Sunday, December 4, 2016
നാല് ഇന്നത് പഠിക്കണം
1978 SSLC പരീക്ഷ എഴുതി വീട്ടിലിരിക്കുന്ന സമയം. അപ്പോൾ ആണ് അങ്ങാടിപ്പുറത്ത് ബോമ്പെ ഗാരേജ് തുറക്കുന്നത്. അന്ന് നാട്ടിൽഒന്നുംനല്ലവർക്ക്ഷോപ്പുകളില്ല.പെരിന്തൽമണ്ണയിൽനല്ലഒരുലെയ്ത്ത്ഇൻഡസ്ട്രീസ് ഉണ്ട്.അത് വരെ വല്ല ഓലഷെഡ്ഡിലും റോഡ് സൈഡിലുമൊക്കെയാണ് വർക് ഷോപ്പ് പണി നടന്നിരുന്നത്.ബോമ്പെ ഗാരേജ് വരുന്നു എന്ന് വലിയ പ്രചാരമാണ് ഉണ്ടായിരുന്നത്. ആളുകൾ വലിയ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്തോ വലിയ വ്യവസായ സ്ഥാപനം വരുന്നു എന്ന മട്ടിൽ ആണ് ആളുകൾ.എല്ലാവർക്കും ജോലി ലഭിക്കും.പക്ഷെവർക്ക് ഷോപ്പ് പണി അറിയുന്നവർക്കല്ലെ എന്തെങ്കിലും പണി കിട്ടുകയുള്ളു അല്ലാത്തവർ വെറും ഹെൽപ്പർമാർ, അവരേക്കാളും താഴ്ന്ന പടിയിൽ നില്ക്കുന്നപണി പഠിക്കാൻ വരുന്നവരും. അല്ലാതെ അത്രയധികം ആളുകൾക്കൊന്നും പണി കിട്ടുകയില്ല. പണി പഠിക്കാൻ അന്യേഷിക്കുന്നവരൂടെ തള്ളിക്കയറ്റമാണ്ആരെയുംഎടുക്കുകയില്ല. ഹൈ റക്കമെന്റ് വേണം. അങ്ങനെയൊരു് റകമന്റ് ഉമ്മ ആദ്യം തന്നെ നടത്തി വച്ചിട്ടുണ്ടായിരുന്നു .മുതലാളി കപ്പൂർ മുഹമ്മദ്ക്കയും,ഹസയ്നാർക്കയും ഉൽഘാടനം പറയാൻ വീട്ടിൽ വന്നപ്പോൾ. ആറക്കമെന്റ് അവർ സ്വീകരിക്കുകയും ചെയ്തു.കാരണം എന്റെ ഉപ്പയും അവരും ഒന്നിച്ച് ബോമ്പെയിലുണ്ടായിരുന്നു അവർ തമ്മിൽ നല്ല ബന്ധ മായിരുന്നു. ഉൽഘാടനം ഉൽസവഛായ കലർന്ന അന്തരീക്ഷത്തിൽ തന്നെ നടന്നു. ആളുകൾക്കൊക്കെ ചായയും പലഹാരവും ആദ്യമായാണ് അങ്ങാടിപ്പുറത്ത് അങ്ങനെയൊരു ഉൽഘാടനംനടക്കുന്നത്.ധാരാളംവാഹനങ്ൾ റിപ്പയറിനായികൊണ്ടുവന്നിരിക്കുന്നു.പ്രധാനമായും ഗവൺമെന്റ് വാഹനങ്ങൾ, പോലീസ് ജീപ്പുകൾ PWDവാഹനങ്ങൾ മുതലായവ.
അങ്ങനെ വർക്ക്ഷോപ്പ് തുറന്നു. ഞാനും അവിടെ പണി പഠിക്കാൻ പോയി തുടങ്ങി. അവിടുത്തെ പ്രധാന മെക്കാനിക്ക് മങ്കടക്കാരൻ രാവുണ്ണിയേട്ടൻ, അസിസ്റ്റന്റ് മെക്കാനിക്ക് ഹംസ, രാമേട്ടൻ, ലെയിതിൽ സധു,സൂപ്പർവൈസർ ആയി അബ്ദുള്ള കാക്ക, ഓഫീസിൽ മൂതലാളിമാരും അക്കൗണ്ടൻറും. അങ്ങനെ പണി തുടങ്ങി. ഞാൻ ആര് വിളിച്ചാലും ഓടിച്ചെല്ലേണ്ടുന്നവെറും Low class helper കുതിരവട്ടം പപ്പു മെയ്തീനെ ചെറിയ സ്ക്രൂ ഡ്രൈവർ ഉം ചെറിയ സ്പാനറും എടുക്കാൻ പയുന്നതിനു മുമ്പായി രാവുണ്ണിയേട്ടൻ ഇത് എന്നോട് പറഞ്ഞിട്ടുണ്ട് ഹംസ എന്നോട് പറഞ്ഞിട്ടുണ്ട് രാമേട്ടൻ പറഞ്ഞിട്ടുണ്ട് സധു പറഞ്ഞിട്ടുണ്ട് "ബഷീറേ ആ ചെറ്യേ സ്പാനർ ഇങ്ങെടുത്താ,ആ പതിനഞ്ച് പതിനാറ് ഇങ്ങെടുത്താ ആ ഇരുപത് ഇരു പത്തിരണ്ട്" ഇങ്ങെടുക്ക് ഇത് ഞാനാദ്യമായാണ് കേൾ ക്കുന്നതെങ്കിലും ഒരു പാട് മെക്കാനിക്കുകൾ ഒരുപാട് ബഷീറുമാരോടും ഒരുപാട് മൊയ്തീൻമാരോടും ഇത് പറഞ്ഞിട്ടുണ്ട്.ഒരു കാലിച്ചായപോലും ഇല്ല കൂലിയായിട്ട്. പണി പഠിക്കാൻ നിറുത്തിയത് തന്നെ വലിയ കാര്യം. അന്ന് അത്രയും സാധ്യത ഉള്ള ഒരു തൊഴിലായിരുന്നു മെക്കാനിക്കിന്റേത്.നന്നായി പണി പഠിക്കണം ഗൾഫിൽ പോകണം. മോഹങ്ങൾ വലുതായിരുന്നു. ഒരു രണ്ട് മാസം കഴിഞ്ഞു കാണും, ചെർപ്പുളശ്ശേരിയിലൂള്ള ഒരു ഡോക്ടറുടെ ഫിയറ്റ് ( പ്രിമിയർ പത്മിനി ) കാർ ഒരു വെള്ളിയാഴ്ച വൈകുന്നേരം റിപ്പയറിനായി വന്നു. ഞായറാഴ്ച ഡോക്ടർക്ക് കല്ല്യാണത്തിന് പോകണം വണ്ടിയുടെ എഞ്ചിനകത്ത് നിന്ന് എന്തോശബ്ദംകേൾക്കുന്നു. സൂപ്പർവൈസർ അബദുള്ള കാക്കായോടും മെക്കാനിക്ക് രാവുണ്ണിയേട്ടനോടും ആണ് ഡോകടർഇത്പറഞ്ഞത്.അവർവണ്ടിപരിശോധിച്ചു എഞ്ചിൻ അഴിക്കണം ഡോക്ടർ സമ്മതിച്ചു. പക്ഷെ ശനിയാഴ്ച വൈകന്നേരം ആകുമ്പോഴേക്ക് കിട്ടണം. കൊടുക്കാമെന്നായി മെക്കാനിക്കും സൂപ്പർവൈസറും .അന്ന് ഇനി സമയമില്ല എന്നാലും എഞ്ചിൻ ബോഡിയിൽ നിന്നു് വേർപെടുത്തി വെക്കണം ഏതിനും എന്നെ വിളിക്കും"ബഷീറേ ആ മുക്കാലി കൊണ്ടു വാ കപ്പിയും കയറും കൊണ്ടു വാ"കാറിന്റെ മൂന്ന് ഭാഗങ്ങളിലായി ഉയരം കൂടിയ ഇരുമ്പ്കാലുള്ള മുക്കാലി വച്ചിട്ടാണ് ചേസിൽ നിന്നു് വേർപെടുത്തിയ എഞ്ചിൻ കപ്പിയും കയറും ഉപയോഗിച്ച് ഉയർത്തി എടുക്കാറ്. കാറിന്റെ അടിയിൽ കിടന്നു് എഞ്ചിനും ചേസും തമ്മിൽ ബന്ധിപ്പിച്ച ഫൗണ്ടേഷൻ ബോൾട്ട് അഴിക്കണം, അതിനൊന്നും എന്നെ ഉപയോഗിക്കുകയില്ല അതൊക്കെ ഹംസ The Aടടistant Mechanc. ന്റെ പണി .എന്നെ ഒരു സ്പാനർ കൊണ്ടും ഒരു ബോൾട്ടോ നട്ടോ അഴിക്കാൻഅനുവദിച്ചിട്ടില്ല ഒരു സ്ക്രൂ ഡ്രൈവർ കൊണ്ടും ഒരു സ്ക്രൂ അഴിക്കാനും എന്നോട് പറഞ്ഞിട്ടില്ല കാരണം അന്നൊക്കെ അതൊരു അലിഖിത നിയമമായിരുന്നു പണി പഠിക്കാൻ വരുന്നവൻ കുറെകൊല്ലമെങ്കിലും മെയിൻ മെക്കാനിക്കുകൾക്ക് കിണ്ടിയും വെള്ളവും എടുക്കണം ചായകൊണ്ടു കൊടുക്കണം എന്നാലെ പ്രധാനമന്ത്രി ആയില്ലെങ്കിലും മെക്കാനി സത്തിന്റെ ABCDയെങ്കിലും അവരിൽ നിന്നു് പഠിക്കാൻ പറ്റുകയുള്ളൂ. അവരും അങ്ങനെ വന്നവരാണ്. ഒരു നാലഞ്ചു കൊല്ലമെങ്കിലും എടുത്തേ ഒരു നല്ല മെക്കാനിക്കാകുകയുള്ളൂ അത് വരെ അവൻ ക്ഷമിക്കകതന്നെ വേണം. ക്ഷമ ഒരു ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യുമെങ്കിലും ക്ഷമ എന്ന രണ്ടക്ഷരം ഊരിൽ കൂടെ പോകാത്ത എന്നെയാണ് അഞ്ച് കൊല്ലം ക്ഷമയുടെ എവറസ്റ്റ് കയറേണ്ട മെക്കാനിക്ക് പണി പഠിക്കാൻ പറഞ്ഞയച്ചിരിക്കുന്നത്.
