്ത് അദ്ദേഹം ഇതിനു് നല്ല പ്രോത്സാഹനം കൊടുക്കും കേട്ട് ചിരിക്കും. അവനാണെങ്കിൽ ഒരു നാലഞ്ച് ബ്രോസ്റ്റ് വാങ്ങിയേ പോകുകയുള്ളൂ. കമ്മൂട്ടിക്കക്ക് യമനിയുടെ ഈ തെറി അത്രഇഷ്ടമല്ല എങ്കിലും അത് പുറത്ത് കാണിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യൂല്ല.ഗൗരവത്തിലാണ് നിൽപ്പെങ്കിലും, എപ്പോൾ വരുമ്പോഴും ഒരു നാലഞ്ച് ബ്രോസ്റ്റ് കച്ചവടം ആകുന്ന കാര്യമല്ലെ?കമ്മൂട്ടാക്കപറയും "ഏശ് ഹാദാ അഖീ ഹാദാ കലം മൂഖുവൈസ് ഹാദാ കലം ബതൽ ലാത്ഗുൽ കിദ" ( എന്താ ഇത് സഹോദരാ  ഈ സംസാരം നല്ലതല്ല ഈ സംസാരം ചീത്തയാണ് അങ്ങനെ പറയരുത് )  മൊയ്തുക്കയെന്നോ കമ്മുട്ടിക്കയെന്നോേ  ഭേദമില്ലാതെ രണ്ട് പേരെയും തെറി വിളിക്കാൻ അവനൊരു മടിയും കാണിച്ചിരുന്നില്ല എടാ മ ......... എടാ  പു........ ഇപ്പോ കു..........ണ്ടോ ? കമ്മുട്ടിക്കാക്ക് ഇത് ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കുന്ന അനുഭവമാണ്എപ്പോഴും.അന്ന്കമ്മുട്ടിക്കായുടെദിവസമായിരുന്നുരാവിലെ.അദ്ദേഹത്തിന്റെ തക്റോണി സുന്ദരിയും അവിടെയുണ്ട് ഒരു 12 മണി ആയിക്കാണും ളുഹ്ർ സ്വല്ലയുടെ  മുൻപാണ്. കമ്മുട്ടിക്കയുടെ  മൂത്ത പെങ്ങളുടെ കുട്ടിയുടെ കല്ല്യാണ ആലോചനയുo  ആയി ബന്ധപ്പെട്ട് .മൂത്ത പെങ്ങളുടെ ഭർത്താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചെക്കന്റെ ഒന്നു് രണ്ട് ബന്ധുക്കളും കമ്മുട്ടിക്കയെ കാണാൻ കടയിൽ കയറി വന്നു.അവർ സംസാരം തുടങ്ങി അഞ്ച് മിനുട്ട് ആയതേ ഉള്ളൂ ഈ യമനിയും പിന്നാലെ വന്നു. വന്ന പാടെ അവൻ കമ്മുട്ടിക്കായെ  എടാ മ ...... എടാ പു ...ഇപ്പോൾ ........ണ്ടോ  കമ്മുട്ടിക്ക ആകെ തരിച്ച് നാവിറങ്ങി വായിലെ വെള്ളമെല്ലാം വറ്റി സ്തബ്ധനായി. അളിയാക്കാന്റെ മുഖത്ത് നോക്കി. അപ്പോഴാണ് യമനി അളിയാക്കാനെ കാണുന്നത് .യമനിക്ക് മനസ്സിലായി അതും ഒരു മലയാളി ആണ് എന്ന് ഉടനെ അദേഹത്തിന് നേരെ തിരിഞ്ഞ് "പൊലടി മോനെ സുഖല്ലെ " ആ വിദ്യുൽ സദസ്സാകെ അധോവായു ഇട്ടതിനേക്കാളും വലിയ നാറ്റത്തിലായി അളിയൻമാർ പരസ്പരം നോക്കി, സുഹൃത്തുക്കൾ പരസ്പരം നോക്കി, ബന്ധുത്വം തേടി വന്നവർ പരസ്പരം നോക്കി    ബ്രോസ്റ്റ് മെഷിൻ നിശ്ചലമായി. ബതാതീസ്  എണ്ണയിൽ കിടന്ന് ഒന്ന് കൂടെ ഞെരിപിരി കൊണ്ടു. സ്വതവേ ഫ്രീസറിൽ കിടന്ന് തണുത്ത് മരവിച്ച കോഴി ഒന്ന് കൂടെ ഐസായി മരവിച്ച് വടി മാതിരിയായി.. നിശ്ചലമായി  നിന്ന് പോയ  ബ്രോസ്റ്റ് മെഷീൻ ഏതാനും സമയത്തെ വീർപ്പുമുട്ടലിനു ശേഷം തന്റെ  അകത്ത് പൊരിയാൻ കിടന്നിരുന്ന കോഴികളുടെ പ്രേരണയാലെന്നവണ്ണം അവരുടെ കൂടെ പ്രതിഷേധം ഏറ്റെടുത്ത് പുറത്തേക്ക് ആഞ്ഞ് ചീറ്റി ശ്ചീ..  