Tuesday, November 29, 2016

ഡിജിറ്റൽ ഇന്ത്യ സൗജന്യങ്ങൾ

ഡിജിറ്റൽ ഇന്ത്യ സൗജന്യങ്ങൾ.

ഒരു കള്ളവണ്ടി കയറി പോയി ആസാമിൽ ചായതോട്ടത്തിലെ പെണ്ണുങ്ങളോട്സംഘം ചേർന്ന് സാധനങ്ങൾ വാങ്ങി തമ്മിൽ തമ്മിലുള്ള കണക്ക് പിന്നെ ശരിയാക്കാം എന്ന് പറഞ്ഞ് അടുത്ത കള്ളവണ്ടി കയറി പോന്ന്,  ഗുജറാത്തിലെ കല്ല്യാണത്തിന് കൂടി കാലി ചായയും കുടിച്ച് അടുത്ത കള്ളവണ്ടി കയറി പോന്നു മഹാരാഷ്ട്രയിൽനിന്നു ഏതോ ഹോട്ടലിൽ സൗജന്യ ഭക്ഷണം കൊടുക്കുന്നുണ്ടത്രെ അതും കഴിച്ച് അടുത്ത കള്ളവണ്ടി കയറി പോന്നു് ആന്ധ്രയിലെ ഒരു റെയിൽവെ സ്റ്റോഷനിൽ കുപ്പതൊട്ടിയിൽ എച്ചിലിന്നു വേണ്ടി നായകളോട് മല്ലടിക്കുന്ന കുട്ടികൾക്ക് ഒരു ഡിജിറ്റൽ ഇന്ത്യ ക്ലാസും എടുത്ത്  കൊടുത്ത്  ' അടുത്ത കള്ളവണ്ടി കയറി തമിഴ്നാട്ടിൽ റെയിലിന്റെ വക്കിലിരുന്നൊന്ന് അരകോപ്പ വെള്ളം കൊണ്ട് സൗജന്യമായികാര്യം സാധിക്കണം.
പോരുന്നോ ഡിജിറ്റൽ ഇന്ത്യക്കാരാരെങ്കിലും സൗജന്യമായി കാര്യം സാധിക്കാൻ?.