ഞാൻ മുക്കാലിയും കയറും കപ്പിയും കൊണ്ടുവന്നു.ഹംസ ഒരു കാർഡ് ബോർഡ് ചട്ട എടുത്ത് കാറിന്റെ അടിയിൽ വിരിച്ചു.അതിനു മുകളിൽ മലർന് കിടന്ന് തലയും നെഞ്ചും വരെയുള്ള ഭാഗം വരെ എഞ്ചിന്റെ നേർ അടിഭാഗത്തേക്കായി നിരങ്ങി നീങ്ങി ഇപ്പോൾ കാലും വയറും മാത്രം പുറത്തും ബാക്കി അകത്തും, ഇനി ഹംസയുടെ വിളിക്കനുസരിച്ച് ആവശ്യ മുള്ള സാധനങ്ങൾ ഓരോന്നും ആയിട്ട് അവന്റെ കൈകളിലെത്തിക്കുക എന്നുള്ളത് എന്റെ ജോലിയാണ്. ഹംസ ചേസിൽ നിന്ന് ബോൾട്ട് അഴിച്ച് വേർപ്പെടുത്തി എന്നിട്ട് എഴുന്നേറ്റ് പുറത്ത് വന്ന് എഞ്ചിൽ ചേമ്പറിൽ എഞ്ചിനോട്കൂട്ടിഘടിപ്പിച്ച് വച്ചിരുന്ന റേഡിയേറ്റർ അഴിച്ചു, ഓയിൽ പമ്പ് അഴിച്ചു,എക്സോസ്റ്റ്പമ്പ് അഴിച്ചു, വാട്ടർ പമ്പ് അഴിച്ചു, വാട്ടർ പൈപ്പ് അഴിച്ചു.കാർബറേറ്റർ അഴിച്ചു. ഡൈനാമോ അഴിച്ചു, സ്റ്റാർട്ടർ മോട്ടോർ അഴിച്ചു.ഈ ഓരോന്ന് അഴിക്കമ്പോഴും ഞാൻ അടുത്ത് വേണം താഴെ ഇരുമ്പ് ചട്ടിയിൽ വച്ചിട്ടുള്ള ആവശ്യാനുസരണമുള്ള സ്പാനറുകൾ പത്ത് പതിനൊന്നായും, പതിനാല് പതിനഞ്ചായും, പതിനെട്ട് ഇരുപതായും റിങ്ങായും ഞാൻ മാറി മാറി എടുത്ത് കൊടുക്കണം ചിലപ്പോൾ സ്ക്രൂ ഡ്രൈവറാകും വേണ്ടിവരിക ചിലപ്പോൾ ചുറ്റിക ആവും ഏതിനും ഞാൻ അടുത്ത് വേണം നായയെ കൊണ്ട് പറഞ്ഞത് പോലെ ഓട്ടം തന്നെ ഓട്ടം നിക്കാൻ നേരമില്ല. എന്നാൽ ഓടിയിട്ട് വല്ല കാര്യവുമുണ്ടോ അതും ഇല്ല ഞാനീ സ്പാനറും സ്ക്രൂ ഡ്രൈ വറും എടുത്ത് കൊടുക്കുകയല്ലാതെ ഒരു കാലി ചായ പോലും ഈ രണ്ട് മാസം കാലം ആകാറായിട്ടും എനിക്ക് കിട്ടിയിട്ടില്ല . ഹംസ ഓരോന്നായി അഴിച്ചു കഴിഞ്ഞു. എന്നിട്ട് എഞ്ചിനു ചുറ്റും കയർ കെട്ടി. കയറിന്റെ ഒരറ്റം മുക്കാലിയിൽ അതിനു മുമ്പേ കെട്ടിവച്ചിട്ടുണ്ടായിരുന്ന കപ്പിയിൽ കോർത്തു ഞങ്ങൾ നാലഞ്ച് ആളുകൾ ചേർന്ന് കയറിന്റെ അറ്റം വലിച്ച് എഞ്ചിൻ ചേമ്പറിൽനിന്ന്പുറത്തെടുത്തുഅപ്പോഴേക്കും സമയം വളരെ വൈകിയിരുന്നു. ഇനി എന്താണ് ശരിക്കും പ്രശ്നം എന്ന പരിശോധനയും റിപ്പയറിങ്ങും ഒക്കെ നാളെ.
പിറ്റെന്ന് ശനിയാഴ്ചയായി നാളെ ഞായറാഴ്ച ഡോക്ടർക്ക് കല്ല്യാണമാണ് ഡോക്ടറുടെ കാർ കൊടുക്കണം ഇന്ന് വൈകന്നേരം ആവുമ്പോഴേക്ക് തന്നെ പണി തീർക്കണം.രാവിലെ 8 മണിക്ക് തന്നെ എല്ലാവരും എത്തി പുറത്ത് നിലത്ത് വച്ച എഞ്ചിൻ രാവുണ്ണിയേട്ടൻ ഓരോന്നായി അഴിക്കാൻ തുടങ്ങി. എഞ്ചിൻ പുറത്ത് ഉണ്ടായിരുന്ന സ്പാർക്കിങ്ങ് പ്ലഗ്ഗ് അഴിച്ചു,
എഞ്ചിൻ കവർ അഴിച്ചു,ക്രാങ്ക് ഷാഫ്റ്റ് അഴിച്ചു കണക്ടിങ്ങ് റോഡ് അഴിച്ചു, ത്രോട് വാൾവ് ,റോട്ട് ചേമ്പർ,ഫ്ളൈ വീൽ, സിലിണ്ടർ, പിസ്റ്റൺ,പിസ്റ്റൺറിങ്ങ്, പൽ ചക്രം, ടൈമിങ്ങ് ബെൽറ്റ്, അങ്ങനെ ആ ആയിരത്തി ഇരുനൂറു സി സി നാല് സിലിണ്ടർ വാഹനത്തിന്റെ കരളും കക്കും അവുത്തിറച്ചിയും മുഴുവനായും വലിച്ച് പുറത്തിട്ടു. ഇതിനൊക്കെ കത്തിയും കല്ലും എടുത്ത്കൊടുക്കാൻഞാനും.രാവുണ്ണിയേട്ടൻ രോഗം കണ്ടുപിടിച്ചു പിസ്റ്റൺ അടിക്കുന്നു സിലിണ്ടർ ലൂസായിരിക്കുന്നു ആകെയുള്ള നാല് സിലിണ്ടറിൽ രണ്ടെണ്ണം ഒന്നുകിൽ ബോർ ചെയ്യണം അല്ലെങ്കിൽ പുതുത് മാറ്റിവെക്കണം ബോറ് ചെയ്യണമെങ്കിൽ അതിന് സൗകര്യമുള്ള ലെയ് ത് കോഴിക്കോടാണ് ഉള്ളത് അത് കൊടുത്തയച്ചാൽ അന്നു് കിട്ടുകയില്ല. ഒരു പത്ത് മണി ആയപ്പോഴേക്ക് ഡോക്ടർ വന്നു അദ്ദേഹം പുതുത് വാങ്ങാൻ പറഞ്ഞു. അങ്ങനെ രണ്ട് പുതിയ സിലിണ്ടർ വാങ്ങി കൊണ്ടുവന്നു.