മിസ്റ്റർ മേജർ രവി, താങ്കൾ സിനിമയെടുക്കുന്നത് മലപ്പുറത്തെയും കോഴിക്കോട്ടേയും ചിലയാളുകളെ ദേശീയ ബോധം വളർത്താനാണെന്ന് കണ്ടു.ഇയാളുടെ ദേശീയ ബോധത്തിന്നു് ആകെ രണ്ടര മണിക്കൂറിന്റെ ആയുസ്സേ ഉള്ളൂ എന്ന് നിങ്ങൾ സ്വയം സാക്ഷ്യപ്പെടു ത്തി കൊണ്ട് അല്പനാവുകയാണ് ഉണ്ടായത്. അല്ലെങ്കിൽ മേജർ എന്ന നിലയിൽ കയ്യിൽ കിട്ടിയ തോക്ക് ഉപയോഗിച്ച് ഏതെങ്കിലും നുഴഞ്ഞുകയറ്റക്കാരനെയൊ തീവ്രവാദി യേയോ വധിക്കുന്നതിന് വേണ്ടികാഞ്ചി വലിക്കുന്ന ഒരു നിമിഷത്തിന്റെ ആയുസ്സ് മാത്രവും.(അത് തന്നെ തന്റെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്നത്) എന്നാൽ ദേശീയ ബോധം ഉണ്ടാവുന്നത് നിരന്തരമായ പോരാട്ടങ്ങൾ വഴിയാണു്.ആ പോരാട്ടത്തിന്റെ ചരിത്രം ആരാണ് ഇവിടെ സൃഷ്ടിച്ചത് എന്ന്, മൂന്നാംകിട സ്വയം പുകഴ്ത്തൽ സിനിമയെടുക്കുന്നതിനു മുൻപ് ചരിത്രം എന്താണെന്നുള്ള പ്രാഥമിക പാഠ പുസ്തകങ്ങളെങ്കിലും ഒന്നുമറിച്ചു നോക്കണം. ആദ്യമായി ഇന്ത്യാ രാജ്യം കീഴടക്കാൻ വന്ന പോർച്ചുഗീസുകാർ മലബാറിലെ മാപ്പിളമാർക്കെതിരായി യുദ്ധപ്രഖ്യാപനം നടത്തുകയും ആ യുദ്ധത്തിന് അവർ എട്ടാം കുരിശുയുദ്ധം എന്നു് പേരിടുകയും ചെയ്തു. എന്നാൽ മലബാറിലെ മാപ്പിള മാരാകട്ടെ ഇതിനെ കുരിശ് യുദ്ധമായല്ല കണ്ടത്. മറിച്ച് തങ്ങളെയും, തങ്ങളുടെ രാജ്യത്തെയും, രാജ്യത്തിന്റെ സമ്പത്തിനെയും കൊള്ളയടിക്കാൻ വന്ന വിദേശാക്രമണമായി തന്നെ യാണ് കണ്ടത്. അത് കൊണ്ട് തന്നെ അതൊരു മത യുദ്ധമായല്ല അവർ കണ്ടത്. തികച്ചും ദേശീയമായ ചെറുത്ത് നിൽപും ഐതിഹാസികമായ സമരങ്ങളുമാണ് അവർ ഇന്ത്യൻ മണ്ണിൽ ആധിപത്യമുറപ്പിച്ച് ഇന്ത്യക്കാരെ അടക്കി ഭരിക്കാമെന്നുള്ള മോഹത്തോട് കൂടെ കാല് കുത്തിയ ആദ്യ യൂറോപ്യൻമാർക്കെതിരെ നടത്തിയത്.ആ പോരാട്ടം തന്നെപ്പോലെ രണ്ടര മണി ക്കൂർ സിനിമ കൊണ്ടോ രണ്ട് മണിക്കൂർ നാടകം കൊണ്ടോ അവർ അവസാനിപ്പിച്ചില്ല. നൂറ്റാണ്ടുകളോളം അവർ പോരാടി, (ഇന്ത്യൻ ചരിത്രകാരൻമാരും യൂറോപ്യൻ ചരിത്രകാരൻമാരും അവരെ തിരസ്കരിച്ചാലും, ആകാലത്ത് തങ്ങളുടെ ഇടയിൽ നിന്നും തങ്ങളുടെ ചരി ത്രം എഴുതാൻ ഒരാളും ഉണ്ടായിരുന്നില്ലല്ലോ?) ചരിത്രത്തിൽ ഇടം പിടിക്കുന്നതിനു വേണ്ടിയല്ല, അതിജീവനത്തിന് വേണ്ടി, അടിമയാകാതിരിക്കാൻ വേണ്ടി. അന്നവർക്ക്, പ്രത്യയശാസ്ത്രം പഠിപ്പിച്ചു കൊടുക്കാൻ (ഒരു കമ്യൂണിസ്റ്റുകാരനായി തന്നെ പറയട്ടെ) കാറൽ മാർക്സും ഏംഗൽസും ജനിച്ചിട്ടുണ്ടായിരുന്നില്ല, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതപ്പെട്ടിട്ടില്ല. മഹാത്മജി ജനിച്ചിട്ടില്ല സഹനസമരം കേട്ടിട്ടില്ല, ശ്രീനാരായണ ഗുരു ജനിച്ചിട്ടില്ല, നവോത്ഥാനം തുടങ്ങിയിട്ടില്ല, പക്ഷെ നൂറ്റാണ്ടുകൾക്ക് മുൻപെ അവർ സമരം നടത്തി സ്വാതന്ത്ര്യ സമരം ഇന്ത്യയിലെ വിദേശികൾക്കെതിരായ ആദ്യ പോരാട്ടം, അന്നവർക്ക് പിൻബലമായുണ്ടായിരുന്നത് അവരുടെ കയ്യിലുണ്ടായിരുന്ന പ്രത്യയശാസ്ത്രമാണ്, അതായിരുന്നു അവരുടെ കരുത്ത്.