Sunday, November 27, 2016

ബോബനും, മോളിയും, പഴക്കുലയും

ബോബനും, മോളിയും പഴക്കൂല വിറ്റ് നടന്ന ഒരു കഥയുണ്ട് എങ്ങനെ ഒരു കച്ചവടം തുടങ്ങാം. ഒരു പഴം അമ്മാവൻ  പത്ത് പൈസ കൊടുത്ത് ബോബന്റെ കയ്യിൽ നിന്ന്  വാങ്ങിക്കുന്നു. " ഇനി ഇത് പോലെ മോളിയുടെ കയ്യിൽ നിന്ന് 10 പൈസ കൊടുത്ത് നിനക്ക് വേണമെങ്കിൽ പഴം വാങ്ങാo,അങ്ങനെ ആളുകളുടെയടുത്ത് കച്ചവടം ചെയ്യാം "
അവർ കച്ചവടം തുടങ്ങി കുറേ കഴിഞ്ഞപ്പോൾ   ബോബന് വിശന്നു കയ്യിലുള്ള പത്ത് പൈസ കൊടുത്ത് മോളിയുടെ കയ്യിൽ നിന്ന് ഒരു പഴം വാങ്ങി കുറച്ച് കഴിഞ്ഞപ്പോൾ മോളിക്ക് വിശന്നു ബോബന്റെ കയ്യിൽ നിന്ന് മോളി ഒരു പഴം വാങ്ങി  അടുത്തായി ബോബൻ വീണ്ടും ഒരു പഴം വാങ്ങി പിന്നീട് മോളി ഇത് പല പ്രാവശ്യം ആവർത്തിച്ചു അവസാനം പത്ത് പൈസയും പഴമില്ലാത്ത തണ്ടും മാത്രം ബാക്കിയായി.ഇതിപ്പോൾ ഓർക്കാൻ കാരണം ഇന്ത്യാ രാജ്യത്തിന്റെ  കറൻസി നേപ്പാൾ നിരോധിച്ചിരിക്കുന്നു ഞാൻ ഈ അടുത്ത കാലത്താണ് നേപ്പാളിൽ പോയത് നേപ്പാൾ കറൻസിയേക്കാൾ അവർ ചോദിച്ചിരുന്നത് ഇന്ത്യൻ കറൻസിയാണ് നേപ്പാൾ രൂപ കൊടുത്താൽ പോലും ഇന്ത്യൻ രൂപ ഉണ്ടോ എന്നായിരിക്കും ചോദ്യം. നേപ്പാളി പോലുള്ള ഒരു എരപ്പാളി രാജ്യത്തിന് പോലും ഇന്ന് ഇന്ത്യൻ രൂപ വേണ്ടാതായിരിക്കുന്നു. money exchange സ്ഥാപനങ്ങൾ ഇന്ത്യൻ രൂപ വാങ്ങാതായിരിക്കുന്നു, ഡോളറിനെതിരെയും, യൂറോക്കെതിരേയും, ദിർഹത്തിനു, ദീനാറിനും, റിയാലിനുമെതിരെയും, ഇന്ത്യൻ രൂപ തകർന്നടിയുന്നു വിദേശ കറൻസിക്കെതിരെ ഇന്ത്യൻ രൂപ ആർക്കും വേണ്ടാതായിരിക്കുന്നു. ഒരു കറൻസി ലോകത്തെവിടെയും  ക്രയവിക്രയം ചെയ്യാൻ കഴിയുമ്പോഴാണ് ആ കറൻസിക്ക് വിശ്വാസ്യത ഉണ്ടാകുന്നത് .ഇവിടെ ഒരു നട്ടപ്പാതിര നേരം  ഈ വിശ്വാസ്യത രാജ്യത്തിന്റെ കപ്പിത്താൻ തന്നെ തകർത്തെറിഞ്ഞിരിക്കുന്നു.ലോകത്തിന് ഒരു സന്ദേശം കൊടുത്തിരിക്കുന്നു 'ഞങ്ങളുടെ കറൻസി വിശ്വസിക്കാൻ കൊള്ളുകയില്ല'അതുകൊണ്ടാണ് നേപ്പാൾ പോലും ഇന്ത്യൻ രൂപ നിരോധിച്ചിരിക്കുന്നത് ലോകത്ത് ഇന്ത്യൻ രൂപ ചോദിച്ചു വാങ്ങി ക്രയവിക്രയം നടത്തിയിരുന്ന ഒരേ ഒരു രാജ്യമായി മായിരുന്നു നേപ്പാൾ  എന്നോർക്കണം. അച്ചാദിൻ വരാനല്ല പോകുന്നത് കഴിഞ്ഞു പോയതായിരുന്നു അച്ചാദിൻ എന്ന് നമുക്ക് മനസ്സിലാവാൻ 50 ദിവസത്തിന്റെ ആവശ്യം ഇല്ല ഈ 20 ദിവസം കൊണ്ട് തന്നെ അത് അനുഭവിക്കുന്നു. നമ്മുടെ ഇന്ത്യൻ രൂപ ഇന്ത്യക്കാർ മാത്രം ബോബനും മോളിയുടെയും പഴക്കച്ചവടം മാതിരി പരസ്പരം വാങ്ങി മൂല്യവർധന ഇല്ലാത്ത പാഴ് കടലാസാകാൻ പോകുന്നു. ഈ അവസ്ഥ സൃഷ്ടിച്ച മുൻഗാമികളായ എല്ലാ രാഷ്ട്ര തലവൻ മാർക്കും വന്നു പെട്ട ദുരന്തം ഈ പ്രതിനായകനും  വന്നു പെടുന്നതിനു വേണ്ടി നമുക്ക് കൂട്ടായി പരിശ്രമിക്കാം.

Saturday, November 26, 2016

ഭരണാധികാരിയും വിശ്വാസവും

ധാർഷ്ഠ്യനും ധിക്കാരിയുമായ ഒരു മർദക ഭരണാധികാരിയെ ഒരൊറ്റ  മിനുട്ട് നേരത്തേക്കെങ്കിലും വിശ്വസിക്കുക എന്നത് മനസാക്ഷിയുള്ള  ഏതൊരു മനുഷ്യനും തന്റെ ബാക്കി ജീവിതകാലമത്രയും പശ്ചാതപിക്കാനുള്ള വകയാവും.
                                                                                                                               ഫിദൽ കാസ്ട്രോ.