പാക്കറ്റ് പൊട്ടിച്ച് രാവുണ്ണിയേട്ടൻ ഒരു സിലിണ്ടർ ആദ്യം പുറത്തെടുത്ത് അത് ഫിറ്റ് ചെയ്തു. കാലി പാക്കറ്റ് വലിച്ചെറിഞ്ഞു. ഞാൻ ആ കാലി പാക്കറ്റിനകത്ത് പഴയ സിലിണ്ടർ ഇട്ടുവച്ചു.അപ്പോഴേക്കും സമയം രണ്ട് മണി ആയി എല്ലാവരും ഊണ് കഴിക്കാൻ പോയി. തിരിച്ചൊരു മൂന്ന് മണിയോട് കൂടെ വീണ്ടും പണി ആരംഭിച്ചു. അടുത്ത സിലിണ്ടറും പാക്കറ്റിൽ നിന്ന് എടുത്ത് രാവുണ്ണിയേട്ടൻ ഫിറ്റ് ചെയ്തു. അഴിച്ചു വെച്ച സാധനങ്ങൾ ഓരോന്നായി അദ്ദേഹം തിരിച്ച് ഫിറ്റ് ചെയ്തു. എല്ലാം കഴിഞ്ഞ് തിരിച്ച് മുക്കാലിയിൽ കെട്ടി എഞ്ചിൻ കാറുമായി കൂട്ടി ഘടിപ്പിച്ചപ്പോഴേക്ക് രാത്രി ഒമ്പത് മണി കഴിഞ്ഞു. വണ്ടി സ്റ്റാർട് ചെയ്തു പഴയ അത്ര ശബദമില്ല എങ്കിലും ഒരു പകുതി കണ്ട് ഒച്ച ഇപ്പഴും ഉണ്ട്. ഡോക്ടറും വണ്ടി കൊണ്ടുപോകാൻ വന്നു് നില്ക്കുന്നുണ്ട്. എന്ത് പറയും എന്താണു് കാരണം മെക്കാനിക്കും സൂപ്പർവൈസറും തല പുകഞ്ഞ് ആലോചിച്ചു എന്താവും കാരണം. അവർ അത് കണ്ട് പിടിക്കുക തന്നെ ചെയ്തു. എന്നോട് പറഞ്ഞില്ല, ഡോക്ടറോട് പറഞ്ഞില്ല മറ്റാരോടും പറഞ്ഞില്ല. ഡോക്ടറെ സമാധാനാപ്പിച്ചു "ഹേയ് ഒച്ചയൊന്നും ഇല്ല" അപ്പോൾ ഞാൻ എനിക്കങ്ങനെ പറയേണ്ടുന്ന ഒരു കാര്യവും ഉണ്ടായിരുന്നില്ല." ഉണ്ട് നേരത്തെയത്ര ഇല്ലങ്കിലും ഒച്ചയുണ്ട് "എന്നായി ഞാൻ. ഡോക്ടറെ എങ്ങനെയെങ്കിലും പറഞ്ഞ് സ്മാധാനിപ്പിച്ച് പറഞ്ഞയക്കാനുള്ള തിരക്കിലായിരുന്നു അവർ."പുതിയ സിലിണ്ടർ ഇട്ടതല്ലെ ഓടുമ്പോൾ ശരിയായിക്കൊള്ളും നിങ്ങൾ കല്യാണം കഴിഞ്ഞ് മറ്റന്നാൾ തന്നെ ഇങ്ങോട്ട് പോന്നോളിൻ എന്തുണ്ടെങ്കിലും ഞങ്ങൾ ശരിയാക്കി തരാം" എന്നു് പറഞ്ഞ് ഡോക്ടറെ കൊണ്ട് ബില്ലടപ്പിക്കാനുള്ള ശ്രമത്തിലാണ് വാചകമടിയിൽ മിടുക്കനായ സൂപ്പർവൈസർ.ഡോക്ടർ സമ്മതിച്ചു. സൂപ്പർവൈസർ ബില്ല ടക്കാൻ അക്കൗണ്ടന്റിന്റടുത്തേക്ക് ഡോക്ടറെ കൂട്ടിപ്പോയി. മെക്കാനിക്ക് ചായ കുടിക്കാനും പോയി.ഡോക്ടർ പണമടക്കാൻ ആപ്പീസിൽ നില്ക്കുന്ന നേരം ഒരു വലിയ കണ്ടുപിടുത്തം മാതിരി ഞാൻ അന്ന് വാങ്ങി കൊണ്ടുവന്ന പുതിയ സിലിണ്ടർ പാക്കറ്റുമായി ഓടിച്ചെന്ന് സൂപ്പർവൈസറോട് "നിങ്ങൾ ഈ പുതിയതിന് പകരം പഴയത് ആണ് വീണ്ടും ഇട്ടിരിക്കുന്നത് " എന്ന് പറഞ്ഞു പുതിയ സിലിണ്ടർ കാണിച്ചു കൊടുത്തു.ഇത് കണ്ടതും ഡോക്ടർ പണമടക്കാതെ സൂപ്പർവൈസർക്ക് നേരെ ദേഷ്യപ്പെട്ടു. രംഗം വഷളായി ഞാൻ പതുക്കെ മുങ്ങി. സൂപ്പർവൈസറും മെക്കാനിക്കും ഇത് സിലിണ്ടർ മാറി പോയതാണെന്നു് നേരത്തേ കണ്ട് പിടിച്ചിരുന്നു. പക്ഷെ പുതിയ സിലിണ്ടർ പാക്കിൽ പഴയ സിലിണ്ടർ വച്ചത് ഞാനാണെന്ന് മാത്രം അവർക്ക് കണ്ട് പിടിക്കാനായില്ല. അവർക്ക് ആത്മാർത്ഥമായും ആഗ്രഹമണ്ടായിരുന്നു. ആ സിലിണ്ടർ തിങ്കളാഴ്ച വീണ്ടും എഞ്ചിൻ അഴിച്ച് മാറ്റിക്കൊടുക്കാം എന്നുള്ളത്. ഡോക്ടർ പറ്റിയ അബദ്ധം അറിയുകയും വേണ്ട ഡോക്ടറുടെ കാര്യവും നടക്കട്ടെ എന്നായിരുന്നു അവരുടെ മനസ്സിൽ.പിന്നീടെ ങ്ങനെയാണു് ഡോക്ടറെ സെറ്റിൽ ചെയ്തത് എന്നറിയൂല്ല.ഏതായാലും എന്നെ വിളിച്ച് സൂപ്പർവൈസർ പറഞ്ഞു "മെക്കാനി സം നമുക്ക് പിന്നെ പഠിക്കാം നീ ആദ്യം നാല് ഇന്നത് പഠിച്ച് വാ". അന്ന് മുതൽ ഇന്നത് പഠിക്കാൻ തുടങ്ങിയതാണ്, ഇന്നെനിക്ക് ഒരു പാട് ഇന്നതറിയാം ( സ്ഥലം, കുലം, മുഖം,ന്യായം, ) അതിനപ്പുറമുള്ള മുഴുവൻ ഇന്നതും അറിയുമോ എന്നറിയില്ല. ഒന്നുറപ്പാണു് അന്നവിടെ വെച്ച് നിറുത്തിയത് കൊണ്ട് മെക്കാനിസം അറിയില്ല... !

Saturday, December 3, 2016
യമനിയുടെ തെറി.
