ഒരാടം പാലം പുഴയിലെ മണി കിണറിൽ ഞങ്ങൾ കുട്ടിക്കാലത്ത് ചാടികളിക്കുമായിരുന്നു.കുളിക്കാൻ നല്ല ശുദ്ധമായ വെള്ളം ഏത് വേനലിലും രണ്ടാളിൽ കൂടുതൽ ആഴമുള്ള വെള്ളം. ഇവിടെ വെള്ളം നിറഞ്ഞു നില്ക്കുന്നതു കൊണ്ട് സമീപത്തെ കിണറുകളിലും വെള്ളം ഉണ്ടായിരുന്നു എന്നാൽ ഒരു കടുത്ത വേനലിൽ സമീപത്തെ കിണറുകളെല്ലാം വറ്റി അപ്പോഴും ആളുകൾ കുളിക്കാനും അലക്കാന്നും മണി കിണറ്നെയാണാ ശ്രയിച്ചിരുന്നത്.കടുത്ത വേനൽകാലത്ത് ഒരു നട്ടപ്പാതിര നേരം ആരോമണി കിണറ്റിൽ നഞ്ചു കലക്കി .പിറ്റെന്ന് രാവിലെ ആയപ്പോഴേക്കും പുഴ നിറയെ പരലുകൾ ചത്തുപൊങ്ങി.മുശുക്കൾ ചേറ്റു മടയിൽ പോയൊളിച്ചു. പരലുകൾ ചീയാൻ തുടങ്ങി ചീഞ്ഞ പരലിനെ ആർക്കും വേണ്ടാതായി കാക്കയും കൊറ്റിയും പരുന്തും പര ലിനെ തിരിഞ്ഞു നോക്കാതായി. കടുത്ത വേനലിൽ പുഴക്കരയിലെ മണൽ പരപ്പിലും പാറക്കല്ലിലും ചത്ത പരലുകൾ ആർക്കും വേണ്ടാതെ വെറുങ്ങലിച്ചു കിടന്നു. ചീഞ്ഞ പരലുകൾ നാട്ടിലാകെ ദുർഗന്ധം പരത്തി ആളുകൾക്ക് കുളിക്കാനും അലക്കാനും വെള്ളം ഇല്ലാതായി. ജനം ഒരു പെരുമഴക്കായി പ്രാർത്ഥിച്ചു.നഞ്ചുകലക്കിയവൻ അടുത്ത വേനലിനായി പ്രാർത്ഥിച്ചു.
No comments:
Post a Comment