അതിനെ യവർ വിദേശി കൾക്കെതിരായ പോരാട്ട വീര്യത്തിൻറെ പ്രത്യയശാസ്ത്രമായി മാറോടണച്ചു പിടിച്ചു. സ്വദേശിയരായ അന്യ മതസ്ഥരായ സാമൂതിരിമാരുടെയടുത്ത് അവരെ സഹായിക്കാനു ള്ള പ്രത്യയശസ്ത്രമുണ്ടായിരുന്നില്ല, മറിച്ച് തന്റെ അധികാരവും രാജ്യവും സംരക്ഷിക്കാൻ ഈ മാപ്പിളമാരുടെ പ്രത്യയ ശാസ്ത്രത്തിന്റെയും പോരാട്ട വീര്യത്തിന്റെയും സഹായം സ്വീകരിക്കുകയാണുണ്ടായത്. അന്ന് ബങ്കിം ചന്ദ്രതോപ ദ്ധ്യായയുടെ, വന്ദേ മാതരം ഉണ്ടായിരുന്നില്ല, രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമന ഉണ്ടായിരുന്നില്ല, സുബ്രമണ്യ ഭാരതിയുടെ പോരാട്ട കവിതകളുണ്ടായിരുന്നില്ല, മോയിൻകുട്ടി വൈദ്യരുടെ കാവ്യമുണ്ടായിട്ടില്ല, മുഹമ്മദ് ഇഖ്ബാലിന്റെ സാരേ ജഹാം സെ അഛാ ഉണ്ടായിരുന്നില്ല, കുമാരനാശാൻ, കവിതകളുണ്ടായിരുന്നില്ല, വള്ളത്തോൾ കവിതകളും ഉണ്ടായിരുന്നില്ല .പക്ഷെ, പൊന്നാനിക്കാരനായ ഷേയ്ക്ക് സൈനുദ്ദീൻ മഖ്ദും ഒന്നാമന്റെ "തഹ്രീള് അഹ്ലിൽ ഈമാൻ അലാ ജിഹാ ദി അബ ദത്തിസ്സുൽ ബാൻ എന്ന സമര കാവ്യമുണ്ടായി. അതവർ ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക്, തെരുവകളിൽ നിന്ന് തെരുവുകളിലേക്ക് പാടി പകർന്നു.പോരാട്ടത്തിന്റെ അണയാത്ത സമരജ്വാലയായി, ദേശസ്റ്റേഹത്തിന്റെ മഹാകാവ്യമായി. വിദേശികൾക്കെതിരെയുള്ള സമരത്തിന്റെ ആദ്യ മുദ്രാവാക്യമായി.
ആ പാരമ്പര്യം പേറുന്ന മലപ്പുറത്ത് കാരെയും കോഴിക്കോട് കാരേയും ഇയാൾ രണ്ടര മണിയ്ക്കുർ മ സാല കോണ്ട് ദേശിയ ബോധം ഉലത്താൻ നോക്കണ്ട.
മേജർ രവീ ആ മലപ്പുറത്തെയും കോഴിക്കോട്ടേയും പൂർവികരുടെ അവിടുന്നിങ്ങോട്ട് മാത്രമേ ഞാനും നിങ്ങളും മാത്രമല്ല ഇന്ത്യയിലെ ഏതൊരു മനുഷ്യനും യൂറോപ്യൻമാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തിയിട്ടുള്ളൂ. സമരകാവ്യം പാടിയിട്ടുള്ളൂ. അത് മനസ്സിലാകണമെങ്കിൽ മനസ്സിലെ വർഗ്ഗീയത കളഞ്ഞ് കുറച്ചു ചരിത്ര പുസ്തകങ്ങൾ കൂടെ വായിക്കുക.
NB : ഞാൻ ഇവിടെ രവിയുടെ കോഴിക്കോട്ടേയും മലപ്പുറത്തെയും ചില ആളുകൾ എന്നു് പറഞ്ഞതിന് മറുപടിയായാണ് മാപ്പിള എന്ന പദം ഉപയോഗിച്ചത്.കാരണം ആ ചില ആളുകൾ ഈ മാപ്പിളമാർ തന്നെയാണെന്ന് അയാളുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു.
NB :2 .. ഈ പോസ്റ്റ് വായിക്കുന്നവരെല്ലാം മാക്സിമം ഷെയർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ പോസ്റ്റ് അയാളിലേക്കും ചരിത്രം അറിയാത്ത ഇത്തരത്തിലുള്ള വർഗ്ഗീയ വാദികളിലേക്കും എത്തട്ടെ.
എന്നു്.
കൊണ്ടേത്ത് ബഷീർ.
No comments:
Post a Comment