സൗദിയിൽ ജിദ്ദയിലെ അൽ റവ്ദയിൽ ഫോട്ടോഗ്രാഫറായി ജോലി നോക്കുന്ന കാലം.അൽ റവ്ദ യിൽ മലയാളി കളുടേതായി ആകെ രണ്ട് ഷോപ്പുകളാണ് ഉള്ളത്.സ്റ്റുഡിയോ തലാലും, ്റവ്ദ ബ്രോസ്റ്റും. തലാൽ സ്റ്റുഡിയോ വിലാണ് ഞാൻ ജോലി ചെയ്യുന്നത് .ഞങ്ങളുടെ സ്റ്റുഡിയോക്ക് നേരെ എതിർവശത്ത് ആയിട്ടാണ് റവ്ദ ബ്രോസ്റ്റ്.കമ്മൂട്ടിക്കയും മൊയ്തീൻക്കയും ആണ് ആ കടയുടെ ഉടമസ്ഥർ.പാർട്ണർമാരായാണ് അവർ ആ കട നടത്തിയിരുന്നത്. ഒരു ദിവസം ഒരു പത്തൻപത് കോഴിയൊക്കെ പോയിരുന്നു.രണ്ട് ഷിഫ്റ്റ് ആയാണ് അവർ രണ്ട് പേരും ജോലി ചെയ്തിരുന്നത്.രാവിലെ ഒരാൾ വന്ന് കടയിലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം തയ്യാറാക്കണം. 11 മണി ആകുമ്പോഴേക്ക് കട തുറക്കണം. അതിനു മുൻപായി 7 മണിക്ക് തന്നെ വന്ന് അകത്ത് ഉള്ള പണി ഒക്കെ എടുക്കണം. എന്നാലെ അന്നത്തേക്ക് വേണ്ടുന്ന കോഴി തയ്യാറാവുകയുള്ളൂ. മൂന്നര മണി വരെ രാവിലെ ഷിഫ്റ്റ്ലെ ആൾ പണി എടുക്കും. അത് കഴിഞ്ഞ് അടുത്ത ആൾ രാത്രി 12 മണിക്ക് കട അടക്കുന്നത് വരെ.കമ്മൂട്ടിക്ക നന്നായി വസ്ത്രധാരണം ചെയ്യുന്ന ആളാണ്, ഷൂസും,പാന്റും,നല്ല ഫുൾ കൈ' ഷർട്ടും,അത് ഇൻസൈഡ്ചെയ്ത്ബെൽറ്റ്കെട്ടിയിട്ടുണ്ടാവും.ഇന്ന്ധരിച്ചവസ്ത്രംനാളെധരിക്കുകയില്ല.ദിവസവും ഷേവ് ചെയ്ത് നന്നായി Brill Creemഒക്കെ തേച്ച് മുടി ചീകി പൗഡർ ഒക്കെ ഇട്ട് നല്ല സുന്ദര കുട്ടപ്പനായേ കടയിലേക്ക് വരികയുള്ളൂ.മൊയ്തീൻക്ക നേരെ തിരിച്ചും. പല്ല് തേക്കുന്നുണ്ടോ എന്ന് തന്നെ സംശയം. ഒരു ഹവായ് ബാത്റൂം ചെരുപ്പ്, പാന്റ് ഒരാഴ്ച ഒന്ന് കൊണ്ട് തന്നെ തികക്കും. കുപ്പായം ചിലപ്പോൾ ആഴ്ചയിൽ രണ്ടെണ്ണം. ഷേവ് ചെയ്യണമെങ്കിൽ ബാർബറുടെ വലിയ കത്തി തന്നെ വേണം അത് കൊണ്ട് അത് മിക്കവാറും രണ്ട് മാസം കൂടുമ്പോൾ മുടിവെട്ടുമ്പോൾ മാത്രം ബെൽറ്റില്ല ഇൻസൈഡില്ല, ആകെ കൂടെ എല്ലാം പുല്ലെന്ന ഭാവം.കടയിൽ കമ്മുട്ടിക്കയുടെ ഷിഫ്റ്റ് ആണ് രാവിലെ എങ്കിൽ കടനന്നായി വൃത്തിആക്കിയിട്ടുണ്ടാവും.മൊയ്തീൻക്കയാണെങ്കിൽഒക്കെഒരുകടമകഴിക്കലാണ്.കമ്മൂട്ടിക്കയുടെ ഈ സുന്ദര കുട്ടപ്പനായുള്ള വരവിന്റെ രഹസ്യം പിന്നീടാണെനിക്ക് മനസ്സിലായത്. എന്നും 12 മണി സമയത്ത് ഒരു തക്റോണി സ്ത്രീ വരും. ഒരു കാക്ക കറുമ്പി, പതിനാലു ദിവസം പട്ടിണി കിടന്ന പട്ടി തിരിഞ്ഞു നോക്കാത്ത വിധത്തിലുള്ള പൊട്ടിയ കഞ്ഞി ചട്ടി മാതിരി മോന്തയുള്ള ഒരുത്തി. ഒരു കറുത്ത പർദ്ദയും പർദ്ദയെ തോല്പിപിക്കുന്ന തൊലിയും. കരിന്തുണി പടക്കുന്ന മില്ലുകാരന് പടച്ചവനെ കളറിന്റെ കാര്യത്തിൽ തോല്പിക്കാൻ കഴിഞ്ഞില്ല എന്നു് അവളെ കണ്ടാലറിയാം. ആ മരുഭൂമിയിൽ അതൊരു മഹിളാമരുപ്പച്ചയായിരുന്നു കമ്മുട്ടിക്കക്ക്.അവളെ ലെയിൻ അടിക്കാനായിരുന്നു ഈ വേഷം കെട്ട്. സോറി, ലെയിനടിക്കുക എന്ന പദം അന്ന് മലയാളികൾ പഞ്ചാരയടിക്ക് പകരമായി ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല അത് കൊണ്ട് തന്നെ പദം നന്നാക്കിയിട്ട് കാര്യമില്ലല്ലോ,അന്നത്തെ കർമ്മത്തിന് ഇന്നത്തെ പദം വച്ച് പറയാൻ എനിക്കർഹതയില്ലല്ലോ,അവൾ ,കമ്മുട്ടിക്കയുടെ ഒരു പഞ്ചാരയായിരുന്നു. അവളെ ഞാൻ ഒരിക്കലേ നോക്കിയിട്ടുള്ളൂ. എങ്ങനെയാണ് ഇയാൾ ഇവളെ ഇത്രയധികം സമയം നോക്കി നിലക്കുന്നത് .ചിലപ്പോൾ കമ്മുട്ടിക്കയുടെ കണ്ണെടുത്ത് എന്റെ മുഖത്ത് വച്ച് നോക്കിയാലറിയാം അവൾ എത്ര സുന്ദരിയാണെന്ന്.
ഇത്രയും പറഞ്ഞത് പശ്ചാത്തലം. അങ്ങനെയുള്ള ആ ബ്രോസ്റ്റ് കടയിലേക്ക് Binladen കമ്പനിയുടെ അനുബന്ധ കമ്പനിയായ സൗദി സർവ്വീസ് കമ്പനിയിലെ ഹാരിസ് (കാവൽക്കാരൻ ) ഒരു യമനി എപ്പോഴും വന്നു് ബ്രോസ്റ്റ് വാങ്ങിച്ചു കൊണ്ടു പോകും. സൗദി സർവീസ് കമ്പനിയിൽ കേരളത്തിൽ എല്ലാ ജില്ലയിലെയും മലയാളികൾ പണി എടുക്കുന്നുണ്ട്. അവരൊക്കെ ഈ യമനിയെ മലയാളത്തിലെ പച്ചതെറി വിളിക്കും. വിളി കേട്ടുകേട്ട് അവനും അത് നന്നായി പഠിച്ചു. പിന്നെ പിന്നെ അവനും അതൊരു ഹരമായി. കൂടുതൽ തെറികൾ ചോദിച്ച് പഠിക്കാൻ തുടങ്ങി. ഈ കേട്ട തെറിയും പഠിച്ച തെറിയും ഏത് മലയാളികളെ കണ്ടാലും അവൻ അവരുടെ നേരെ പ്രയോഗിക്കും. അങ്ങനെ ബ്രോസ്റ്റ് കടയിൽ വരുമ്പോഴും ഈ തെറിയൊക്കെ പറയും.മൊയ്തീൻക്ക നില്കുന്ന സമയത്ത് അദ്ദേഹം ഇതിനു് നല്ല പ്രോത്സാഹനം കൊടുക്കും കേട്ട് ചിരിക്കും. അവനാണെങ്കിൽ ഒരു നാലഞ്ച് ബ്രോസ്റ്റ് വാങ്ങിയേ പോകുകയുള്ളൂ. കമ്മൂട്ടിക്കക്ക് യമനിയുടെ ഈ തെറി അത്രഇഷ്ടമല്ല എങ്കിലും അത് പുറത്ത് കാണിക്കുകയോ ദേഷ്യപ്പെടുകയോ ഒന്നും ചെയ്യൂല്ല.ഗൗരവത്തിലാണ് നിൽപ്പെങ്കിലും, എപ്പോൾ വരുമ്പോഴും ഒരു നാലഞ്ച് ബ്രോസ്റ്റ് കച്ചവടം ആകുന്ന കാര്യമല്ലെ?കമ്മൂട്ടാക്കപറയും "ഏശ് ഹാദാ അഖീ ഹാദാ കലം മൂഖുവൈസ് ഹാദാ കലം ബതൽ ലാത്ഗുൽ കിദ" ( എന്താ ഇത് സഹോദരാ ഈ സംസാരം നല്ലതല്ല ഈ സംസാരം ചീത്തയാണ് അങ്ങനെ പറയരുത് ) മൊയ്തുക്കയെന്നോ കമ്മുട്ടിക്കയെന്നോേ ഭേദമില്ലാതെ രണ്ട് പേരെയും തെറി വിളിക്കാൻ അവനൊരു മടിയും കാണിച്ചിരുന്നില്ല എടാ മ ......... എടാ പു........ ഇപ്പോ കു..........ണ്ടോ ? കമ്മുട്ടിക്കാക്ക് ഇത് ക്ഷമയുടെ നെല്ലിപ്പലക പരീക്ഷിക്കുന്ന അനുഭവമാണ്എപ്പോഴും.അന്ന്കമ്മുട്ടിക്കായുടെദിവസമായിരുന്നുരാവിലെ.അദ്ദേഹത്തിന്റെ തക്റോണി സുന്ദരിയും അവിടെയുണ്ട് ഒരു 12 മണി ആയിക്കാണും ളുഹ്ർ സ്വല്ലയുടെ മുൻപാണ്. കമ്മുട്ടിക്കയുടെ മൂത്ത പെങ്ങളുടെ കുട്ടിയുടെ കല്ല്യാണ ആലോചനയുo ആയി ബന്ധപ്പെട്ട് .മൂത്ത പെങ്ങളുടെ ഭർത്താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചെക്കന്റെ ഒന്നു് രണ്ട് ബന്ധുക്കളും കമ്മുട്ടിക്കയെ കാണാൻ കടയിൽ കയറി വന്നു.