ക്യൂബൻ വിപ്ളവം

ഒരു വിപ്ലവം ജയിക്കാൻ അധികം ആളുകൾ വേണം എന്നില്ല എന്ന് തെളിയിച്ച മഹാൻമാർ. ആളുകൂടിയാൽ പാമ്പ് ചാവുകയില്ല. ബാറ്റിസ്റ്റ ഗവൺമെൻറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ 15 ആളുകൾക്ക് കയറാവുന്നതോണിയിൽ.82 ആളുകൾ കയറി പോയി, അതിൽ തന്നെ ബാറ്റിസ്റ്റ യുടെ പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ 60 പേരും മരിച്ചു, ബാക്കി 22 പേരുമായി ഒരു രാജ്യം പിടിച്ചടക്കിയ നേതാക്കൾ -ഫിഡൽ ,റൗൾ, ചെഗുവേര, ഇത്രയും ആവേശം നല്കാൻ കഴിയുന്ന മറ്റേതൊരു കമ്യണിസ്റ്റ് വിപ്വകാരികളുണ്ട്?ശ്വാസം അടക്കിപിടിച്ചല്ലാതെ ഹൃദയമിടിപ്പ് നിയന്ത്രിച്ചല്ലാതെ വായിക്കാൻ കഴിയുമോ ഈ വിപ്ളവചരിത്രം ? ഹേ ഫിഡൽ ,ഹേ റൗൾ, ഹേ ചെ നിങ്ങളൊരു സംഭവമായിരുന്നു പോരാട്ടത്തിൻ പര്യായപദമായി മാറിയവർ വിപ്ളവത്തിൻ പര്യായമായി മാറിയവർ നിങ്ങളെ ഓർക്കുമ്പോൾ അറിയുന്നതിപ്പോൾ ആലങ്കാരിക വിപ്ളവ വായാടികളെ എപ്പഴോ ചവറ്റുകുട്ടയിലേക്കെറിയേണ്ടവർ.

ക്യൂബൻ വിപ്ളവം

ഒരു വിപ്ലവം ജയിക്കാൻ അധികം ആളുകൾ വേണം എന്നില്ല എന്ന് തെളിയിച്ച മഹാൻമാർ. ആളുകൂടിയാൽ പാമ്പ് ചാവുകയില്ല. ബാറ്റിസ്റ്റ ഗവൺമെൻറിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കാൻ 15 ആളുകൾക്ക് കയറാവുന്നതോണിയിൽ.82 ആളുകൾ കയറി പോയി, അതിൽ തന്നെ ബാറ്റിസ്റ്റ യുടെ പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലിൽ 60 പേരും മരിച്ചു, ബാക്കി 22 പേരുമായി ഒരു രാജ്യം പിടിച്ചടക്കിയ നേതാക്കൾ -ഫിഡൽ ,റൗൾ, ചെഗുവേര, ഇത്രയും ആവേശം നല്കാൻ കഴിയുന്ന മറ്റേതൊരു കമ്യണിസ്റ്റ് വിപ്വകാരികളുണ്ട്?ശ്വാസം അടക്കിപിടിച്ചല്ലാതെ ഹൃദയമിടിപ്പ് നിയന്ത്രിച്ചല്ലാതെ വായിക്കാൻ കഴിയുമോ ഈ വിപ്ളവചരിത്രം ? ഹേ ഫിഡൽ ,ഹേ റൗൾ, ഹേ ചെ നിങ്ങളൊരു സംഭവമായിരുന്നു പോരാട്ടത്തിൻ പര്യായപദമായി മാറിയവർ വിപ്ളവത്തിൻ പര്യായമായി മാറിയവർ നിങ്ങളെ ഓർക്കുമ്പോൾ അറിയുന്നതിപ്പോൾ ആലങ്കാരിക വിപ്ളവ വായാടികളെ എപ്പഴോ ചവറ്റുകുട്ടയിലേക്കെറിയേണ്ടവർ.