ശ്ചീ... ആ   ബ്രോസ്റ്റ്മെഷിൻ ഇതിനു മുമ്പ് ഇത്രയും ശക്തിയായി ചീറ്റിയിട്ടില്ല.ആകെ കൂടെ ഒരു ആവിയുംപുകയുംബ്രോസ്റ്റിന്റെരൂക്ഷഗന്ധവും ആ കടയാകെ നിറഞ്ഞു.കമ്മുട്ടിക്ക ആകെ കണ്ണ് ഇരുട്ടടച്ച് തരിച്ച് നിൽക്കുകയാ ണ്.ഇപ്പോൾ കമ്മുട്ടിക്കാക്ക് കാമുകിയെ കാണുന്നില്ല അളിയാക്കാനെ കാണുന്നില്ല, വന്ന സുഹൃത്തുക്കളെ കാണുന്നില്ല, ബന്ധുത്വം തേടിവന്നവരെ കാണന്നില്ല തന്റെ കട കാണുന്നില്ല  മരവിച്ച കോഴിയെ കാണു ന്നില്ല, പൊരിഞ്ഞ കോഴിയെ കാണുന്നില്ല, ബതാതീസ് കാണുന്നില്ല, തൂമും കാണുന്നില്ല. കാണുന്നത് യമനിയുടെ തലയും,  ബ്രോസ്റ്ററിനകത്ത്  ഉള്ള കുട്ട തൂക്കിയെടുക്കാൻ ഉപയോഗിക്കുന്ന L  ആകൃതിയിലുള്ള സ്റ്റീലിന്റെ കനം കൂടിയ നീണ്ട ഒരു ഹൂക്കും മാത്രം. യമനി ആ രൂക്ഷമായ ബ്രോസ്റ്റ് ഗന്ധത്തിനിടയിലും കാര്യമായ എന്തോ അപകടം മണത്തു. തന്റെ തോബ് (കന്തൂറ) (അറബികൾ ധരിക്കുന്ന വെള്ത്ത നീളൻ കുപ്പായം ) നമ്മൾ മലയാളികൾ മടക്കിക്കുത്തുന്നതു പോലെ മടക്കി കുത്തി. കമ്മുട്ടിക്കയുടെ കണ്ണിൽ യമനിയുടെ തലയും ഹൂക്കും മാത്രം. കമ്മൂട്ടിക്ക അന്ന് വരെ പറയാത്ത ശബ്ദത്തിൽ "യാ ഹിമാർ കൽബ് അന വർറിക്ക് ഇൻത അനഗതഅ ഇൻത" ( കഴുതേ, നായേ നിന്നെ ഞാൻ കാണിച്ചു തരാം നിന്നെ ഞാൻ വെട്ടും) എന്നു് പറയലും ഹൂക്ക് എടുക്കലും യമനി വാതിൽ തുറക്കലും എല്ലാം ഒപ്പമായിരുന്നു. ഇതിലേതെങ്കിലും ഒന്നിന്ന് ടൈമിങ്ങിൽ എന്തെങ്കിലും ചെറിയ  വ്യത്യാസം വന്നിരുന്നവെങ്കിൽ ഇതിലെ കഥാപാത്രങ്ങളുടെ ശേഷം ജീവിതം ആകെ തന്നെ മാറിപ്പോയേനെ.വാതിൽ തുറന്ന യമനിതോബ് മടക്കിക്കുത്തി ഒച്ചയോടെ കരയാനും സഹായത്തിന് അഭ്യർത്ഥിച്ചു കൊണ്ട് ഓടാനും തുടങ്ങി "സദീഖ് ലാത് സഹൽ ലാത് ഗതൽനീ മാഫി അഹദ് ലി യിംശക്കാദാ ഹിന്ദി ഹാദാ മജ്നൂൻ'ഹു വ ഇ ജീ ലി ഗതൽ അന"  (സുഹൃത്തെ ദേഷ്യപ്പെടരുത് എന്നെ കൊല്ലരുത് ആരും ഇല്ലേ ഈ ഇന്ത്യക്കാരനെ ഒന്നു പിടിക്കാൻ  ഇവന് ഭ്രാന്താണ് അവൻ എന്നെ കൊല്ലാൻ വരുന്നു )എന്ന് പറയുകയും ഓടുകയും ചെയ്യുന്നു.