അവർ സംസാരം തുടങ്ങി അഞ്ച് മിനുട്ട് ആയതേ ഉള്ളൂ ഈ യമനിയും പിന്നാലെ വന്നു. വന്ന പാടെ അവൻ കമ്മുട്ടിക്കായെ എടാ മ ...... എടാ പു ...ഇപ്പോൾ ........ണ്ടോ കമ്മുട്ടിക്ക ആകെ തരിച്ച് നാവിറങ്ങി വായിലെ വെള്ളമെല്ലാം വറ്റി സ്തബ്ധനായി. അളിയാക്കാന്റെ മുഖത്ത് നോക്കി. അപ്പോഴാണ് യമനി അളിയാക്കാനെ കാണുന്നത് .യമനിക്ക് മനസ്സിലായി അതും ഒരു മലയാളി ആണ് എന്ന് ഉടനെ അദേഹത്തിന് നേരെ തിരിഞ്ഞ് "പൊലടി മോനെ സുഖല്ലെ " ആ വിദ്യുൽ സദസ്സാകെ അധോവായു ഇട്ടതിനേക്കാളും വലിയ നാറ്റത്തിലായി അളിയൻമാർ പരസ്പരം നോക്കി, സുഹൃത്തുക്കൾ പരസ്പരം നോക്കി, ബന്ധുത്വം തേടി വന്നവർ പരസ്പരം നോക്കി ബ്രോസ്റ്റ് മെഷിൻ നിശ്ചലമായി. ബതാതീസ് എണ്ണയിൽ കിടന്ന് ഒന്ന് കൂടെ ഞെരിപിരി കൊണ്ടു. സ്വതവേ ഫ്രീസറിൽ കിടന്ന് തണുത്ത് മരവിച്ച കോഴി ഒന്ന് കൂടെ ഐസായി മരവിച്ച് വടി മാതിരിയായി.. നിശ്ചലമായി നിന്ന് പോയ ബ്രോസ്റ്റ് മെഷീൻ ഏതാനും സമയത്തെ വീർപ്പുമുട്ടലിനു ശേഷം തന്റെ അകത്ത് പൊരിയാൻ കിടന്നിരുന്ന കോഴികളുടെ പ്രേരണയാലെന്നവണ്ണം അവരുടെ കൂടെ പ്രതിഷേധം ഏറ്റെടുത്ത് പുറത്തേക്ക് ആഞ്ഞ് ചീറ്റി ശ്ചീ.. ശ്ചീ... ആ ബ്രോസ്റ്റ്മെഷിൻ ഇതിനു മുമ്പ് ഇത്രയും ശക്തിയായി ചീറ്റിയിട്ടില്ല.ആകെ കൂടെ ഒരു ആവിയുംപുകയുംബ്രോസ്റ്റിന്റെരൂക്ഷഗന്ധവും ആ കടയാകെ നിറഞ്ഞു.കമ്മുട്ടിക്ക ആകെ കണ്ണ് ഇരുട്ടടച്ച് തരിച്ച് നിൽക്കുകയാ ണ്.ഇപ്പോൾ കമ്മുട്ടിക്കാക്ക് കാമുകിയെ കാണുന്നില്ല അളിയാക്കാനെ കാണുന്നില്ല, വന്ന സുഹൃത്തുക്കളെ കാണുന്നില്ല, ബന്ധുത്വം തേടിവന്നവരെ കാണന്നില്ല തന്റെ കട കാണുന്നില്ല മരവിച്ച കോഴിയെ കാണു ന്നില്ല, പൊരിഞ്ഞ കോഴിയെ കാണുന്നില്ല, ബതാതീസ് കാണുന്നില്ല, തൂമും കാണുന്നില്ല. കാണുന്നത് യമനിയുടെ തലയും, ബ്രോസ്റ്ററിനകത്ത് ഉള്ള കുട്ട തൂക്കിയെടുക്കാൻ ഉപയോഗിക്കുന്ന L ആകൃതിയിലുള്ള സ്റ്റീലിന്റെ കനം കൂടിയ നീണ്ട ഒരു ഹൂക്കും മാത്രം. യമനി ആ രൂക്ഷമായ ബ്രോസ്റ്റ് ഗന്ധത്തിനിടയിലും കാര്യമായ എന്തോ അപകടം മണത്തു. തന്റെ തോബ് (കന്തൂറ) (അറബികൾ ധരിക്കുന്ന വെള്ത്ത നീളൻ കുപ്പായം ) നമ്മൾ മലയാളികൾ മടക്കിക്കുത്തുന്നതു പോലെ മടക്കി കുത്തി. കമ്മുട്ടിക്കയുടെ കണ്ണിൽ യമനിയുടെ തലയും ഹൂക്കും മാത്രം. കമ്മൂട്ടിക്ക അന്ന് വരെ പറയാത്ത ശബ്ദത്തിൽ "യാ ഹിമാർ കൽബ് അന വർറിക്ക് ഇൻത അനഗതഅ ഇൻത" ( കഴുതേ, നായേ നിന്നെ ഞാൻ കാണിച്ചു തരാം നിന്നെ ഞാൻ വെട്ടും) എന്നു് പറയലും ഹൂക്ക് എടുക്കലും യമനി വാതിൽ തുറക്കലും എല്ലാം ഒപ്പമായിരുന്നു. ഇതിലേതെങ്കിലും ഒന്നിന്ന് ടൈമിങ്ങിൽ എന്തെങ്കിലും ചെറിയ വ്യത്യാസം വന്നിരുന്നവെങ്കിൽ ഇതിലെ കഥാപാത്രങ്ങളുടെ ശേഷം ജീവിതം ആകെ തന്നെ മാറിപ്പോയേനെ.വാതിൽ തുറന്ന യമനിതോബ് മടക്കിക്കുത്തി ഒച്ചയോടെ കരയാനും സഹായത്തിന് അഭ്യർത്ഥിച്ചു കൊണ്ട് ഓടാനും തുടങ്ങി "സദീഖ് ലാത് സഹൽ ലാത് ഗതൽനീ മാഫി അഹദ് ലി യിംശക്കാദാ ഹിന്ദി ഹാദാ മജ്നൂൻ'ഹു വ ഇ ജീ ലി ഗതൽ അന" (സുഹൃത്തെ ദേഷ്യപ്പെടരുത് എന്നെ കൊല്ലരുത് ആരും ഇല്ലേ ഈ ഇന്ത്യക്കാരനെ ഒന്നു പിടിക്കാൻ ഇവന് ഭ്രാന്താണ് അവൻ എന്നെ കൊല്ലാൻ വരുന്നു )എന്ന് പറയുകയും ഓടുകയും ചെയ്യുന്നു.റോഡ് വിലങ്ങനെ ഓടിയപ്പോൾ റോഡിന്റെ മരങ്ങൾ വച്ച് പിടിപ്പിച്ച മൂന്ന് മീറ്റർ വീതിയുള്ള ഡിവൈഡർ ' യമനിക്ക് വെറും മുപ്പത്,സെൻറിമീറ്റർആയിച്ചുരുങ്ങി.യമനിജീവനും കൊണ്ടുംകമ്മൂട്ടിക്കജീവനെടുക്കാനും. യമനിക്ക് നേരിയ മൂൻ തൂക്കംകിട്ടി.ഓടി ഫിനിഷിങ്ങ് പോയന്റിൽ (സൗദി സർവീസ് - കമ്പനി) ആദ്യം യമനി തന്നെ എത്തി. തൊട്ടു പുറകിലായി കമ്മുട്ടിക്കയും,അപ്പോൾ അവിടെ നിറയെ മലയാളികൾ ഓഫീസ് ജോലിയിൽ,എഞ്ചിനിയർമാരായി, ക്ലർക്ക്മാരായി, ഓഫീസ് ബോയി ആയി ഇടക്ക് Key post ക ളിൽ ലബനാനികളും ചുരുക്കം മിസ്രി,പാക്കിസ്ഥാനി,ഫിലിപ്പൈനി അങ്ങനെ ഒരു ഏഷ്യൻ പരിേഛേദം ആ കമ്പനിയിലുണ്ട്. ഒരു മലയാളി അവനോട് ചോദിക്കുന്നു എന്നാ "മ .... ഓടുന്നത് സയ്യാറ ഫേൻ പു ....."വേറൊരു മലയാളി "ബ്രോസ്റ്റ് എവിടൊ കൂ........." കമ്മുട്ടിക്കക്ക് കൊടുങ്ങല്ലൂർ ഭരണിക്ക് പാടാൻ ഡിഗ്രിയെ ടുക്കുന്നവരുടെഅന്താരാഷ്ട്രസർവ്വകലാശാലയിലെത്തിയ പ്രതീതി.കമ്മുട്ടിക്ക ഒരു ഗ്ലാസ് വെള്ളം കുടിച്ചൂ അവിടെ പത്ത് മിനിറ്റ് ഇരുന്നു ഒന്നും മിണ്ടിയില്ല പതുക്കെ എഴുന്നേറ്റ് സാവകാശം തിരിച്ച് കടയിലേക്ക് നടന്നു.ഇപ്പോഴവിടെ കല്യാണക്കാരില്ല, കാമുകിയില്ല, ബതാതീസ് ഉണങ്ങിനനഞ്ഞ വാഴ തണ്ടു പോലെ കുഴഞ്ഞിരിക്കുന്നു. മരവിച്ച കോഴിയൂം മസിൽ അയച്ചിരിക്കുന്നു. പൊരിഞ്ഞ കോഴി ദേഷ്യം മാറി കുട്ടികൾക്ക് കഴിക്കാൻ പാകത്തിൽ തന്റെ ചൂടെല്ലാം പാകപ്പെടുത്തി സ്വയം തണുത്ത് മയപ്പെട്ടിരിക്കുന്നു .കല്യാണക്കാർ കല്ല്യാണമില്ലെങ്കിലും ഖലീഫയായെങ്കിലും നടക്കാം എന്ന് കരുതി ആ ആലോചന അ വിടെ തന്നെ അവസാനിപ്പിച്ചിരിക്കുന്നു. അളിയാക്കാനെ പിന്നെ ആ കടയിലേക്ക് കണ്ടിട്ടില്ല. അതിനു ശേഷം കമ്മുട്ടിക്കയും മൊയ്തീൻക്കയും നല്ല രസത്തിലല്ല. അനക്കൊരു ഊമർ സെൻസ് ഇല്ലാഞ്ഞിട്ടാണ് എന്നു് മൊയ്തീൻക്ക കമ്മുട്ടിക്കായോട്. (Humour Sense) ന് മൂപ്പർ അങ്ങനെയാണ് പറയാറ്.കമ്മുട്ടിക്കയുടെ ഹ്യൂമർസെൻസ്ഇല്ലായ്മആണോയമനിയുടെ കോമൺ സെൻസ് ഇല്ലായ്മയാണോ മൊയ്തീൻക്കയുടെ, സെൻസ് ഓഫ് നോളജ് (Sense of Knowledge) ഇല്ലായ്മയാണോ, മലയാളികളുടെ നോൺസൻസ്നസ്സ് ആണോ ഈ സംഭവത്തിലേക്ക് നയിച്ചത് എന്നറിയില്ല. എന്നാലും ഒന്നറിയാം അഞ്ച്ബ്രോസ്റ്റിന്റെ കച്ചവടം അവന്റെയടുത്ത് നിന്ന് പിന്നീട് അവർക്ക് ഉണ്ടായിട്ടേ ഇല്ല.