Thursday, November 24, 2016

നിലക്കടല മരം

നിലക്കടല മരത്തിന്റെ കൊമ്പിലാണോ കടല ഉണ്ടാകുന്നത് ചോദ്യം ഇന്ത്യയിൽ അതിഭയങ്കരമായ പഠിപ്പ് പഠിച്ചിട്ട് ഇന്ത്യയുടെ മൊത്തം സാമ്പത്തിക കാര്യം നോക്കാൻ ഏല്പിച്ചിട്ടുള്ള ഒരു RBl ഉദ്യോഗസ്ഥന്റെ വക 'നോട്ട് നിരോധനം ഗുജറാത്തിലെ കർഷകരെ അതിഗുരുതരമായി ബാധിച്ചിരിക്കുന്നു എന്ന് പ്രധാനമന്ത്രിയോട് പരാതി പാഞ്ഞ ദിലീപ് സാംഗിയോട് പ്രധാനമന്ത്രിPMOഓഫീസിലെ ഒരു ഓഫീസറെ കാണാൻ പറഞ്ഞുവത്രെ ആ ഓഫീസറെ കണ്ടപ്പോൾ ആ ഓഫീസറും ദിലീപ് സാംഗിയും കൂടെ ചേർന്നാണ് RBl ഉദ്യോഗസ്ഥനെ കാണാൻ ചെന്നത് RBl ഓഫീസറോട് കാര്യങ്ങൾ വിശദീകരിക്കവെ നിലക്കടല വിളവെടുപ്പിന്റെ സമയമാണെന്നും കർഷകർക്ക് വിത്ത് വാങ്ങാനും വിളവിൽക്കുന്നതും പൈസയായി കിട്ടുന്നത് ഇല്ലാതായാൽ അവർക്ക് കടം തിരിച്ചടക്കാൻ കഴിയാതാവും എന്നൊക്കെ പറഞ്ഞപ്പോഴാണത്രെ RBI ഓഫീസറുടെയടുത്ത് നിന്ന് ഈ ചോദ്യം ഉണ്ടായത്. വല്ലാത്ത ജാതി സാമ്പത്തിക ശാസ്ത്രജ്ഞർ!.ദിലീപ് സാoഗി ബാരേലിയിൽ നിന്നുള്ള BJP MP യും 371 സഹകരണ ബാങ്കുകളുടെ ഫെഡറേഷന്റെ പ്രസിഡന്റുമാണ് .

Tuesday, November 22, 2016

മുത്തു നബിയുടെ പേര്

ഇത് പോലൊരു നവമ്പർ മാസം 1995. ഞങ്ങൾ  ഒരു സമരവുമായി ബന്ധപ്പെട്ട്  പോലീസ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് പെരിന്തൽമണ്ണ സബ് ജയിലിൽ കഴിയുകയായിരുന്നു. ഞങ്ങളെ കാണാൻ ധാരാളം സന്ദർശകരെത്തിയിരുന്നു.
ഒരു ദിവസം ഞങ്ങളുടെ സെല്ലിൽ വാർഡൻ വന്ന് ഞങ്ങളെ വിളിച്ച് ഞങ്ങളെ കാണാൻ സന്ദർശകരെത്തിയിട്ടുണ്ട് എന്ന് അറിയിച്ചു.എന്നിട്ടദ്ദേഹം സെല്ലിന്റെ വാതിൽ തുറന്നു തന്നു.ഞങ്ങൾ പുറത്തിങ്ങി, തൊട്ടടുത്ത സെല്ലിലും ഉള്ള ആരെയോ കാണാൻ സന്ദർശകരെത്തിയിട്ടുണ്ടായിരുന്നു. ഞങ്ങളുടെ പുറകെയായി ആരൊക്കെയോ അടുത്ത സെല്ലിൽ നിന്നു വരുന്നുണ്ടായിരുന്നു. സബ് ജയിലിന്റെ കൂറ്റൻ ഇരുമ്പ് വാതിലിന്റെ ആളുകൾക്ക്  നടന്നു കയറാൻ മാത്രം പാകത്തില്ലള്ള ചെറിയ വാതിൽ തുറന്നു. സന്ദർശകർ അകത്തേക്ക് പ്രവേശിച്ചു  കൂട്ടത്തിൽ ഒരു അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ഉമ്മയും ഉണ്ടായിരുന്നു. ഞങ്ങളുടെ പുറകെ വന്ന ഒരു ഇരുപത്തിരണ്ട് വയസ്സ് പ്രായം തോന്നിക്കുന്ന പയ്യനെ ആ ഉമ്മദൂരെ നിന്നു തന്നെ കണ്ടു.കണ്ടപാടെ ആ ഉമ്മ അലറി നിലവിളിച്ചു കൊണ്ട്   " മുത്തേ മുത്തേ മുസ്തഫാ നിനക്ക് ഞാൻ മുത്ത് നബിയുടെ പേരല്ലേ ഇട്ടത് മുഹമ്മദ് മുസ്തഫ എന്ന്  എന്നിട്ടും നീ കക്കാനല്ലെ പോയത് അൽഅമീനായ മുത്ത് നബിയേ  നിങ്ങളെന്നോട് പൊറുക്കേണമേ അല്ലാഹുവേ നീ എനിക്ക് മാപ്പാക്കണേ" ആ ഉമ്മയുടെ ആർത്ത് നിലവിളി ആ സബ് ജയിലിന്റെ നാലാൾ ഉയരമുള്ള കൂറ്റൻ മതിലിനകത്ത് പുറത്ത് കടക്കാനാകാതെ പ്രതിധ്വനിച്ചുകൊണ്ടിരുന്നു പക്ഷെ അവിടെ കൂടിയിരുന്നവരുടെ ഹൃദയങ്ങളിലേക്ക് ആ നിലവിളിക്ക് കടക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇപ്പോഴും എന്റെ കാതിൽ ആ നിലവിളി മുഴങ്ങികൊണ്ടിരിക്കുന്നു .

