ഇത് പോലൊരു നവമ്പർ മാസം 1995. ഞങ്ങൾ ഒരു സമരവുമായി ബന്ധപ്പെട്ട് പോലീസ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയുകയായിരുന്നു. ഞങ്ങളെ കാണാൻ ധാരാളം സന്ദർശകരെത്തിയിരുന്നു.
ഒരു ദിവസം ഞങ്ങളുടെ സെല്ലിൽ വാർഡൻ വന്ന് ഞങ്ങളെ വിളിച്ച് ഞങ്ങളെ കാണാൻ സന്ദർശകരെത്തിയിട്ടുണ്ട് എന്ന് അറിയിച്ചു.എന്നിട്ടദ്ദേഹം സെല്ലിന്റെ വാതിൽ തുറന്നു തന്നു.ഞങ്ങൾ പുറത്തിങ്ങി, തൊട്ടടുത്ത സെല്ലിലും ഉള്ള ആരെയോ കാണാൻ സന്ദർശകരെത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ പുറകെയായി ആരൊക്കെയോ അടുത്ത സെല്ലിൽ നിന്നു വരുന്നുണ്ടായിരുന്നു. സബ് ജയിലിന്റെ കൂറ്റൻ ഇരുമ്പ് വാതിലിന്റെ ആളുകൾക്ക് നടന്നു കയറാൻ മാത്രം പാകത്തില്ലള്ള ചെറിയ വാതിൽ തുറന്നു. സന്ദർശകർ അകത്തേക്ക് പ്രവേശിച്ചു കൂട്ടത്തിൽ ഒരു അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും ഉണ്ടായിരുന്നു. ഞങ്ങളുടെ പുറകെ വന്ന ഒരു ഇരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെ ആ ഉമ്മദൂരെ നിന്നു തന്നെ കണ്ടു.കണ്ടപാടെ ആ ഉമ്മ അലറി നിലവിളിച്ചു കൊണ്ട് " മുത്തേ മുത്തേ മുസ്തഫാ നിനക്ക് ഞാൻ മുത്ത് നബിയുടെ പേരല്ലേ ഇട്ടത് മുഹമ്മദ് മുസ്തഫ എന്ന് എന്നിട്ടും നീ കക്കാനല്ലെ പോയത് അൽഅമീനായ മുത്ത് നബിയേ നിങ്ങളെന്നോട് പൊറുക്കേണമേ അല്ലാഹുവേ നീ എനിക്ക് മാപ്പാക്കണേ" ആ ഉമ്മയുടെ ആർത്ത് നിലവിളി ആ സബ് ജയിലിന്റെ നാലാൾ ഉയരമുള്ള കൂറ്റൻ മതിലിനകത്ത് പുറത്ത് കടക്കാനാകാതെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു പക്ഷെ അവിടെ കൂടിയിരുന്നവരുടെ ഹൃദയങ്ങളിലേക്ക് ആ നിലവിളിക്ക് കടക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോഴും എന്റെ കാതിൽ ആ നിലവിളി മുഴങ്ങികൊണ്ടിരിക്കുന്നു .

No comments:
Post a Comment