ഗേദരയ്, മഞ്ചി, ബൂത്തായ്, ജിലേബി
ഗേദരായ്, മഞ്ചി, ബൂത്തായ്, ജിലേബി... ഗേദരായ്, മഞ്ചി, ബൂത്തായ്, ജിലേബി ..... ബാംഗ്ളൂർ മാർത്ത ഹള്ളി മത്സ്യ മാർക്കറ്റിൽ പോയപ്പോൾ ഞാൻ കേട്ട ശബ്ദമാണത്. കേത്റ, വെള്ള ആവോലി, മത്തി, തിലാപിയ എന്നീ മത്സ്യങ്ങളുടെ കന്നട പേരാണ് മാർക്കറ്റിലെ മലയാളിയായ തിരുർ ക്കാരൻ അബ്ദു കാക്ക വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്.നല്ല തിരക്കുള്ള മത്സ്യ മാർക്കറ്റാണ് .കന്നടക്കാരും മലയാളികളും തമിഴരും തെലുങ്കരും ഒക്കെയായി ധാരാളം ആളുകൾ വരുന്നു. അബ്ദു കാക്ക അവർക്കൊക്കെ മീൻ എടുത്ത് കൊടുക്കുന്നു .അബ്ദു കാക്കായുടെ വായിൽ എപ്പോഴും മുറുക്കാൻ ഉണ്ടായിരിക്കും അബ്ദു കാക്കായെ വെറ്റില ചവച്ചു കൊണ്ടല്ലാതെ ആ മാർക്കറ്റിൽ നിന്ന് ഞാൻ കണ്ടിട്ടേ ഇല്ല. ഗേദരായ്, മഞ്ചി, ബൂത്തായ്, ജിലേബി, അബ്ദു കാക്ക മുറുക്കുകയും വിളിച്ച് പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. വലിയ മീൻ വാങ്ങാൾ വരുന്നവർ മീൻ ചേളപൊക്കി പരിശോധിച്ചേ മീൻ കൊണ്ടു പോകാറുള്ളൂ. ചേളക്കുള്ളിൽ നല്ല ചുവപ്പ് കളർ കാണണം.എന്നാലേ ആ ളുകൾക്ക് തൃപ്തിയാകു. അങ്ങെനെ വാങ്ങുന്ന മീൻ അബ്ദു കാക്ക പുറകിലുള്ള പയ്യന് ഇട്ടു കൊടുക്കും അവൻ അത് മുറിച്ച് സഞ്ചിയിലാക്കി കൊടുക്കും അബ്ദു കാക്ക പണം വാങ്ങി പെട്ടിയിലും. ഞാനും അബ്ദു കാക്കാന്റെയടുത്ത് നിന്ന് മീൻ വാങ്ങാറുണ്ടായിരുന്നു.എങ്ങനെയാണ് വലിയ മീൻ വാങ്ങുമ്പോൾ നോക്കി വാങ്ങേണ്ടത് എന്ന് അവിടുത്തെ ആളുകൾ കാണിക്കുന്നത് കണ്ട് എനിക്കും മനസ്സിലായി.ഞാനും മീനിന്റെ ചെകിള പൊക്കി നോക്കി നല്ല ചുവപ്പ് ഉള്ള മീൻ വാങ്ങാൻ തൂടങ്ങി. ആദ്യമൊക്കെ അബ്ദുക്ക എന്നെ അതിനു
അനുവദിക്കാറുണ്ടായിരുന്നു.എന്നാൽ ഞാൻ പെരിന്തൽമണ്ണ ക്കാരനാണെന്നും മലപ്പുറം ജില്ലക്കാരനാണെന്നും അറിഞ്ഞപ്പോൾ ഒരു മലയാളിക്ക് മലയാളിയോടുള്ള സ്നേഹത്തേക്കാൾ മലപ്പും ജില്ലക്കാരന് മലപ്പുറം ജില്ലക്കാരനോടുള്ള സ്റ്റേഹം അബ്ദു ക്കാക്ക് എന്നോട് ഉണ്ടായി. ഞങ്ങൾ കൂടുതൽ അടുത്തു. ഞാൻ ഇടക്കൊക്കെ ഇതുപോലെ പോയി മീൻ വാങ്ങും.എന്നാൽ പിന്നീട് അബ്ദുക്കമേശയുടെ അടിയിൽ നിന്ന് എനിക്ക് ചെകിളയിൽ ചുവപ്പില്ലാത്ത മീൻ എടുത്ത് തരാൻ തുടങ്ങി.അബ്ദുക്ക എന്നെ പറ്റിക്കുന്നുണ്ടോ എന്നു് എനിക്ക് സംശയം .എൻറെ സൗഹൃദം മുതലാക്കുന്നോ. ഞാൻ നീരസം പ്രകടിപ്പിച്ചില്ല എങ്കിലും എന്റെ അതൃപ്തിയുടെ മുഖഭാവം പിന്നീടൊരിക്കൽ അബ്ദുക്ക വായിച്ചെടുക്കുക തന്നെ ചെയ്തു. അദ്ദേഹം എന്നോട് പറഞ്ഞു "അന്റെ വെഷമം ഞമ്മക്കറിയാം അനക്ക് കേട് വന്ന മീൻ തന്ന് അന്നെ പറ്റിക്കുന്നു എന്ന് അനക്ക് തോന്നുന്നുണ്ടോ " ഞാൻ മനസ്സിൽ അതെ എന്ന് പറഞ്ഞെങ്കിലും പുറമേക്ക് ഹേയ് അങ്ങനൊന്നും ഇല്ല എന്ന് പറഞ്ഞ് വീണ്ടും നീരസം പുറത്ത് കാണിച്ചില്ല. അപ്പോഴും അബ്ദുക്ക മുറുക്കുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ അടുത്ത് വിളിച്ചു മേശയുടെ ഉൾവശത്തേക്ക് അദ്ദേഹത്തിനരികിലേക്ക് വിളിച്ചു എന്നിട്ട് രണ്ട് കാലിലും മറക്കിരിക്കുന്നത് പോലെ അവിടെ ഇരുന്നു എന്നോടും അങ്ങനെ. ഇരിക്കാൻ പറഞ്ഞു. മേശക്കടി വശത്ത് ധാരാളം വലിയ മത്സ്യങ്ങൾ.കുറെ എണ്ണത്തിന് ചെകിളയിൽ ചുകപ്പുണ്ട് കുറെ എണ്ണം അത്രചുകപ്പില്ല ചാര കളറിനോടാണ് കൂടുതൽ അടുപ്പം." നിനക്ക് ഏത് മീൻ വേണം" ഞാൻ ചെകിളയിൽ ചുവപ്പുള്ള ഒരു മീൻ എടുത്തു. അദ്ദേഹം എന്റെയടുത്ത് നിന്ന് ആ മീൻ വാങ്ങി തിരികെ വച്ചു എന്നിട്ട് ചകിള യിൽ ചാരകളറുള്ള ഒരു മീൻ എടുത്ത് അതിന്റെ രണ്ട് വശത്തെയും ചകിള ഉയർത്തിചകിളയിലെ മീൻ പൂ മുഴുവനും നനയുന്ന വിധത്തിൽ തന്റെ വായിലുള്ള ചുവന്ന മുറുക്കാൻ ആഞ്ഞു തുപ്പി.ഇപ്പോൾ ആ മീനിന്റെ ചെകിളക്ക് നല്ല ചുവപ്പ് നിറം ആ മീൻ അദേഹം എനിക്ക് തന്നു. ഞാൻ ഒരു സൈക്കളിൽ നിന്ന് വീണചിരിയുമായി അദേഹത്തിന്റെ മുഖത്തേക്ക് നോക്കി.അദേഹമാകട്ടെ വായിലെ ബാക്കിയുള്ള മുറുക്കാനെല്ലാം എന്റെ മുഖത്തും ദേഹത്തും തെറിക്കുന്ന വിധത്തിൽ ഒരു K P ഉമ്മർ സ്റ്റൈലൻ ചിരി തന്റെ വെറ്റിലക്കറ പിടിച്ച മുഴുവൻ പല്ലുകളും പുറത്ത് കാണിച്ച് ഉറക്കെയുറക്കെചിരിച്ചു. അന്നാണ് ഞാൻ ചിരിയുടെ വെറ്റില സൗന്ദര്യം ഇത്ര ആസ്വാദ്യമാണെന്നറിഞ്ഞത്. പിന്നീടlന്നേ വരെ ഞാൻ ചെകിളചുകപ്പുള്ള ഒരു മീനിനേയും വിശ്വസിച്ചിട്ടില്ല. ബുദ്ധി വരാൻ എന്താണ് വഴി എന്ന് ചോദിച്ച പൊട്ടനോട് മീൻതല തിന്നാൽ മതി എന്നു 'പറഞ്ഞ് മീൻതല തീറ്റിച്ച് ബുദ്ധി വരുത്തിച്ച മീൻകാരന്റെ പിൻമുറക്കാരനാണല്ലോ ഈ അബ്ദുക്ക എന്നാലോചിച്ച് എനിക്ക് ഇപ്പോഴും ചിരി വരുന്നു.. South India യിലെ ഒരു പാടാളുകൾ അബദുക്കയുടെ വെറ്റില തുപ്പൽ. കഴിച്ചിട്ടുണ്ടാവും.ഗേദരായ്, മഞ്ചി,ബൂത്തായ്, ജിലേബി..........