പ്രപഞ്ചത്തെ ആർക്കറിയാം ?

ഈ പ്രപഞ്ചം ഒരു മണൽ തരി ആയിരുന്നുവത്രെ ആ മണൽ തരി ട്രില്ല്യൺ കണക്കിന് സെന്റ് ഗ്രേഡ് ചൂടിനാൽ വെന്തുരുകുകയായിരുന്നുവത്രെകാലമില്ലാ കാലത്ത് സ്ഥലമില്ലാ സ്ഥലത്ത് അത് സമ്മർദ്ദം സഹിക്കവയ്യാതെ പൊട്ടിത്തെറിച്ചവത്രെ ഒരു ബലൂണിലെ പുള്ളി വികസിക്കുന്ന കണക്കെ ഇപ്പോഴും വികസിക്കുന്നുവത്രെ പൊട്ടിതെറിയുടെ ആദ്യ സെക്കൻറിൽ തന്നെ ട്രില്ല്യൺ കണക്കിന് മൈലുകൾ ദൂരമുണ്ടായി വികസിച്ചവത്രെ .
കാലമില്ലാ കാലവും സ്ഥലമില്ലാ സ്ഥലവും ഇപ്പോഴും എന്റെ തലച്ചോറിന് ഉൾകൊള്ളാൻ കഴിയുന്നില്ല സ്റ്റിവൻ ഹോക്കിങ്ങ് സിനോ മറ്റേതെങ്കിലും രസതന്ത്ര ഭൗതിക ഊർജ ശാസ്ത്രജ്ഞന്മാർ ക്കാർക്കെങ്കിലും എനിക്കിതൊന്നു പറഞ്ഞു തരാൻ കഴിയുമോ?
കൊണ്ടേത്ത് ബഷീർ .

ആദിവാസി യും പുരോഹിതനും

 ആദിവാസി യുടെ അടുത്ത് പുരോഹിതൻ വന്നു. "നീ ഇങ്ങനെ യാതൊരു അറിവുമില്ലാത്തവനായി നടന്നാൽ പറ്റുകയില്ല നീ ദൈവത്തെ കുറിച്ച് അറിയുകയും ദൈവ നിയമങ്ങളെ കുറിച്ച് അറിയുകയും ദൈവ ശിക്ഷയെക്കുറിച്ച് ബോധവാനാകുകയും വേണം. ആദിവാസി :" ഞാൻ ഇതൊന്നും അറിഞ്ഞില്ലെങ്കിൽ ദൈവം എന്നെ ശിക്ഷിക്കുമോേ?" പുരോഹിതൻ: നിനക്ക് അറിവില്ലാത്തതിനെ കുറിച്ച് ദൈവം നിന്നെ ശിക്ഷിക്കുകയില്ല". ആദിവാസി :" പിന്നെ നിങ്ങളെന്തിനാണ് ആ അറിവ് നല്കാൻ ഇങ്ങോട്ട് വന്നത് "
പുരോഹിതൾ  പ്ലിoഗ്.