റോഡ് വിലങ്ങനെ ഓടിയപ്പോൾ റോഡിന്റെ മരങ്ങൾ വച്ച് പിടിപ്പിച്ച മൂന്ന് മീറ്റർ വീതിയുള്ള ഡിവൈഡർ ' യമനിക്ക് വെറും മുപ്പത്,സെൻറിമീറ്റർആയിച്ചുരുങ്ങി.യമനിജീവനും കൊണ്ടുംകമ്മൂട്ടിക്കജീവനെടുക്കാനും. യമനിക്ക് നേരിയ മൂൻ തൂക്കംകിട്ടി.ഓടി ഫിനിഷിങ്ങ് പോയന്റിൽ (സൗദി സർവീസ് -  കമ്പനി) ആദ്യം യമനി തന്നെ എത്തി. തൊട്ടു പുറകിലായി കമ്മുട്ടിക്കയും,അപ്പോൾ അവിടെ നിറയെ മലയാളികൾ ഓഫീസ് ജോലിയിൽ,എഞ്ചിനിയർമാരായി, ക്ലർക്ക്മാരായി, ഓഫീസ് ബോയി ആയി ഇടക്ക് Key post ക ളിൽ ലബനാനികളും ചുരുക്കം മിസ്രി,പാക്കിസ്ഥാനി,ഫിലിപ്പൈനി അങ്ങനെ ഒരു ഏഷ്യൻ പരിേഛേദം ആ കമ്പനിയിലുണ്ട്. ഒരു മലയാളി അവനോട് ചോദിക്കുന്നു എന്നാ "മ .... ഓടുന്നത്  സയ്യാറ ഫേൻ പു ....."വേറൊരു മലയാളി "ബ്രോസ്റ്റ് എവിടൊ  കൂ........." കമ്മുട്ടിക്കക്ക് കൊടുങ്ങല്ലൂർ ഭരണിക്ക്  പാടാൻ ഡിഗ്രിയെ ടുക്കുന്നവരുടെഅന്താരാഷ്ട്രസർവ്വകലാശാലയിലെത്തിയ പ്രതീതി.കമ്മുട്ടിക്ക ഒരു ഗ്ലാസ് വെള്ളം കുടിച്ചൂ അവിടെ പത്ത് മിനിറ്റ് ഇരുന്നു ഒന്നും മിണ്ടിയില്ല പതുക്കെ എഴുന്നേറ്റ്  സാവകാശം തിരിച്ച് കടയിലേക്ക് നടന്നു.ഇപ്പോഴവിടെ കല്യാണക്കാരില്ല, കാമുകിയില്ല, ബതാതീസ് ഉണങ്ങിനനഞ്ഞ വാഴ തണ്ടു പോലെ കുഴഞ്ഞിരിക്കുന്നു. മരവിച്ച കോഴിയൂം മസിൽ അയച്ചിരിക്കുന്നു. പൊരിഞ്ഞ കോഴി ദേഷ്യം മാറി കുട്ടികൾക്ക് കഴിക്കാൻ പാകത്തിൽ  തന്റെ ചൂടെല്ലാം പാകപ്പെടുത്തി സ്വയം തണുത്ത് മയപ്പെട്ടിരിക്കുന്നു .കല്യാണക്കാർ കല്ല്യാണമില്ലെങ്കിലും ഖലീഫയായെങ്കിലും നടക്കാം എന്ന് കരുതി ആ ആലോചന അ വിടെ തന്നെ അവസാനിപ്പിച്ചിരിക്കുന്നു. അളിയാക്കാനെ പിന്നെ ആ കടയിലേക്ക് കണ്ടിട്ടില്ല. അതിനു ശേഷം കമ്മുട്ടിക്കയും മൊയ്തീൻക്കയും നല്ല രസത്തിലല്ല. അനക്കൊരു ഊമർ സെൻസ് ഇല്ലാഞ്ഞിട്ടാണ് എന്നു് മൊയ്തീൻക്ക  കമ്മുട്ടിക്കായോട്. (Humour Sense) ന് മൂപ്പർ അങ്ങനെയാണ് പറയാറ്.കമ്മുട്ടിക്കയുടെ ഹ്യൂമർസെൻസ്ഇല്ലായ്മആണോയമനിയുടെ കോമൺ സെൻസ് ഇല്ലായ്മയാണോ മൊയ്തീൻക്കയുടെ, സെൻസ് ഓഫ് നോളജ് (Sense of Knowledge) ഇല്ലായ്മയാണോ, മലയാളികളുടെ നോൺസൻസ്നസ്സ്  ആണോ ഈ സംഭവത്തിലേക്ക് നയിച്ചത്‌ എന്നറിയില്ല. എന്നാലും ഒന്നറിയാം അഞ്ച്ബ്രോസ്റ്റിന്റെ കച്ചവടം അവന്റെയടുത്ത് നിന്ന് പിന്നീട്‌ അവർക്ക് ഉണ്ടായിട്ടേ ഇല്ല.

No comments:

Post a Comment