ഞാൻ ബാംഗ്ളൂരിൽ മാർത്തഹള്ളിയിൽ ഒരു കട നടത്തിയിരുന്ന കാലത്തെ കഥയാണ്.

Friday, December 2, 2016
യാചക വണ്ടി.
ചെന്നൈ മദ്രാസ് ആയിരുന്ന കാലം. ഞാൻ എന്റെ വീട്ടിൽ രാവിലെ എഴുന്നേറ്റ് പല്ല് തേപ്പൊക്കെ കഴിഞ്ഞ് ഒരു കട്ടനും അടിച്ച് പത്രം വായിച്ചു കൊണ്ടിരിക്കുന്നു. ഭാര്യ അടുക്കളയിൽ വലിയ തിരക്കിലാണ് .രണ്ട് കുട്ടികൾ സ്കൂളിൽ പഠിക്കുന്നു. ഒരു പെൺകുട്ടി മുടി ചീകണം ചോറ് പാത്രത്തിലാക്കണം വെള്ളകുപ്പിയിൽ വെള്ളം നിറക്കണം പെൻസിൽ കൂർപ്പിക്കണം time table നോക്കി കൊടുക്കണംuniform തേക്കണം ഇതിനൊന്നും എന്നെ കിട്ടാത്ത ദേഷ്യം പറഞ്ഞു കൊണ്ടേ പണി എടുത്ത് കൊണ്ടേ ഇരിക്കുന്നു. ഞാനാണെങ്കിൽ രാഷ്ട്രീയാതിപ്രസരം തലക്ക് പിടിച്ച് പാരമ്യതയിലെത്തി നില്ക്കുന്ന കാലം. രാവിലെ ദേശാഭിമാനി കയ്യിൽ കിട്ടിയാൽ മുഴുവൻ അരിച്ച് പെറുക്കി തീർത്തിട്ടേ കയ്യിൽ നിന്ന് വെക്കുകയുള്ളൂ അതിലിടക്ക് മല മറിഞ്ഞാലും തിരിഞ്ഞു നോക്കാത്ത സമയം. ജോർജ് ബുഷ് മുതൽ നരസിoഹറാവു അദ്വാനി തുടങ്ങിയുള്ളവരെ വരെ പ്രാകിക്കൊണ്ടാണ് എന്റെ ദിവസം ആരംഭിച്ചിരുന്നത്. ബൂർഷ്വാസിയോടുള്ള പക ഒട്ടും കുറയാതിരിക്കാനുള്ള നല്ല കഷായം തന്നെയായിരുന്നു ഇ.എം.എസ്.ജീവിച്ചിരുന്ന ആ കാലത്തെ ദേശാഭിമാനി വായന. പ്രാകലിന്റെ മൂർച്ച ഒട്ടും കുറയാതെ എന്റെ തലയിലേക്ക് ദേഷ്യം അടിച്ച് കയറ്റി കൊണ്ടുള്ള ഭാര്യയുടെ വാക്കുകൾ .അപ്പോഴാണ് അമ്മാ, അമ്മാ എന്ന വിളി പുറത്ത് കേൾക്കുന്നത്. ഞാൻ വാതിൽ തുറന്ന് നോക്കി എന്റെ വീട്ട് മൂറ്റത്തൊരു യാചക വണ്ടി.നാലു ചക്രമുള്ള ആ യാചക വണ്ടിയിൽ ഒരു പത്തറുപത് വയസ്സ് പ്രായം തോന്നിക്കുന്ന രണ്ട് കാലും ഇല്ലാത്ത കുഷ്ഠരോഗിയായ ഒരു സ്ത്രീ ഇരിക്കുന്നു. ആ നാല് ചക്ര വണ്ടിക്ക് നാല് ചക്രവും ഇരിക്കാൻ ഒരു പലകയും ആ പലകയിൽ നിന്ന് ഒരാൾക്ക് തള്ളികൊണ്ട് പോകാൻ പാകത്തിൽ ഒരു കൈ പിടിയും മാത്രമെ ഉള്ളു.ആ കൈ പിടിയിൽ പിടിച്ചു കൊണ്ട് ഈ നാല് ചക്ര വണ്ടിയേയും സ്ത്രീയേയും തള്ളി വന്നിരിക്കുന്ന ഒരു മനുഷ്യനും.ആ മനഷ്യന്റെ കയ്യിലും കാലിലും നിറയെ കെട്ടുണ്ട്, അയാൾക്കും ഒരു പത്തറുപത് വയസ്സ് പ്രായം തോന്നിക്കും" അയ്യാ എതാവത് താ അയ്യാ " ഞാൻ ചോദിച്ചു എവിടുന്നാണ് " മദിരാശി ന്നേ വറികയ്യാ "നീ എത്ക്ക് ഇത്തന ദൂരം താണ്ടി ഇന്തമാതിരി അയ്യാ പാവത്തെയെല്ലാം തള്ളി വന്തിരിക്കേ വണ്ടി തള്ളരുത്ക്ക് മദിരാശി താൻ നല്ല എടം ഇങ്കേ വന്ത് മലയാളി മക്കളെയെല്ലാം പറ്റിക്കാം എന്ന് നിനച്ചാച്ചാ.എനിക്ക് അറിയുന്ന തമിഴിൽ ഞാൻ അവനോട് ചോദിച്ചു .ഇത് കേട്ടതും അവൻ " നീങ്ക മലയാളി മക്കൾ താൻ പറ്റിക്കുന്ന ആൾകൾ നീങ്ക താൻ തിരുട്ട് മക്കൾ" എന്ന് പറഞ്ഞ് എന്നോട് ഭയങ്കര ദേഷ്യത്തോട് കൂടെ കയർത്തു. ഞാനാണെങ്കിൽ ഭാര്യ തലയിൽ നല്ലത് പോലെ പെരുപ്പിച്ച് വച്ച് തന്ന് നില്ക്കുന്ന സമയവും. ഇത് കേട്ടതും എന്റെ പെരുപ്പ് ഇരട്ടിയായി. പിച്ചക്കാരോട് വഴക്കടിക്കുത് എന്നു് പഞ്ചതന്ത്രം കഥയിൽ വായിച്ചിട്ടുണ്ടെങ്കിലും എന്നിലെ മലയാളിക്ക് അത് ഓർക്കാൻ സമയമുണ്ടായിരുന്നില്ല."എന്താട നായേ നീ പറയുന്നത് കേരളത്തിൽ വന്ന് തെണ്ടിയിട്ട് മലയാളി കളെ മുഴുവൻ കള്ളൻമാരാക്കുന്നോ തെണ്ടീ, നിന്നെ ഞാൻ ഇപ്പോ കാണിച്ചു തരാം പട്ടീടെ മോനേ" എന്ന് പറഞ്ഞ് അടുത്ത വേലിയരികിൽനിന്ന് ഒരു ചീമ കൊന്ന കമ്പ് പൊട്ടിച്ചു.ഇത് കണ്ടതും അവൻ ആ സ്ത്രീയേയും വണ്ടിയും എന്റെ ഉമ്മറത്ത് ഉപേക്ഷിച്ചു കൊണ്ട് കാൾ ലൂയിസിനെ വെല്ലുന്ന വിധത്തിൽ ഒറ്റ ഓട്ടo. അപ്പോഴാണ് അത് വരെ മിണ്ടാതിരുന്ന ആ സ്ത്രീകരയാൻ തുടങ്ങിയത്.കരഞ്ഞുകൊണ്ട് ആ സ്ത്രീ പറഞ്ഞു "അയ്യാ കാപ്പാത്ത്ങ്കോ അന്ത ആള് മദിരാശീന്ന് എന്നെ കൂപ്പിട്ട് വന്തിരിക്കേ നാൻ മദിരാശി വടപളനി പക്കത്ത് താൻ ഉക്കാറിരുന്തനേരം ഇന്ത ആൾ വന്ന് കേരളാ വിൽ നിന്ന് നല്ല കാശ് സമ്പാദിരിക്കാം അന്തമാതിരി ചൊല്ലി കൊണ്ട് വന്തിരിക്കയ്യാ കാപ്പാത്തുങ്കോ അന്ത ആളെ കൂപ്പിട്ട് വാ അണ്ണാ" എന്ന് പറഞ് വലിയ വായിൽ കരയാൻ തുടങ്ങി.