Monday, November 21, 2016

മുശുക്കളും പരലുകളും

ഒരാടം പാലം പുഴയിലെ മണി കിണറിൽ ഞങ്ങൾ കുട്ടിക്കാലത്ത് ചാടികളിക്കുമായിരുന്നു.കുളിക്കാൻ നല്ല ശുദ്ധമായ വെള്ളം ഏത് വേനലിലും രണ്ടാളിൽ കൂടുതൽ ആഴമുള്ള വെള്ളം. ഇവിടെ വെള്ളം നിറഞ്ഞു നില്ക്കുന്നതു കൊണ്ട് സമീപത്തെ കിണറുകളിലും വെള്ളം ഉണ്ടായിരുന്നു എന്നാൽ ഒരു കടുത്ത വേനലിൽ സമീപത്തെ കിണറുകളെല്ലാം വറ്റി അപ്പോഴും ആളുകൾ കുളിക്കാനും അലക്കാന്നും മണി കിണറ്നെയാണാ ശ്രയിച്ചിരുന്നത്.കടുത്ത വേനൽകാലത്ത് ഒരു നട്ടപ്പാതിര നേരം ആരോമണി കിണറ്റിൽ നഞ്ചു കലക്കി .പിറ്റെന്ന് രാവിലെ ആയപ്പോഴേക്കും പുഴ നിറയെ പരലുകൾ ചത്തുപൊങ്ങി.മുശുക്കൾ ചേറ്റു മടയിൽ പോയൊളിച്ചു. പരലുകൾ  ചീയാൻ തുടങ്ങി ചീഞ്ഞ പരലിനെ ആർക്കും വേണ്ടാതായി കാക്കയും കൊറ്റിയും പരുന്തും പര ലിനെ തിരിഞ്ഞു നോക്കാതായി. കടുത്ത വേനലിൽ പുഴക്കരയിലെ മണൽ പരപ്പിലും പാറക്കല്ലിലും ചത്ത പരലുകൾ ആർക്കും വേണ്ടാതെ വെറുങ്ങലിച്ചു കിടന്നു. ചീഞ്ഞ പരലുകൾ നാട്ടിലാകെ ദുർഗന്ധം പരത്തി ആളുകൾക്ക് കുളിക്കാനും അലക്കാനും വെള്ളം ഇല്ലാതായി. ജനം ഒരു പെരുമഴക്കായി പ്രാർത്ഥിച്ചു.നഞ്ചുകലക്കിയവൻ അടുത്ത വേനലിനായി പ്രാർത്ഥിച്ചു.

അങ്ങാടിപ്പുറം

മോഹൻലാലും മോഡിയും

മോഡിയോട് ചിലർക്കെല്ലാം ഭക്തി കൂടിയിരിക്കുന്നു അതേതായാലും പൊരിവെയിലത്ത് നില്കുന്ന പാവപ്പെട്ടവർക്കല്ല.

രാജ്യത്തങ്ങോളമിങ്ങോളം ജനങ്ങൾ വലിയ പ്രതിഷേധത്തിലാണ് അതിന് കാരണക്കാരൻ രാജ്യത്തിന്റെ അമരക്കാരൻ തന്നെ കാറ്റും കോളും നിറഞ്ഞ കടലിലൂടെ തോണി തുഴയുന്ന വഞ്ചിക്കാരൻ പങ്കായം വലിച്ചെറിയുന്നു എന്നിട്ടും താനാണ് അമരക്കാരൻ എന്ന് പറയുന്നു. വഞ്ചിയിലിരിക്കുന്നവരിലാരെങ്കിലും അയാളെക്കാൾ തുഴയറിയുന്നവരു ശക്തിമാനുമായവർ ഉണ്ടാകും അവർ ആ വഞ്ചികക്കടുപ്പിക്കകതന്നെ ചെയ്യും.

മോഹൻലാൽ എന്നെ ഒരു പാട് സന്തോഷിപ്പിച്ച നടനാണ്. അദ്ദേഹത്തിന്റെ പഴയ സിനിമ കാണുമ്പോൾ വല്ലാത്തൊരു നൊസ്റ്റാൾജിയ .ഇന്ന് എല്ലാ ഇന്ത്യക്കാരും ആ നൊസ്റ്റാൾജിയയിലേക്ക് തിരിച്ച് പോയിരിക്കുന്നു. ഇന്ത്യ എന്നാൽ സിനിമ ലോക മോ അമ്പാനി അദാനി മാരോ അല്ല ലാൽ ജീ2000 രൂപക്ക് വേണ്ടി പൊരിവെയിലിൽ  ക്യൂ നിൽകുന്നവരും അതുപോലും ഇല്ലാത്തവരുമായ കോടി  കണക്കിന് മനുഷ്യർ ഉൾപ്പെടെയുള്ളവരെ ഉൾകൊള്ളുന്നതാണ് അതിൽ നിങ്ങൾ തുലോം തുഛം.