ഞാൻ പറഞ്ഞു "നീ കരയാതിരിക്ക് ഉന്നെ വിട്ട് അവൻ എങ്കെ പോകറേ കൊഞ്ച നേരത്ത്ക്ക് അപ്പുറം അവൻ തിരുമ്പി വരുo" ഇത് ഞാൻ പറഞ്ഞതും അവൾ ഉച്ചത്തിൽ കരയാൻ തുടങ്ങി " ഇല്ലണ്ണാ അന്ത ആള് കൊച്ചിക്കാരൻ ഇന്ത കേരളാവിൽ കൊച്ചിയിലിരിക്കറ് ആളണ്ണാ അന്ത ആളെ കൂപ്പി വാ അണ്ണാ" അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. വായിച്ച പഞ്ചതന്ത്രം കഥ ഓർക്കാതിരുന്നതിന് സ്വയം ശപിച്ചത് ഈ യാചക വണ്ടി ശരിക്കും ഒരു വണ്ടീം വലയും ആയല്ലോ രാവിലെ തന്നെ Free ആയി ഒരുതെണ്ടിയെ കിട്ടിയോ തമ്പുരാനേ എന്നിലെ മലയാളി മഞ്ഞു പോലെ മാഞ്ഞ് ഉരുകാൻ തുടങ്ങി.ഞാനെന്റെ സ്കൂട്ടറെടുത്ത് പാഞ്ഞു. അവൻ ഓടിയ വഴി അങ്ങാടിപ്പുറം ഭാഗമാണെന്ന് ആളുകൾ പറഞ്ഞറിഞ്ഞു റോഡു മുഴുവൻ തെരഞ്ഞു അങ്ങാടി മുഴുവനും തെരഞ്ഞു കണ്ടില്ല. എന്റെ മനസ്സിലൊരു കൊള്ളിയാൻ, പത്ത് മണിക്ക് ഷൊർണ്ണൂരിലേക്ക് ഒരു വണ്ടിയുണ്ട്. വണ്ടി വരാനായിരിക്കുന്നു. വേഗം റയിൽവേ സ്റ്റേഷനിലേക്ക് ഓടി. അതാ അയാളൊരു സിമന്റ് ബഞ്ചിലിരിക്കുന്നു.അടുത്ത വണ്ടിക്ക് കയറാൻ . ഓടി അയാളുടെയടുത്ത് ചെന്നു. ഇപ്പോൾ അയാൾ മലയാളിയും ഞാൻ സോമാലിയും, ഒരു ചായ അവിടുന്ന് തന്നെ വാങ്ങി കൊടുത്ത് നൂറ് രൂപയും കയ്യിൽ കൊടുത്ത് സോപ്പിട്ട് എന്റെ സ്കൂകൂട്ടറിന്റെ പുറകിലിരുത്തി കൊണ്ട് വന്ന് ആ യാചക വണ്ടിയെ സന്തോഷപൂർവ്വം യാത്രയാക്കി.
അന്നത്തെ എന്റെ ബാക്കി ദിവസം നിങ്ങൾക്ക് ഊഹിക്കാമല്ലോ?

Queueu..........
ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും ക്യൂവിൽ നില്കുക എന്ന് പറഞ്ഞാൽ എന്തൊരു പ്രയാസമാണ്. ദിവസേന വരിനിൽക്കുന്നവരുടെ കദനകഥയാണ് കേൾക്കുന്നത്. ചെറുപ്പക്കാരും,സ്ത്രീകളും,വൃദ്ധൻമാരും, ബാങ്കിലും, ട്രഷറിയിലും, A TM ലും വരിനിൽക്കുന്നത് വലിയ പ്രയാസമായി നിങ്ങൾക്ക് അനു ഭവപ്പെടുന്നു. നിങ്ങൾക്ക് ഇത് ഒട്ടും പരിചയം ഇല്ലാത്തതു കൊണ്ടാണ്. എനിക്ക് ഇത് ഒട്ടും പുത്തരിയല്ല. എന്റെ ജന്മം തന്നെ വരി നിന്നിട്ടാണ് എന്റെ ഇരട്ട സഹോദരൻ ഹുസൈൻ വരിയിൽ ആദ്യം കയറി നിന്നു കളഞ്ഞു. അവന്നു ശേഷം രണ്ടാമതായേ എനിക്ക് ജനിക്കാൻ തന്നെ കഴിഞ്ഞുള്ളൂ.
Thursday, December 1, 2016
മുസാഫിർ
കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. നാട്ടിൽ വളരെ അടുത്ത് വേണ്ടപ്പെട്ട ഒരു വീട്ടിലെ കല്യാണം കഴിച്ച് കൊണ്ടുവന്ന ഒരു പെൺകുട്ടി മലപ്പുറം മിഷൻ ആസ്പത്രിയിൽ വച്ച് പ്രസവിച്ചു.പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചു പോയി, ഒരു ആൺകുട്ടി. കുട്ടിയെ ഖബറടക്കണം. ഒരു പാട് പേർ കുട്ടിയെ കണ്ടു പക്ഷെ ആ കുഞ്ഞ് ഈ ലോകത്തെ കണ്ടില്ല തന്റെ ഉമ്മയെ കണ്ടില്ല ബന്ധുക്കളെ കണ്ടില്ല പക്ഷെ ഖബറടക്കുന്നതിന് മുൻപ് അവനൊരു പേരിടണം, ഉസ്താദിന്റെ അടുത്ത് നിന്ന് കിട്ടിയ ഉപദേശമാണ്.ഒരു സാധാരണ കൂലി പണിക്കാരുടെ കുടുംബം, കുട്ടിയുടെ വാപ്പ അഞ്ചാറു മാസം ആയിട്ടേ ഉള്ളൂ ഗൾഫിൽ പോയിട്ട്.അടുത്ത ബന്ധുക്കളാരെങ്കിലും പേരിടണം അവിടെ ആ ചുമതല നിർവഹിക്കാൻ ചുമതലപ്പെട്ടത് കുട്ടിയുടെ തന്നെ അമ്മാവന്നാണ് .ഒരു സാധാരണ കൂലി പണിക്കാരൻ എട്ടാം ക്ലാസോ മറ്റോ മാത്രം വിദ്യാഭ്യാസം. ആ അമ്മാവൻ ആ കുഞ്ഞ് മൃതശരീരം കയ്യിലെടുത്ത്, തന്റെ ചുണ്ട് ആ കുഞ്ഞ് ചെവിയോടടുപ്പിച്ചു പിടിച്ചു ഞങ്ങളെല്ലാവരും കേൾക്കേ വിതുമ്പി കരഞ്ഞുകൊണ്ട് ആ കാതിലേക്ക് പേർ വിളിച്ചു "മുസാഫിർ " എന്റെ കണ്ണുകളെ ഈറനണിയിക്കുകയും അതോടൊപ്പം സന്ദർഭത്തിനൊത്ത് ഏറ്റവും അനുയോജ്യമായ ഒരു പേർ കണ്ടെത്താൻ കഴിഞ്ഞ ആ സാധാരണക്കാരന്റെ ബുദ്ധിയെ കുറിച്ച് ആദരവ് തോന്നിക്കുകയും ചെയ്ത നിമിഷം. ആ കുഞ്ഞിന്റെ സമകാലികരായി എന്റെ നാട്ടിലും കുടുംബത്തിലും ഒക്കെ ആയി ധാരാളം കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ട്. പക്ഷെ അവരുടെ ആരുടെയും പേർ എനിക്ക് അറിയൂല. ഇതൊരു മറക്കാത്ത പേരായി ഇന്നും മനസ്സിൽ നിൽക്കുന്നു. മറ്റൊരു മുസാഫിറാകുന്നതിനു വേണ്ടി നിങ്ങളേപ്പോലെ ഞാനും എന്തൊക്കെയോ കർമ്മങ്ങൾ ചെയ്ത് കാലം കഴിക്കുന്നു.
Subscribe to:
Posts (Atom)